സ്റ്റാഫ് നഴ്‌സ്,സിവിൽ ഓവർസീയർ തൊഴിൽ അവസരം; കേരള സർക്കാർ സ്ഥാപനത്തിൽ ഒഴിവുകൾ
KHRWS
📍 Kerala

കേരള ഹെൽത്ത് റിസർച്ച് ആൻ്റ് വെൽഫെയർ സൊസൈറ്റി (KHRWS) തിരുവനന്തപുരം റീജിയണിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി സുവർണ്ണാവസരം. സ്റ്റാഫ് നഴ്സ്, ഓവർസീയർ (സിവിൽ) എന്നീ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവർക്ക് ജൂലൈ 2, വൈകുന്നേരം 4 മണി വരെ അപേക്ഷ സമർപ്പിക്കാം.
ഈ ഒഴിവുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു:
തസ്തികകളുടെ വിവരണം
1. സ്റ്റാഫ് നഴ്സ് ആരോഗ്യമേഖലയിൽ പ്രവർത്തിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.
- യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ബി.എസ്.സി നഴ്സിംഗ് അല്ലെങ്കിൽ ജനറൽ നഴ്സിംഗ് കോഴ്സ് പാസായിരിക്കണം. കൂടാതെ, കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധമാണ്.
- പ്രവൃത്തി പരിചയം: ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ആവശ്യമാണ്.
- പ്രായപരിധി: പരമാവധി 40 വയസ്സ്.
- ശമ്പളം: പ്രതിമാസം 28,000 രൂപ.
2. ഓവർസീയർ (സിവിൽ) സിവിൽ എൻജിനീയറിങ് മേഖലയിൽ യോഗ്യതയുള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
- യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക് അല്ലെങ്കിൽ ഡിപ്ലോമ നേടിയവർക്ക് അപേക്ഷിക്കാം.
- പ്രവൃത്തി പരിചയം: സിവിൽ എൻജിനീയറിങ് പ്രവൃത്തികളിൽ രണ്ട് വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- പ്രായപരിധി: പരമാവധി 40 വയസ്സ്.
- ശമ്പളം: പ്രതിമാസം 24,000 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ തങ്ങളുടെ ബയോഡാറ്റയോടൊപ്പം യോഗ്യത, പ്രവൃത്തി പരിചയം, ജനന തീയതി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി എന്നിവ സഹിതം അപേക്ഷിക്കേണ്ടതാണ്. അപേക്ഷകൾ സമർപ്പിക്കാൻ രണ്ട് മാർഗ്ഗങ്ങളാണുള്ളത്:
- തപാൽ മാർഗ്ഗം/നേരിട്ട്: പൂരിപ്പിച്ച അപേക്ഷകൾ താഴെ പറയുന്ന വിലാസത്തിൽ ലഭ്യമാക്കണം: മാനേജിംഗ് ഡയറക്ടർ, കെ.എച്ച്.ആർ.ഡബ്ല്യു.എസ്. ആസ്ഥാന കാര്യാലയം, ജനറൽ ആശുപത്രി ക്യാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം – 695035.
- ഇ-മെയിൽ മാർഗ്ഗം: ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ mdkhrws2018@gmail.com എന്ന ഔദ്യോഗിക ഇ-മെയിൽ ഐ.ഡി വഴിയും അയക്കാവുന്നതാണ്.
നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ അപേക്ഷകൾ സമർപ്പിക്കാൻ ശ്രദ്ധിക്കുക. വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. നിയമനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനത്തിനുമായി ഔദ്യോഗിക വെബ്സൈറ്റ് (https://www.khrws.kerala.gov.in/document-pdf) സന്ദർശിക്കാവുന്നതാണ്.
നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ
ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s
