എഴുത്തുപരീക്ഷയില്ല, ഇന്ത്യൻ ഓയിലിൽ അവസരം; 1,524 ഒഴിവുകൾ

📍 India

🎓 Qualification
💼 Job Type Onsite
📅 Last Date

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ (IOCL) 1,524 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ തുടങ്ങിയ വിവിധ തസ്തികകളിലായിട്ടാണ് നിയമനം നടക്കുന്നത്. എഴുത്തുപരീക്ഷയില്ലാതെ തന്നെ മെറിറ്റ് അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും എന്നതാണ് ഈ റിക്രൂട്ട്മെന്റിന്റെ പ്രധാന സവിശേഷത.

പ്രധാന തീയതികൾ

  • അപേക്ഷ ആരംഭിക്കുന്ന തീയതി: ജൂൺ 29, 2026.
  • അപേക്ഷ അവസാനിക്കുന്ന തീയതി: ജൂലൈ 28, 2026 (വൈകിട്ട് 5 മണി വരെ).

ഒഴിവുകൾ വിവിധ റിഫൈനറികളിൽ

രാജ്യത്തെ നാല് പ്രധാന റിഫൈനറികളിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്:

  1. ഗുജറാത്ത് റിഫൈനറി: 647 ഒഴിവുകൾ
  2. പരദീപ് റിഫൈനറി: 582 ഒഴിവുകൾ
  3. ബോംഗൈഗാവ് റിഫൈനറി: 144 ഒഴിവുകൾ
  4. മഥുര റിഫൈനറി: 151 ഒഴിവുകൾ

പ്രധാന തസ്തികകളും ഒഴിവുകളുടെ എണ്ണവും

  • അറ്റൻഡന്റ് ഓപ്പറേറ്റർ (കെമിക്കൽ പ്ലാന്റ്): 361
  • ടെക്നീഷ്യൻ അപ്രന്റിസ് (കെമിക്കൽ): 286
  • ടെക്നീഷ്യൻ അപ്രന്റിസ് (ഇലക്ട്രിക്കൽ): 211
  • ടെക്നീഷ്യൻ അപ്രന്റിസ് (മെക്കാനിക്കൽ): 176
  • ട്രേഡ് അപ്രന്റിസ് (ഫിറ്റർ): 166
  • ട്രേഡ് അപ്രന്റിസ് (സെക്രട്ടേറിയൽ അസിസ്റ്റന്റ്): 101
  • ടെക്നീഷ്യൻ അപ്രന്റിസ് (ഇൻസ്ട്രുമെന്റേഷൻ): 95
  • ട്രേഡ് അപ്രന്റിസ് (ബോയിലർ): 47
  • ട്രേഡ് അപ്രന്റിസ് (ഡാറ്റ എൻട്രി ഓപ്പറേറ്റർ – ഫ്രഷർ): 47
  • ട്രേഡ് അപ്രന്റിസ് (ഡാറ്റ എൻട്രി ഓപ്പറേറ്റർ – സ്കിൽ സർട്ടിഫിക്കറ്റ്): 29
  • ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്): 5

വിദ്യാഭ്യാസ യോഗ്യത

ഓരോ തസ്തികയ്ക്കും വ്യത്യസ്ത യോഗ്യതകളാണുള്ളത്:

  • അറ്റൻഡന്റ് ഓപ്പറേറ്റർ: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് അല്ലെങ്കിൽ ഇൻഡസ്ട്രിയൽ കെമിസ്ട്രി വിഷയങ്ങളിൽ ബി.എസ്‌സി ബിരുദം.
  • ഫിറ്റർ: പത്താം ക്ലാസ് പാസായ ശേഷം ഫിറ്റർ ട്രേഡിൽ ഐടിഐ (ITI) പാസായിരിക്കണം.
  • ടെക്നീഷ്യൻ അപ്രന്റിസ് (കെമിക്കൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇൻസ്ട്രുമെന്റേഷൻ): ബന്ധപ്പെട്ട വിഷയത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമ.
  • സെക്രട്ടേറിയൽ അസിസ്റ്റന്റ്: ബി.എ, ബി.എസ്‌സി അല്ലെങ്കിൽ ബി.കോം ബിരുദം.
  • അക്കൗണ്ടന്റ്: ബി.കോം ബിരുദം.
  • ഡാറ്റ എൻട്രി ഓപ്പറേറ്റർ: പ്ലസ് ടു (12-ാം ക്ലാസ്) പാസായിരിക്കണം.

പ്രായപരിധി

2026 ജൂൺ 30-ലെ കണക്കുപ്രകാരം അപേക്ഷകരുടെ പ്രായം 18 വയസിനും 24 വയസിനും ഇടയിലായിരിക്കണം. ഒബിസി, എസ്‌സി, എസ്‌ടി, ഭിന്നശേഷിക്കാർ (PwBD) തുടങ്ങിയ വിഭാഗങ്ങൾക്ക് സർക്കാർ നിയമപ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കും.

തെരഞ്ഞെടുപ്പ് പ്രക്രിയ

ഈ നിയമനത്തിന് എഴുത്തുപരീക്ഷയില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഉദ്യോഗാർത്ഥികളുടെ യോഗ്യതാ പരീക്ഷകളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ഒരു മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. ഈ ലിസ്റ്റിൽ ഇടംപിടിക്കുന്ന ഉദ്യോഗാർത്ഥികളെ രേഖാ പരിശോധനയ്ക്കും (Document Verification) തുടർന്ന് മെഡിക്കൽ പരിശോധനയ്ക്കും വിധേയരാക്കും. ഇവ പൂർത്തിയാക്കുന്നവർക്കാണ് പരിശീലനത്തിന് അവസരം ലഭിക്കുക.

അപേക്ഷിക്കേണ്ട വിധം

രണ്ട് ഘട്ടങ്ങളിലായാണ് അപേക്ഷ സമർപ്പിക്കേണ്ടത്:

  1. ആദ്യം NAPS അല്ലെങ്കിൽ NATS പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട ബന്ധപ്പെട്ട ഐഒസിഎൽ റിഫൈനറിയിലേക്ക് അപേക്ഷിക്കണം.
  2. തുടർന്ന് IOCL-ന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമായ അപേക്ഷാ ഫോം പൂരിപ്പിച്ച് സമർപ്പിക്കുക.

കൃത്യമായ സ്റ്റൈപെൻഡ് വിവരങ്ങൾ വിജ്ഞാപനത്തിൽ നൽകിയിട്ടില്ലെങ്കിലും, അപ്രന്റിസ് ആക്ട്, 1961 പ്രകാരമുള്ള തുക ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമുകൾക്കുമായി IOCL-ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അവസാന തീയതിക്ക് മുൻപ് തന്നെ അപേക്ഷിക്കാൻ ശ്രദ്ധിക്കുക.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

ബോംഗൈഗാവ് റിഫൈനറി

ഗുജറാത്ത് റിഫൈനറി

മഥുര റിഫൈനറി

പരദീപ് റിഫൈനറി

ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s

error: Content is protected !!
Scroll to Top
Chat on WhatsApp 1