പത്താം ക്ലാസ് പാസ്സായതല്ലേ! കേരളത്തിലെ സർവകലാശാലകളിൽ കംപ്യുട്ടർ അസിസ്റ്റന്റ് ആകാം
KERALA PSC
📍 Kerala

കേരളത്തിലെ വിവിധ സർവകലാശാലകളിൽ കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala PSC) വഴി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സർക്കാർ മേഖലയിൽ സ്ഥിരമായി ജോലി ആഗ്രഹിക്കുന്നവർക്ക് ലഭിച്ച മികച്ചൊരു അവസരമാണിത്. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാമെന്നത് ഈ വിജ്ഞാപനത്തിന്റെ പ്രധാന പ്രത്യേകതയാണ്. ഓഗസ്റ്റ് 5 വരെ ഉദ്യോഗാർഥികൾക്ക് പി.എസ്.സി വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
തസ്തികയുടെ വിവരങ്ങൾ
- തസ്തിക: കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II
- വകുപ്പ്: കേരളത്തിലെ വിവിധ സർവകലാശാലകൾ
- ശമ്പള സ്കെയിൽ: ₹27,900 – ₹63,700
- നിയമന രീതി: നേരിട്ടുള്ള നിയമനം
- ഒഴിവുകൾ: നിലവിൽ പ്രതീക്ഷിത ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രായപരിധി
18 മുതൽ 40 വയസ്സ് വരെയാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അനുവദിച്ചിട്ടുള്ള പ്രായപരിധി. 02.01.1986 നും 01.01.2008 നും ഇടയിൽ ജനിച്ചവർക്ക് (രണ്ട് തീയതികളും ഉൾപ്പെടെ) അപേക്ഷിക്കാൻ അർഹതയുണ്ട്. സർക്കാർ ചട്ടങ്ങൾ പ്രകാരം ഒബിസി, എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
വിദ്യാഭ്യാസ യോഗ്യതയും മറ്റ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും
ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് താഴെ പറയുന്ന യോഗ്യതകൾ നിർബന്ധമാണ്:
- പൊതു വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി (പത്താം ക്ലാസ്) അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.
- സാങ്കേതിക യോഗ്യത: ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ് ഹയർ ഗ്രേഡ് (KGTE) സർട്ടിഫിക്കറ്റും, അതോടൊപ്പം കംപ്യൂട്ടർ വേർഡ് പ്രോസസ്സിംഗിലോ തത്തുല്യമായ മേഖലയിലോ ഉള്ള അറിവും ഉണ്ടായിരിക്കണം.
- മലയാളം ടൈപ്പ്റൈറ്റിംഗ്: മലയാളം ടൈപ്പ്റൈറ്റിംഗ് ലോവർ ഗ്രേഡ് (KGTE) അല്ലെങ്കിൽ തത്തുല്യമായ സർക്കാർ അംഗീകൃത യോഗ്യത നിർബന്ധമാണ്.
പ്രത്യേകം ശ്രദ്ധിക്കുക: ടൈപ്പ്റൈറ്റിംഗ് യോഗ്യത തെളിയിക്കുന്നതിനായി സർക്കാർ അംഗീകൃത പരീക്ഷകളിലൂടെ നേടിയ സർട്ടിഫിക്കറ്റുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഏതെങ്കിലും സ്വകാര്യ ടൈപ്പ്റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ ഈ നിയമനത്തിന് പരിഗണിക്കുന്നതല്ല. ഉദ്യോഗാർഥികൾ അപേക്ഷിക്കുന്നതിന് മുൻപ് തങ്ങളുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ കൃത്യമാണെന്ന് ഉറപ്പുവരുത്തുക.
അപേക്ഷിക്കേണ്ട വിധം
കേരള പി.എസ്.സി.യുടെ ഔദ്യോഗിക വെബ്സൈറ്റായ വഴിയുള്ള വൺ ടൈം രജിസ്ട്രേഷൻ (OTR) സംവിധാനത്തിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
- രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് തങ്ങളുടെ യൂസർ ഐഡിയും (User ID) പാസ്വേഡും (Password) ഉപയോഗിച്ച് ലോഗിൻ ചെയ്യാം.
- ഡാഷ് ബോർഡിലെ ‘Apply Now’ ലിങ്ക് വഴി അപേക്ഷ പൂർത്തിയാക്കാം.
- ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് ഫീസ് ഒന്നും തന്നെ ഈടാക്കുന്നില്ല.
അവസാന തീയതി ഓഗസ്റ്റ് 05 ആയതിനാൽ, അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ ഉദ്യോഗാർഥികൾ എത്രയും വേഗം അപേക്ഷ സമർപ്പിക്കാൻ ശ്രദ്ധിക്കുക. കൂടുതൽ വിശദാംശങ്ങൾക്കും സംശയ നിവാരണത്തിനും ഔദ്യോഗിക വിജ്ഞാപനം സന്ദർശിക്കാവുന്നതാണ്.
നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ
ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s
