കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ അവസരം; 14 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

Digital University Kerala - DUK

📍 Thiruvananthapuram

🎓 Qualification
💼 Job Type Onsite
📅 Last Date 22/07/2026 12:00 am

കേരള ഡിജിറ്റൽ സർവകലാശാല (Digital University Kerala – DUK) ഡാറ്റ എൻജിനീയറിങ് ആൻഡ് അനലിറ്റിക്സ് പദ്ധതികളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ മൊത്തം 14 ഒഴിവുകളാണുള്ളത്. സോഫ്റ്റ്‌വെയർ എൻജിനീയറിങ് മുതൽ ഡാറ്റ സയൻസ് വരെയുള്ള വിവിധ തസ്തികകളിലേക്കാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദവും പ്രവൃത്തിപരിചയവുമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.

തസ്തികകൾ, ശമ്പളം, ഒഴിവുകൾ

തസ്തികഒഴിവുകൾശമ്പളം (പ്രതിമാസം)പ്രായപരിധി
സീനിയർ സോഫ്റ്റ് വെയർ എൻജിനീയർ (Java)2₹40,000 – ₹60,00035 വയസ്
സോഫ്റ്റ് വെയർ എൻജിനീയർ (Java)1₹35,000 – ₹50,00030 വയസ്
സീനിയർ സോഫ്റ്റ് വെയർ എൻജിനീയർ (.NET)2₹40,000 – ₹60,00035 വയസ്
ജൂനിയർ QA അനലിസ്റ്റ്2₹25,000 – ₹35,00030 വയസ്
സോഫ്റ്റ് വെയർ എൻജിനീയർ (ഇന്റേൺ)4₹15,000 – ₹25,00025 വയസ്
സീനിയർ ഡാറ്റ സയന്റിസ്റ്റ് (Python)1₹50,000 – ₹75,00035 വയസ്
ജൂനിയർ ഡാറ്റ എൻജിനീയർ (Python)2₹30,000 – ₹40,00030 വയസ്

വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും

വിവിധ തസ്തികകൾക്കായി MCA, B.Tech, BE, M.Tech, M.Sc (IT/Computer Science/Data Analytics) തുടങ്ങിയ യോഗ്യതകൾ ആവശ്യമാണ്. അതത് മേഖലകളിൽ 3 മാസം മുതൽ 5 വർഷം വരെ പ്രവൃത്തിപരിചയം നിർബന്ധമാണ്.

നിയമന കാലാവധി

മിക്ക തസ്തികകളിലും ഒരു വർഷത്തെ കരാർ നിയമനമാണ് നടപ്പിലാക്കുന്നത്. എന്നാൽ, സീനിയർ സോഫ്റ്റ് വെയർ എൻജിനീയർ (.NET) തസ്തികയിൽ മൂന്ന് വർഷത്തെ കരാർ കാലാവധിയുണ്ട്. ഉദ്യോഗാർത്ഥിയുടെ മികച്ച പ്രകടനവും പ്രോജക്റ്റിന്റെ ആവശ്യകതയും പരിഗണിച്ച് കരാർ കാലാവധി ദീർഘിപ്പിക്കുന്നതിനുള്ള അവസരവുമുണ്ട്.

അപേക്ഷാ നടപടികൾ

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 22-നുള്ളിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. വിശദമായ വിവരങ്ങൾക്കും വിജ്ഞാപനത്തിനും ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക

നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ

ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s

error: Content is protected !!
Scroll to Top
Chat on WhatsApp 1