കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ തൊഴിലവസരം; അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ!
COCHIN PORT
📍 India

കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ മറൈൻ വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടക്കുന്നു. മാസം 35,000 രൂപ വരെ ശമ്പളം ലഭിക്കാവുന്ന മികച്ചൊരു അവസരമാണിത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 15, 2026-നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
പ്രധാന തസ്തികകളും ശമ്പള വിവരങ്ങളും
- സീമാൻ ഗ്രേഡ്: 35,000 രൂപ വരെ.
- ജൂനിയർ സൂപ്പർവൈസർ (മറൈൻ ക്രെയിൻസ്): 35,000 രൂപ.
- സീമാൻ ഗ്രേഡ് 3, വിഞ്ച് ഓപ്പറേറ്റർ, എഞ്ചിൻ ഫിറ്റർ: 30,000 രൂപ.
- ജിപി ക്ര്യൂ (GP Crew): 29,000 രൂപ.
- കുക്ക് & ഡെക്ക് ഹാൻഡ്: (തുടങ്ങിയ തസ്തികകളും ഒഴിവുണ്ട്).
(എല്ലാ തസ്തികകളിലേക്കും 60 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്).
യോഗ്യതാ മാനദണ്ഡങ്ങൾ
മിക്ക തസ്തികകൾക്കും പത്താം ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. കൂടാതെ തസ്തിക അനുസരിച്ച് താഴെ പറയുന്ന പ്രത്യേക യോഗ്യതകൾ ആവശ്യമാണ്:
- ജൂനിയർ സൂപ്പർവൈസർ: ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ഡിപ്ലോമ.
- മറൈൻ തസ്തികകൾ: STCW കോഴ്സ് സർട്ടിഫിക്കറ്റ്, സെറാങ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഹാർബർ ക്രാഫ്റ്റ് റൂൾസ്/IV ആക്ട് പ്രകാരമുള്ള യോഗ്യതകൾ.
- എഞ്ചിൻ ഫിറ്റർ: STCW Reg III/4 എൻജിൻ റൂം വാച്ച് കീപ്പിങ് സർട്ടിഫിക്കറ്റ്.
- ജിപി ക്ര്യൂ: നീന്തൽ ടെസ്റ്റ് പാസായിരിക്കണം, ബേസിക് STCW സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
- കുക്ക്: ബേസിക് STCW സർട്ടിഫിക്കറ്റും ഒരു വർഷത്തെ പ്രവൃത്തിപരിചയവും.
ഡ്രഡ്ജർ (Dredger) പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവർ കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കുക.
അവസാന തീയതി ജൂലൈ 15 ആയതിനാൽ, യോഗ്യതയുള്ളവർ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റിലെ നോട്ടിഫിക്കേഷൻ പരിശോധിക്കാവുന്നതാണ്.
നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ
ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s
