മിസ്സാക്കല്ലേ! നാളെയും മറ്റന്നാളും അവസാന ദിവസം; 5 ജോലി ഒഴിവുകൾ ഇതാ
📍 India

1.കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ ജോലി അവസരം: മറൈൻ വിഭാഗത്തിൽ 25 ഒഴിവുകൾ
കൊച്ചിൻ പോർട്ട് അതോറിറ്റി തങ്ങളുടെ മറൈൻ വകുപ്പിലേക്ക് കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മറൈൻ മേഖലയിൽ പ്രവർത്തിക്കാൻ താൽപ്പര്യമുള്ളവർക്കും പ്രവൃത്തിപരിചയമുള്ളവർക്കും മികച്ചൊരു തൊഴിലവസരമാണിത്. ആകെ 25 ഒഴിവുകളിലേക്കാണ് നിലവിൽ അപേക്ഷകൾ സ്വീകരിക്കുന്നത്.
തസ്തികകളും ഒഴിവുകളും
- സീമാൻ ഗ്രേഡ് II (3 ഒഴിവ്): പത്താം ക്ലാസ് വിജയിച്ചിരിക്കണം. ഹാർബർ ക്രാഫ്റ്റ് റൂൾസ് അല്ലെങ്കിൽ ഐ.വി ആക്ട് പ്രകാരമുള്ള സ്രാങ്ക്/സെക്കൻഡ് ക്ലാസ് മാസ്റ്റർ/ഫസ്റ്റ് ക്ലാസ് മാസ്റ്റർ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഒപ്പം STCW റെഗുലേഷൻ II/4 പ്രകാരമുള്ള COP സർട്ടിഫിക്കറ്റും ആവശ്യമാണ്. സ്രാങ്ക് അല്ലെങ്കിൽ ഉയർന്ന റാങ്കിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. ശമ്പളം: 35,000 രൂപ.
- ജൂനിയർ സൂപ്പർവൈസർ – മറൈൻ ക്രെയിൻസ് (4 ഒഴിവ്): ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ പാസായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സാണ്. ഡ്രെഡ്ജർ മേഖലയിൽ പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ശമ്പളം: 35,000 രൂപ.
- സീമാൻ ഗ്രേഡ് III (1 ഒഴിവ്): പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഹാർബർ ക്രാഫ്റ്റ് റൂൾസ് അല്ലെങ്കിൽ ഐ.വി/എം.എസ് ആക്ട് പ്രകാരമുള്ള സ്രാങ്ക് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. രണ്ട് വർഷത്തെ പ്രവൃത്തിപരിചയമാണ് അടിസ്ഥാന യോഗ്യത. ശമ്പളം: 30,000 രൂപ.
- വിഞ്ച് ഓപ്പറേറ്റർ (4 ഒഴിവ്): പത്താം ക്ലാസ് വിജയം നിർബന്ധം. സ്രാങ്ക് അല്ലെങ്കിൽ അതിനു മുകളിലുള്ള യോഗ്യതയും ഫ്ലോട്ടിംഗ് ക്രാഫ്റ്റിൽ രണ്ട് വർഷത്തെ പരിചയവും ആവശ്യമാണ്. ശമ്പളം: 30,000 രൂപ.
- എഞ്ചിൻ ഫിറ്റർ (2 ഒഴിവ്): പത്താം ക്ലാസ് പാസായിരിക്കണം. STCW Reg.III/4 പ്രകാരമുള്ള എഞ്ചിൻ റൂം വാച്ച് കീപ്പിംഗ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം. മർച്ചന്റ് ഷിപ്പുകളിൽ ഫിറ്റർ ആയി ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണനയുണ്ട്. ശമ്പളം: 30,000 രൂപ.
- ജിപി ക്രൂ (9 ഒഴിവ്): പത്താം ക്ലാസ് യോഗ്യതയും നീന്തൽ പരീക്ഷ വിജയിച്ചിരിക്കണമെന്ന നിബന്ധനയുമുണ്ട്. ജിപി റേറ്റിംഗ് പ്രീ-സീ ട്രെയിനിംഗ് അല്ലെങ്കിൽ സമാനമായ യോഗ്യത ആവശ്യമാണ്. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം. ശമ്പളം: 29,000 രൂപ.
- കുക്ക് (1 ഒഴിവ്): പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. മാരിടൈം കാറ്ററിംഗ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പാചകത്തിൽ ഒരു വർഷത്തെ പരിചയം നിർബന്ധമാണ്. ശമ്പളം: 29,000 രൂപ.
- ഡെക്ക് ഹാൻഡ് (1 ഒഴിവ്): പത്താം ക്ലാസ് പാസായിരിക്കണം. ഡ്രെഡ്ജർ ജോലിയിൽ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ശമ്പളം: 27,500 രൂപ.
അപേക്ഷകർ ഓൺലൈൻ വഴി മാത്രമേ അപേക്ഷകൾ സമർപ്പിക്കാവൂ. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2026 ജൂലൈ 15, വൈകിട്ട് 5 മണി ആണ്. അപേക്ഷിക്കുന്നതിന് മുൻപായി കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ ഔദ്യോഗിക വിജ്ഞാപനം ശ്രദ്ധാപൂർവ്വം വായിക്കുക.
നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ
2.ഡിഗ്രിയുണ്ടോ? വിഴിഞ്ഞം തുറമുഖത്ത് ജോലി നേടാം
വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL), മാനേജിങ് ഡയറക്ടറുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്‌മെന്റ് (CMD) മുഖേനയാണ് ഈ നിയമനം നടക്കുന്നത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം.
- സ്ഥാപനം: വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL).
- തസ്തിക: മാനേജിംഗ് ഡയറക്ടറുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (Confidential Assistant).
- ഒഴിവുകൾ: 1.
- നിയമന രീതി: കരാർ/ഔട്ട്‌സോഴ്‌സ് അടിസ്ഥാനം (പ്രാരംഭ നിയമന കാലാവധി ഒരു വർഷം).
- പ്രതിമാസ ശമ്പളം: ₹30,000 (ഏകീകൃത ശമ്പളം).
- അപേക്ഷിക്കേണ്ട അവസാന തീയതി: 2026 ജൂലൈ 15.
- വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഫസ്റ്റ് ക്ലാസോടെയുള്ള ബിരുദം.
- പ്രവൃത്തിപരിചയം: സർക്കാർ, അർധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ അല്ലെങ്കിൽ പ്രശസ്തമായ സ്വകാര്യ സ്ഥാപനങ്ങളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് / പേഴ്‌സണൽ അസിസ്റ്റന്റ് ആയി കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
- മറ്റ് കഴിവുകൾ: കമ്പ്യൂട്ടറിലുള്ള മികച്ച അറിവും പ്രാവീണ്യവും നിർബന്ധമാണ്. അതോടൊപ്പം, ഷോർട്ട്‌ഹാൻഡ് (Shorthand) പ്രാവീണ്യം അനിവാര്യമായ ഒരു യോഗ്യതയാണ്. മികച്ച ഇംഗ്ലീഷ് പരിജ്ഞാനവും പ്രൊഫഷണൽ രീതിയിലുള്ള ആശയവിനിമയ ശേഷിയും ഉദ്യോഗാർത്ഥികൾക്ക് ഉണ്ടായിരിക്കണം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർദ്ദിഷ്ട തീയതിക്കുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കുന്നതിനും വിജ്ഞാപനത്തിന്റെ പൂർണ്ണരൂപം പരിശോധിക്കുന്നതിനും താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കാവുന്നതാണ്:
നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ
3. കേരള ജയിൽ വകുപ്പിൽ തൊഴിൽ അവസരം; മികച്ച ശമ്പളം
കേരള ജയിൽ വകുപ്പിന് കീഴിലുള്ള വിവിധ ജില്ലാ ജയിലുകളിലേക്ക് കൗൺസിലർ / സോഷ്യൽ വർക്കർ തസ്തികകളിലേക്ക് നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. കൊല്ലം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലാ ജയിലുകളിലായി ആകെ നാല് ഒഴിവുകളാണുള്ളത്. ജയിൽ അന്തേവാസികളുടെ വിഷാദം, മാനസിക സമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 12 മാസത്തെ കരാർ അടിസ്ഥാനത്തിലാണ് ഈ നിയമനം നടത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 32,580 രൂപ വേതനമായി ലഭിക്കും.
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എം.എസ്.ഡബ്ല്യു (സൈക്യാട്രിക് സോഷ്യൽ വർക്ക്) അല്ലെങ്കിൽ എം.എ. സൈക്കോളജി ബിരുദമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. യോഗ്യത നേടിയ ശേഷം കൗൺസിലിംഗ് മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.
ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ജയിൽ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralaprisons.gov.in-ൽ ലഭ്യമായ നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം അയക്കേണ്ടതാണ്. അപേക്ഷകൾ keralaprisons@gov.in എന്ന ഇമെയിൽ വിലാസത്തിലോ അല്ലെങ്കിൽ നേരിട്ടോ തപാൽ മുഖേനയോ ‘ഡയറക്ടർ ജനറൽ, പ്രിസൺസ് & കറക്ഷണൽ സർവീസസ്, ജയിൽ ആസ്ഥാന കാര്യാലയം, പൂജപ്പുര, തിരുവനന്തപുരം – 695012’ എന്ന വിലാസത്തിലോ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജൂലൈ 16 വൈകിട്ട് 5:15 വരെയാണ്.
നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ
4. കിറ്റ്‌സിൽ (KITTS) അക്കാദമിക് & റിസർച്ച് അസോസിയേറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാം
ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്കും ഗവേഷണ തത്പരർക്കും മികച്ച അവസരമൊരുക്കി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (KITTS). തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ വിവിധ അക്കാദമിക്, റിസർച്ച് തസ്തികകളിലേക്കുള്ള നിയമനത്തിന് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. അർഹരായ ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 16-നകം അപേക്ഷകൾ സമർപ്പിക്കാം.
1. അക്കാദമിക് അസോസിയേറ്റ് (എയർ ട്രാൻസ്‌പോർട്ട് സ്റ്റഡീസ്)
- ഒഴിവുകൾ: 1
- കാലാവധി: 1 വർഷം
- പ്രതിമാസ ശമ്പളം: ₹24,000
- യോഗ്യത: ടൂറിസം അല്ലെങ്കിൽ സോഷ്യൽ സയൻസിൽ ബിരുദാനന്തര ബിരുദവും, എവിയേഷൻ വിഷയത്തിൽ IATA അംഗീകൃത യോഗ്യതയും ഉണ്ടായിരിക്കണം.
- പ്രവൃത്തി പരിചയം: എവിയേഷൻ മേഖലയിലോ ട്രാവൽ ഇൻഡസ്ട്രിയിലോ, അല്ലെങ്കിൽ IATA കോഴ്‌സുകൾ കൈകാര്യം ചെയ്യുന്ന മേഖലയിലോ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം നിർബന്ധമാണ്.
അക്കാദമിക് അസോസിയേറ്റ് (ഹോസ്പിറ്റാലിറ്റി/ഹോട്ടൽ മാനേജ്മെന്റ്)
- ഒഴിവുകൾ: 2
- കാലാവധി: 6 മാസം
- പ്രതിമാസ ശമ്പളം: ₹24,000
- യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് 60% മാർക്കോടെ ഹോസ്പിറ്റാലിറ്റി/ഹോട്ടൽ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം, അല്ലെങ്കിൽ IHMCT/അംഗീകൃത സർവകലാശാലയിൽ നിന്ന് 60% മാർക്കോടെ ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷനിൽ ബിരുദം.
- പ്രവൃത്തി പരിചയം: ഹോസ്പിറ്റാലിറ്റി മേഖലയിലോ ഈ വിഷയങ്ങൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങളിലോ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തന പരിചയം ആവശ്യമാണ്.
3. റിസർച്ച് അസോസിയേറ്റ്
- ഒഴിവുകൾ: 1
- കാലാവധി: 6 മാസം
- പ്രതിമാസ ശമ്പളം: ₹25,000
- യോഗ്യത: മാനേജ്മെന്റ്, സോഷ്യൽ സയൻസ് അല്ലെങ്കിൽ ടൂറിസം വിഷയങ്ങളിൽ പി.എച്ച്.ഡി. (Ph.D).
- പ്രവൃത്തി പരിചയം: പി.എച്ച്.ഡി. നേടിയ ശേഷമുള്ള അക്കാദമിക് പബ്ലിഷിംഗ്, ഗവേഷണ റിപ്പോർട്ടുകൾ തയ്യാറാക്കൽ, പ്രൊപ്പോസലുകൾ തയ്യാറാക്കൽ, ഡാറ്റാ അനാലിസിസ് എന്നിവയിൽ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ
5. ഫിഷറീസ് വകുപ്പിൽ ലൈഫ് ഗാർഡ് ഒഴിവുകൾ
കേരള ഫിഷറീസ് വകുപ്പ് ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് ലൈഫ് ഗാർഡുകളെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. ട്രോൾ നിരോധനകാലം (ട്രോൾ ബാൻ 2026) അവസാനിച്ചതിന് ശേഷം കടൽ രക്ഷാപ്രവർത്തനങ്ങൾക്കായി സേവനമനുഷ്ഠിക്കാൻ സന്നദ്ധരായ ഉദ്യോഗാർഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
മുൻഗണന ലഭിക്കുന്നവർ
സമാന മേഖലയിൽ പരിചയസമ്പത്തുള്ളവർക്കും പ്രത്യേക സാമൂഹിക ഇടപെടലുകൾ നടത്തിയിട്ടുള്ളവർക്കും നിയമനത്തിൽ മുൻഗണന ലഭിക്കും. താഴെ പറയുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക:
- ലൈഫ് ഗാർഡായി മുൻപ് പ്രവർത്തിച്ച് പരിചയമുള്ളവർ.
- അതത് ജില്ലയിൽ (ആലപ്പുഴ) സ്ഥിരതാമസക്കാരായ ഉദ്യോഗാർഥികൾ.
- 2018-ലെ മഹാപ്രളയകാലത്ത് രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തവർ.
- പൊതുവെ കടൽ രക്ഷാപ്രവർത്തനങ്ങളിൽ മുൻപരിചയമുള്ളവർ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ തങ്ങളുടെ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും സഹിതം താഴെ പറയുന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്:
അപേക്ഷ അയക്കേണ്ട വിലാസം: ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ, ഫിഷറീസ് സ്റ്റേഷൻ, തോട്ടപ്പള്ളി ഹാർബർ, ആലപ്പുഴ – 688 013.
അവസാന തീയതി: അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജൂലൈ 16 ആണ്. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾക്ക്
നിയമനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനുമായി ഉദ്യോഗാർഥികൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
- ഫോൺ നമ്പർ: 0477 2297707, 9447967155.
ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s
