എട്ടാം ക്ലാസ് മുതൽ യോ​ഗ്യത; കേരളത്തിൽ ഇസിഎച്ച്എസ് പോളിക്ലിനിക്കുകളിൽ ജോലിയവസരം

ECHS

📍 Kerala

🎓 Qualification
💼 Job Type Onsite
📅 Last Date 25/07/2026 12:00 am

കണ്ണൂർ: പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എക്‌സ് സർവീസ് മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്‌കീം (ഇസിഎച്ച്എസ്) പോളിക്ലിനിക്കുകളിലേക്ക് വിവിധ തസ്തികകളിലേക്ക് നിയമനം നടക്കുന്നു. കണ്ണൂർ, വയനാട്, കാസർകോട് സ്റ്റേഷനുകളിലെ ഒഴിവുകളിലേക്കാണ് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 25-നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

തസ്തികകളും ഒഴിവുകളും:

ലബോറട്ടറി അസിസ്റ്റന്റ്, ഡെന്റൽ അസിസ്റ്റന്റ്, പ്യൂൺ എന്നീ തസ്തികകളിലായി ഓരോ ഒഴിവുകൾ വീതമാണുള്ളത്. ഇസിഎച്ച്എസ് കണ്ണൂർ സ്റ്റേഷൻ സെല്ലിന്റെ പരിധിയിൽ വരുന്ന കാഞ്ഞങ്ങാട്, ഇരിട്ടി, കൽപ്പറ്റ എന്നിവിടങ്ങളിലെ പോളിക്ലിനിക്കുകളിലേക്കാണ് നിലവിൽ അവസരമുള്ളത്.

യോഗ്യതകൾ:

  • ലബോറട്ടറി അസിസ്റ്റന്റ്: ഡിഎംഎൽടി (DMLT) അല്ലെങ്കിൽ സായുധ സേനയിലെ ക്ലാസ് വൺ ലാബ് ടെക്‌നീഷ്യൻ കോഴ്‌സ് പാസായിരിക്കണം. ആരോഗ്യ മേഖലയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്.
  • ഡെന്റൽ അസിസ്റ്റന്റ്: ഡിപ്ലോമ ഇൻ ഡെന്റൽ ഹൈജീൻ / ഡോറ (DORA) അല്ലെങ്കിൽ ക്ലാസ് വൺ ഡി.എച്ച് കോഴ്‌സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഡെന്റൽ ഡ്യൂട്ടിയിൽ അഞ്ച് വർഷത്തെ പരിചയമാണ് അടിസ്ഥാന യോഗ്യത.
  • പ്യൂൺ: എട്ടാം ക്ലാസ് പാസായവർക്കോ സായുധ സേനയിലെ ജി.ഡി ട്രേഡ് യോഗ്യതയുള്ളവർക്കോ അപേക്ഷിക്കാം. പ്യൂൺ തസ്തികയിൽ ജോലി ചെയ്ത അഞ്ച് വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

വിരമിച്ച സേനാംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നിയമനത്തിൽ മുൻഗണന ലഭിക്കുന്നതാണ്. ഇ.സി.എച്ച്.എസ് ചട്ടപ്രകാരമുള്ള വേതനമായിരിക്കും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കുക.

അപേക്ഷിക്കേണ്ട വിധം:

ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റായ www.echs.gov.in സന്ദർശിച്ച് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക. പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ആധാർ കാർഡ്, പാൻ കാർഡ് എന്നിവ സമർപ്പിക്കണം. വിരമിച്ച സൈനികർ ഡിസ്ചാർജ് ബുക്ക്, പെൻഷൻ പേയ്മെന്റ് ഓർഡർ എന്നിവയുടെ പകർപ്പുകൾ കൂടി വെക്കേണ്ടതുണ്ട്.

പൂർണ്ണരൂപത്തിലുള്ള അപേക്ഷകൾ ‘സ്റ്റേഷൻ സെൽ (ഇ.സി.എച്ച്.എസ്), സി/ഒ ഡി.എസ്.സി സെന്റർ, ബർണശ്ശേരി പി.ഒ, കണ്ണൂർ – 670 013’ എന്ന വിലാസത്തിൽ അയക്കണം. ആധാർ കാർഡിന്റെയും പാൻ കാർഡിന്റെയും പകർപ്പുകൾ ഇല്ലാത്ത അപേക്ഷകൾ യാതൊരു മുന്നറിയിപ്പുമില്ലാതെ നിരസിക്കുമെന്ന് അധികൃതർ അറിയിച്ചു.

നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ

ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s

error: Content is protected !!
Scroll to Top
Chat on WhatsApp 1