ICAI റിക്രൂട്ട്‌മെന്റ് 2026: എക്‌സിക്യൂട്ടീവ് ഓഫീസർ തസ്തികയിൽ 50 ഒഴിവുകൾ; സിഎ പാസായവർക്ക് അപേക്ഷിക്കാം

ICAI

📍 India

🎓 Qualification CA
💼 Job Type Onsite
📅 Last Date 31/07/2026 12:00 am

ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI) എക്‌സിക്യൂട്ടീവ് ഓഫീസർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആകെയുള്ള 50 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. ചാർട്ടേഡ് അക്കൗണ്ടന്റ് (CA) യോഗ്യതയുള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ പ്രവൃത്തിപരിചയം (Experience) ആവശ്യമില്ലാത്തതിനാൽ ഫ്രഷേഴ്‌സിനും അപേക്ഷിക്കാവുന്നതാണ്.

പ്രധാന വിവരങ്ങൾ

  • തസ്തിക: എക്‌സിക്യൂട്ടീവ് ഓഫീസർ
  • ഒഴിവുകൾ: 50
  • യോഗ്യത: സിഎ (CA) പാസായിരിക്കണം.
  • പ്രായപരിധി: 2026 ജൂൺ 30-ലെ കണക്കുപ്രകാരം 25 വയസ്സിൽ താഴെയായിരിക്കണം.
  • അവസാന തീയതി: 2026 ജൂലൈ 31.

ശമ്പളവും ആനുകൂല്യങ്ങളും

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പേ ലെവൽ 10 അനുസരിച്ചുള്ള ശമ്പളം ലഭിക്കും (₹56,100 – ₹1,77,500). വാർഷിക പ്രതിഫലം ഏകദേശം ₹15.68 ലക്ഷത്തോളം വരും. ഡിഎ, എച്ച്ആർഎ, ട്രാൻസ്പോർട്ട് അലവൻസ്, എൻപിഎസ്, ഗ്രാറ്റുവിറ്റി, എൽടിസി തുടങ്ങി സർക്കാർ മേഖലയ്ക്ക് തുല്യമായ മികച്ച ആനുകൂല്യങ്ങളും ഇതിനോടൊപ്പം ലഭിക്കും.

ചുമതലകൾ

ICAI-യുടെ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിക്കുന്ന ഉദ്യോഗസ്ഥരായിരിക്കും ഇവർ. അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് മാനദണ്ഡങ്ങൾ തയ്യാറാക്കുക, ജിഎസ്ടി – ഇൻകം ടാക്സ് നിയമങ്ങളിലെ മാറ്റങ്ങൾ വിശകലനം ചെയ്യുക, കമ്പനികളുടെ ഫിനാൻഷ്യൽ സ്റ്റേറ്റ്‌മെന്റുകൾ പരിശോധിക്കുക, നിക്ഷേപകർക്കായുള്ള ബോധവൽക്കരണ ക്ലാസുകൾ നടത്തുക, കമ്മിറ്റി യോഗങ്ങളുടെ അജണ്ടയും മിനിറ്റ്സും തയ്യാറാക്കുക തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചുമതലകൾ.

തിരഞ്ഞെടുപ്പ് രീതി

കമ്പ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷയും (CBT) തുടർന്നുള്ള വ്യക്തിഗത അഭിമുഖവും വഴിയായിരിക്കും തിരഞ്ഞെടുപ്പ്. പരീക്ഷയിൽ ജനറൽ അവയർനെസ്, ലോജിക്കൽ റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് എന്നിവയ്‌ക്കൊപ്പം അക്കൗണ്ടിങ്, ഓഡിറ്റിങ്, ഫിനാൻഷ്യൽ റിപ്പോർട്ടിങ്, ടാക്സ്, കോർപ്പറേറ്റ് ലോ തുടങ്ങിയ വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും ഉൾപ്പെടും.

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ളവർക്ക് ICAI-യുടെ ഔദ്യോഗിക വെബ്സൈറ്റിലെ വിജ്ഞാപനം പരിശോധിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ജൂലൈ 31-നകം അപേക്ഷ പൂർത്തിയാക്കാൻ ശ്രദ്ധിക്കുക.

നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ

ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s

error: Content is protected !!
Scroll to Top
Chat on WhatsApp 1