ഡി​ഗ്രി കഴിഞ്ഞോ? കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ 12 എക്സിക്യൂട്ടീവ് ഒഴിവുകൾ

COCHIN PORT

📍 Kerala

🎓 Qualification Graduate
💼 Job Type Onsite
📅 Last Date 10/08/2026 12:00 am

കൊച്ചിൻ പോർട്ട് അതോറിറ്റിയിലേക്ക് ക്ലാസ്-I, ക്ലാസ്-II എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, അക്കൗണ്ട്സ് ഓഫീസർ, പ്രോഗ്രാമർ തുടങ്ങിയ തസ്തികകളിലായി ആകെ 12 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 10, 2026 വരെ അപേക്ഷിക്കാം.

ഒഴിവുകളും ശമ്പള സ്കെയിലും

  • അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ): 3 ഒഴിവുകൾ (ശമ്പളം: ₹50,000 – ₹1,60,000)
  • അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ): 2 ഒഴിവുകൾ (ശമ്പളം: ₹50,000 – ₹1,60,000)
  • അക്കൗണ്ട്സ് ഓഫീസർ ഗ്രേഡ്-I: 2 ഒഴിവുകൾ (ശമ്പളം: ₹50,000 – ₹1,60,000)
  • അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ): 1 ഒഴിവ് (ശമ്പളം: ₹40,000 – ₹1,40,000)
  • അസിസ്റ്റന്റ് എൻജിനീയർ (സിവിൽ): 3 ഒഴിവുകൾ (ശമ്പളം: ₹40,000 – ₹1,40,000)
  • പ്രോഗ്രാമർ: 1 ഒഴിവ് (ശമ്പളം: ₹40,000 – ₹1,40,000)

പ്രധാന യോഗ്യതകൾ

  • എൻജിനീയറിങ് തസ്തികകൾ: ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദം (Degree/AMIE) ഉണ്ടായിരിക്കണം. ചില തസ്തികകൾക്ക് പ്രവൃത്തി പരിചയം അഭികാമ്യമാണ്.
  • അക്കൗണ്ട്സ് ഓഫീസർ: ICAI അല്ലെങ്കിൽ ICMAI അംഗത്വം ഉണ്ടായിരിക്കണം. ഫിനാൻസ്/അക്കൗണ്ട്സ് മേഖലയിൽ പ്രവൃത്തി പരിചയം അഭികാമ്യം.
  • പ്രോഗ്രാമർ: കംപ്യുട്ടർ സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദത്തോടൊപ്പം പി.ജി. ഡിപ്ലോമ. സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് മേഖലയിൽ രണ്ട് വർഷത്തെ നിർബന്ധിത പ്രവൃത്തി പരിചയം വേണം.

തെരഞ്ഞെടുപ്പ് രീതി

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT), അഭിമുഖം, രേഖാ പരിശോധന, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ നിയമനം.

അപേക്ഷിക്കേണ്ട വിധം

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക

നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ

ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s

error: Content is protected !!
Scroll to Top
Chat on WhatsApp 1