സയൻസ് വിഷയങ്ങളിൽ ഡി​ഗ്രിയുണ്ടോ? ഫയർ സ്റ്റേഷൻ ഓഫിസർ ആകാൻ അവസരം

FIRE FORCE

📍 Kerala

🎓 Qualification B.Sc
💼 Job Type Onsite
📅 Last Date 05/08/2026 12:00 am

കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala PSC) ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് വകുപ്പിൽ സ്റ്റേഷൻ ഓഫീസർ (ട്രെയിനി) തസ്തികയിലേക്ക് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നു. കേരളത്തിലെ സർക്കാർ സർവീസിൽ യൂണിഫോം ധരിച്ച് സേവനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്ന യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ലഭിച്ച വലിയൊരു അവസരമാണിത്.

പ്രധാന വിവരങ്ങൾ

  • വകുപ്പ്: ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് (Fire and Rescue Services Department)
  • തസ്തികയുടെ പേര്: സ്റ്റേഷൻ ഓഫീസർ (ട്രെയിനി)
  • കാറ്റഗറി നമ്പർ: 047/2026
  • അപേക്ഷ സ്വീകരിക്കുന്ന രീതി: ഓൺലൈൻ മുഖേന
  • അവസാന തീയതി: 2026 ആഗസ്റ്റ് 05
  • അപേക്ഷാ ഫീസ്: ഫീമില്ല

ശമ്പള സ്കെയിൽ

ഈ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ₹43,400 മുതൽ ₹91,200 വരെ പ്രതിമാസ ശമ്പള നിരക്കിൽ നിയമനം ലഭിക്കുന്നതാണ്. അടിസ്ഥാന ശമ്പളത്തിന് പുറമേ സർക്കാരിന്റെ കാലാകാലങ്ങളിലെ ഉത്തരവുകൾ അനുസരിച്ചുള്ള ഡി.എ, എച്ച്.ആർ.എ മറ്റ് അലവൻസുകളും പ്രയോജനപ്പെടും.

വിദ്യാഭ്യാസ യോഗ്യതകളും മുൻഗണനകളും

  1. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള സയൻസ് ബിരുദം (Science Degree) നേടിയിരിക്കണം.
  2. രസതന്ത്രം (Chemistry) ഒരു പ്രധാന വിഷയമായി പഠിച്ച ബിരുദധാരികൾക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
  3. എൻ.സി.സി (NCC ‘A’, ‘B’, ‘C’ Certificates), കായിക രംഗത്തെ മികച്ച നേട്ടങ്ങൾ, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് (SPC) സർട്ടിഫിക്കറ്റ് എന്നിവയുള്ളവർക്ക് വെയിറ്റേജ് മാർക്കുകൾ ലഭിക്കുന്നതാണ്.

(ശ്രദ്ധിക്കുക: നിലവിലെ വിജ്ഞാപന പ്രകാരം വനിതാ ഉദ്യോഗാർത്ഥികൾക്കും ഭിന്നശേഷിക്കാർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയില്ല.)

പ്രായപരിഡിയും ഇളവുകളും

  • അപേക്ഷകർ 20 വയnിനും 35 വയസ്സിനും ഇടയിലുള്ളവരായിരിക്കണം. അതായത്, 02.01.1991-നും 01.01.2006-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
  • സർക്കാർ ചട്ടപ്രകാരം ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ അർഹമായ വയസ്സിളവ് ലഭിക്കുന്നതാണ്.
  • ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പിൽ ക്ലാർക്കായി സേവനം അനുഷ്ഠിക്കുന്ന ജീവനക്കാർക്ക് നേരിട്ടുള്ള നിയമനത്തിനായുള്ള ഉയർന്ന പ്രായപരിധി 43 വയസ്സായി നിശ്ചയിച്ചിരിക്കുന്നു.

ശാരീരിക യോഗ്യതകൾ

അടിയന്തര ഘട്ടങ്ങളിൽ പ്രവർത്തിക്കേണ്ട ഔദ്യോഗിക ചുമതലയായതിനാൽ ഉദ്യോഗാർത്ഥികൾ കൃത്യമായ ശാരീരിക അളവുകൾ പാലിക്കേണ്ടതുണ്ട്:

  • ഉയരം (പാദരക്ഷകൾ ഇല്ലാതെ): പൊതുവിഭാഗത്തിന് കുറഞ്ഞത് 165 സെ.മീ; എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 160 സെ.മീ.
  • ശരീരഭാരം: പൊതുവിഭാഗം കുറഞ്ഞത് 50 കി.ഗ്രാം; എസ്.സി/എസ്.ടി വിഭാഗം 48 കി.ഗ്രാം.
  • നെഞ്ചളവ്: പൊതുവിഭാഗം കുറഞ്ഞത് 81 സെ.മീ (കുറഞ്ഞത് 5 സെ.മീ വികാസം); എസ്.സി/എസ്.ടി വിഭാഗം 76 സെ.മീ (കുറഞ്ഞത് 5 സെ.മീ വികാസം).
  • കാഴ്ചശക്തി: കണ്ണടയുടെ സഹായമില്ലാതെ 6/6 കാഴ്ചശക്തി (Distant Vision) ഉണ്ടായിരിക്കണം. കൂടാതെ ഇത് സംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.

കായികക്ഷമതാ പരീക്ഷ (Physical Efficiency Test)

കമ്മീഷൻ നടത്തുന്ന കായികക്ഷമതാ പരിശോധനയിൽ വിജയിക്കാൻ താഴെ പറയുന്ന 8 ഇനങ്ങളിൽ കുറഞ്ഞത് 5 എണ്ണത്തിലെങ്കിലും ഉദ്യോഗാർത്ഥികൾ നിശ്ചിത നിലവാരം തെളിയിക്കേണ്ടതുണ്ട്:

  1. 100 മീറ്റർ ഓട്ടം: 14 സെക്കൻഡിനുള്ളിൽ
  2. ഹൈ ജമ്പ് (High Jump): 132.20 സെ.മീ
  3. ലോംഗ് ജമ്പ് (Long Jump): 457.20 സെ.മീ
  4. ഷോട്ട് പുട്ട് (Putting the Shot – 7264 ഗ്രാം): 609.60 സെ.മീ
  5. ക്രിക്കറ്റ് ബോൾ ത്രോ (Throwing the cricket ball): 6096 സെ.മീ
  6. റോപ്പ് ക്ലൈമ്പിംഗ് (കൈകൾ മാത്രം ഉപയോഗിച്ച്): 365.80 സെ.മീ
  7. പുൾ അപ്പ് അഥവാ ചിന്നിംഗ് (Pull Up/Chinning): 8 തവണ
  8. 1500 മീറ്റർ ഓട്ടം: 5 മിനിറ്റ് 44 സെക്കൻഡിനുള്ളിൽ

തിരഞ്ഞെടുപ്പ് രീതിയും അപേക്ഷിക്കേണ്ട വിധവും

എഴുത്തുപരീക്ഷ (OMR/ഓൺലൈൻ പരീക്ഷ), കായികക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്തിമ തിരഞ്ഞെടുപ്പ് നടക്കുന്നത്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ (One Time Registration) പൂർത്തിയാക്കിയ ശേഷം പ്രൊഫൈൽ മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ആഗസ്റ്റ് 05 ആണ്.

നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ

ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s

error: Content is protected !!
Scroll to Top
Chat on WhatsApp 1