ഐഎസ്ആർഒയുടെ കീഴിൽ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിൽ നിയമനം; അഭിമുഖം ഓഗസ്റ്റിൽ

NESAC

📍 Meghalaya

🎓 Qualification Post Graduate
💼 Job Type Onsite
📅 Last Date 10/08/2026 12:00 am

ബഹിരാകാശ സാങ്കേതികവിദ്യയും റിമോട്ട് സെൻസിംഗും പ്രയോജനപ്പെടുത്തി പ്രകൃതിവിഭവ മാനേജ്‌മെന്റ്, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഐ.എസ്.ആർ.ഒയുടെ കീഴിലുള്ള നോർത്ത് ഈസ്റ്റേൺ സ്പേസ് ആപ്ലിക്കേഷൻസ് സെന്ററിൽ (NESAC) വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. റിസർച്ച് സയന്റിസ്റ്റ്, ജൂനിയർ റിസർച്ച് ഫെലോ (JRF), പ്രൊജക്റ്റ് അസോസിയേറ്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകളുള്ളത്. തികച്ചും അഭിമുഖത്തിലൂടെയാണ് (Walk-in-Interview) ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

പ്രധാന വിവരങ്ങൾ

  • സ്ഥാപനം: നോർത്ത് ഈസ്റ്റേൺ സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ (NESAC)
  • തസ്തികകൾ: റിസർച്ച് സയന്റിസ്റ്റ്, ജൂനിയർ റിസർച്ച് ഫെലോ (JRF), പ്രൊജക്റ്റ് അസോസിയേറ്റ്-I
  • ആകെ ഒഴിവുകൾ: 16
  • അഭിമുഖം നടക്കുന്ന തീയതികൾ: 2026 ഓഗസ്റ്റ് 10, 11, 12
  • അഭിമുഖം നടക്കുന്ന സ്ഥലം: NESAC, ഉമിയാം, റി ഭോയ് ജില്ല, മേഘാലയ.

തസ്തികകളും ഒഴിവുകളും

  1. റിസർച്ച് സയന്റിസ്റ്റ്: 5 ഒഴിവുകൾ
  2. ജൂനിയർ റിസർച്ച് ഫെലോ (JRF): 10 ഒഴിവുകൾ
  3. പ്രൊജക്റ്റ് അസോസിയേറ്റ്-I: 1

വിദ്യാഭ്യാസ യോഗ്യത

  • അടിസ്ഥാന യോഗ്യത: ജിയോളജി, കമ്പ്യൂട്ടർ സയൻസ്, ഐ.ടി, എൻവയോൺമെന്റൽ സയൻസ്, ഫിസിക്സ്, മാത്തമാറ്റിക്സ്, ബോട്ടണി, ഫോറസ്ട്രി തുടങ്ങിയ ബന്ധപ്പെട്ട വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദം (M.Sc / M.Tech / B.Tech).
  • മാർക്ക് വാശി: ബി.ഇ/ബി.ടെക്/എം.എസ്.സി ബിരുദധാരികൾക്ക് കുറഞ്ഞത് 65% മാർക്കും, എം.ഇ/എം.ടെക് ബിരുദധാരികൾക്ക് കുറഞ്ഞത് 60% മാർക്കും ഉണ്ടായിരിക്കണം.
  • പ്രത്യേക യോഗ്യത: ജെ.ആർ.എഫ് (JRF) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ NET/GATE അല്ലെങ്കിൽ തത്തുല്യ ദേശീയ പരീക്ഷകൾ പാസായിരിക്കണം.

പ്രായപരിധി

  • റിസർച്ച് സയന്റിസ്റ്റ് (M.Sc): പരമാവധി 28 വയസ്സ്.
  • റിസർച്ച് സയന്റിസ്റ്റ് (M.Tech): പരമാവധി 30 വയസ്സ്.
  • ജൂനിയർ റിസർച്ച് ഫെലോ (JRF): പരമാവധി 28 വയസ്സ്.
  • പ്രൊജക്റ്റ് അസോസിയേറ്റ്-I: പരമാവധി 35 വയസ്സ്.
  • (സർക്കാർ ചട്ടപ്രകാരം SC/ST ഉദ്യോഗാർത്ഥികൾക്ക് 5 വർഷവും, OBC ഉദ്യോഗാർത്ഥികൾക്ക് 3 വർഷവും വയസ്സിളവ് ലഭിക്കും).

ശമ്പള വിവരം

  • റിസർച്ച് സയന്റിസ്റ്റ്: പ്രതിമാസം 56,100 രൂപയും മറ്റ് ആനുകൂല്യങ്ങളും.
  • ജൂനിയർ റിസർച്ച് ഫെലോ (JRF): പ്രതിമാസം 37,000 രൂപയും മറ്റ് ആനുകൂല്യങ്ങളും.
  • പ്രൊജക്റ്റ് അസോസിയേറ്റ്-I: പ്രതിമാസം 31,000 രൂപയും മറ്റ് ആനുകൂല്യങ്ങളും.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും (www.isro.gov.in) ബയോഡാറ്റ ഫോർമാറ്റ് ഡൗൺലോഡ് ചെയ്ത്, യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മേഘാലയയിലെ ഇന്റർവ്യൂ കേന്ദ്രത്തിൽ നേരിട്ട് ഹാജരാകുക.

നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ

ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s

error: Content is protected !!
Scroll to Top
Chat on WhatsApp 1