ഇന്ത്യൻ ആർമിയിൽ ഓഫീസറാകാം: എൻ.സി.സി സ്പെഷ്യൽ എൻട്രി 2027 അപേക്ഷകൾ ആരംഭിച്ചു!
INDIAN ARMY
📍 India

ഇന്ത്യൻ ആർമിയിൽ നോൺ-ടെക്നിക്കൽ ഓഫീസർ തസ്തികകളിൽ കരിയർ ആഗ്രഹിക്കുന്ന യുവതി-യുവാക്കൾക്ക് സുവർണ്ണാവസരം. ഇന്ത്യൻ ആർമിയുടെ എൻ.സി.സി സ്പെഷ്യൽ എൻട്രി സ്കീം (NCC Special Entry Scheme 2027) വഴിയാണ് നിലവിൽ നിയമനം നടക്കുന്നത്. എൻ.സി.സി ‘C’ സർട്ടിഫിക്കറ്റ് ഉള്ള അവിവാഹിതരായ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും യുദ്ധത്തിൽ വീരമൃത്യു വരിച്ചതോ പരിക്കേറ്റതോ ആയ സൈനികരുടെ ആശ്രിതരായ കുട്ടികൾക്കുമാണ് ഈ അവസരം ലഭ്യമാക്കിയിരിക്കുന്നത്.
പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ – Women Officer Posts
- തസ്തിക: നോൺ-ടെക്നിക്കൽ ഓഫീസർ (Women Officer Posts)
- അപേക്ഷാ രീതി: ഓൺലൈൻ
- അവസാന തീയതി: 2026 ഓഗസ്റ്റ് 21
- പരിശീലന കേന്ദ്രം: ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി (OTA), ചെന്നൈ
വിദ്യാഭ്യാസ യോഗ്യതയും എൻ.സി.സി മാനദണ്ഡങ്ങളും
ഇന്ത്യൻ ആർമിയുടെ ഈ സ്പെഷ്യൽ എൻട്രിക്ക് അപേക്ഷിക്കാൻ ഉദ്യോഗാർഥികൾ താഴെ പറയുന്ന യോഗ്യതകൾ നേടിയിരിക്കണം:
- ബിരുദം: ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത.
- അവസാന വർഷ വിദ്യാർഥികൾക്ക്: ബിരുദ പഠനത്തിന്റെ അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. എന്നാൽ, കോഴ്‌സ് ആരംഭിക്കുന്നതിന് മുമ്പ് ബിരുദം വിജയകരമായി പൂർത്തിയാക്കിയിരിക്കണം. ഷോർട്ട്‌ലിസ്റ്റിംഗിനായി ആദ്യ രണ്ടോ മൂന്നോ വർഷങ്ങളിലെ ആകെ മാർക്ക് പരിഗണിക്കുന്നതാണ്.
- എൻ.സി.സി യോഗ്യത: എൻ.സി.സി സീനിയർ ഡിവിഷൻ/സീനിയർ വിംഗിൽ കുറഞ്ഞത് 2 അല്ലെങ്കിൽ 3 വർഷത്തെ സേവനം പൂർത്തിയാക്കിയിരിക്കണം. കൂടാതെ എൻ.സി.സി ‘C’ സർട്ടിഫിക്കറ്റ് പരീക്ഷയിൽ കുറഞ്ഞത് ‘B’ ഗ്രേഡ് നേടിയിരിക്കണം.
- പ്രധാന ശ്രദ്ധയ്ക്ക്: അപേക്ഷ സമർപ്പിക്കുന്ന തീയതിയിൽ തന്നെ സാധുവായ എൻ.സി.സി ‘C’ സർട്ടിഫിക്കറ്റ് കൈവശം ഉണ്ടായിരിക്കണം. പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാൻ അർഹതയില്ല. എസ്.എസ്.ബി (SSB) ഘട്ടത്തിലും പ്രൊവിഷണൽ സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതല്ല.
ബാറ്റിൽ കാഷ്യുവാലിറ്റി വാർഡുകൾക്കുള്ള (Battle Casualty Wards) പ്രത്യേക ഇളവുകൾ
സൈനിക സേവനത്തിനിടെ വീരമൃത്യു വരിച്ചവരുടെയോ, പരിക്കേറ്റ് മരണപ്പെട്ടവരുടെയോ, പരിക്കേറ്റവരുടെയോ, കാണാതായി മരണപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ടവരുടെയോ അവിവാഹിതരായ മക്കൾക്കും (നിയമപരമായി ദത്തെടുത്ത മക്കൾ ഉൾപ്പെടെ) ഈ സ്കീമിൽ അപേക്ഷിക്കാം.
- യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം (അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം).
- എൻ.സി.സി സർട്ടിഫിക്കറ്റ്: ഈ പ്രത്യേക വിഭാഗത്തിന് എൻ.സി.സി ‘C’ സർട്ടിഫിക്കറ്റ് നിർബന്ധമില്ല.
- ആവശ്യമായ രേഖകൾ: അപേക്ഷയോടൊപ്പം ബാറ്റിൽ കാഷ്യുവാലിറ്റി സർട്ടിഫിക്കറ്റ്, ബാറ്റിൽ കാഷ്യുവാലിറ്റി ആയി തരംതിരിച്ച Part II Order-ന്റെ പകർപ്പ്, മാനപവർ ഡയറക്ടറേറ്റ്/റെജിമെന്റൽ റെക്കോർഡ്സ് നൽകുന്ന റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ടതാണ്.
പ്രായപരിധി
2027 ജനുവരി 1-ന് അപേക്ഷകരുടെ പ്രായം 19 വയസിനും 25 വയസിനും ഇടയിലായിരിക്കണം. അതായത്, 2002 ജനുവരി 2-ന് മുമ്പോ 2008 ജനുവരി 1-ന് ശേഷമോ ജനിച്ചവർക്ക് ഈ സ്കീമിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കുന്നതല്ല. അപേക്ഷകർ നിർബന്ധമായും അവിവാഹിതരായിരിക്കണം.
തിരഞ്ഞെടുപ്പ് രീതിയും പരിശീലനവും
- ഷോർട്ട്‌ലിസ്റ്റിംഗ്: സമർപ്പിക്കുന്ന ഓൺലൈൻ അപേക്ഷകൾ സൂക്ഷ്മപരിശോധന നടത്തി ഷോർട്ട്‌ലിസ്റ്റ് ചെയ്യും.
- അഭിമുഖം: ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥികളെ എസ്.എസ്.ബി (SSB) അഭിമുഖത്തിന് ക്ഷണിക്കുന്നതാണ്.
- പരിശീലനം: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ (OTA) 49 ആഴ്ചത്തെ കർശനമായ പരിശീലനം നൽകും.
- ശമ്പളവും ആനുകൂല്യങ്ങളും: പരിശീലന കാലയളവിൽ പ്രതിമാസം 56,100 രൂപ സ്റ്റൈപെൻഡ് ആയി ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന മുറയ്ക്ക് ഇന്ത്യൻ ആർമിയിൽ ലഫ്റ്റനന്റ് (Lieutenant) റാങ്കിൽ സ്ഥിര നിയമനം ലഭിക്കുന്നതാണ്.
നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ
പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ – Men Officer Posts
- തസ്തിക/കോഴ്സ്: NCC Special Entry Scheme 125th Course (April 2027)
- ഒഴിവുകൾ: മൊത്തം 70 ഒഴിവുകൾ (ജനറൽ വിഭാഗത്തിന് 63, ആർമി പേഴ്സണൽ വാർഡ്സ് ഓഫ് ബാറ്റിൽ കാഷ്വാലിറ്റികൾക്ക് 7).
- പ്രായപരിധി: 2027 ജനുവരി 1 ലെ കണക്കുപ്രകാരം 19 വയത്തിനും 25 വയനും ഇടയിലായിരിക്കണം (ജനനം: 2002 ജനുവരി 2 നും 2008 ജനുവരി 1 നും ഇടയിൽ).
- യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം (മിനിമം 50% മാർക്കോടെ) കൂടാതെ എൻ.സി.സി ‘സി’ സർട്ടിഫിക്കറ്റ് (‘B’ ഗ്രേഡോ അതിൽ കൂടുതലോ). അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
- അപേക്ഷാ ഫീസ്: ഫീസ് ഇല്ല.
തിരഞ്ഞെടുപ്പ് പ്രക്രിയ: ഈ എൻട്രിക്ക് എഴുത്തുപരീക്ഷ ഉണ്ടായിരിക്കില്ല. ബിരുദ മാർക്കുകളുടെയും എൻ.സി.സി ‘സി’ സർട്ടിഫിക്കറ്റ് ഗ്രേഡുകളുടെയും അടിസ്ഥാനത്തിൽ അപേക്ഷകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നേരിട്ട് എസ്.എസ്.ബി (SSB) ഇന്റർവ്യൂ, മെഡിക്കൽ പരിശോധന എന്നിവ ഉണ്ടായിരിക്കും.
പരിശീലനം: ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ (OTA) 49 ആഴ്ചത്തെ പരിശീലനത്തിന് ശേഷമായിരിക്കും ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനന്റ് (Lieutenant) പദവിയിൽ നിയമനം ലഭിക്കുന്നത്.
അവസാന തീയതി:
- ഓൺലൈൻ അപേക്ഷ ആരംഭിച്ച തീയതി: 2026 ജൂലൈ 20
- അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 ആഗസ്റ്റ് 20
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.joinindianarmy.nic.in വഴി ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.
