ഇന്ത്യൻ ഹൈവേസ് മാനേജ്മെന്റിൽ എൻജിനീയർ ആകാം; മുൻപരിചയം ആവശ്യമില്ല.
IHMCL
📍 India

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) ആഭിമുഖ്യത്തിലുള്ള പ്രമുഖ പബ്ലിക് ലിമിറ്റഡ് സ്ഥാപനമായ ഇന്ത്യൻ ഹൈവേസ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡിൽ (IHMCL) സിസ്റ്റംസ് എൻജിനീയർ തസ്തികയിലേക്ക് ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. ഇന്ത്യയിലെ ദേശീയ പാതകളിലും ഹൈവേ മേഖലകളിലും അത്യാധുനിക സാങ്കേതിക വിദ്യകൾ നടപ്പിലാക്കുന്നതിലും വികസിപ്പിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്ന സ്ഥാപനമാണിത്. രാജ്യത്തെ റോഡ് ഗതാഗത സംവിധാനങ്ങളെ ഡിജിറ്റലൈസ് ചെയ്യുന്ന ഈ മേഖലയിൽ കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതൊരു സുവർണ്ണാവസരമാണ്.
നിലവിലെ വിജ്ഞാപനപ്രകാരം 30 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെങ്കിലും, വരും ദിവസങ്ങളിൽ ഒഴിവുകളുടെ എണ്ണം വർദ്ധിക്കാനുള്ള സാധ്യതകൾ ഏറെയുണ്ട്. ഉയർന്ന ശമ്പള സ്കെയിലും മികച്ച പ്രൊമോഷൻ സാധ്യതകളുമുള്ള ഈ തസ്തികയിലേക്ക് മുൻപരിചയം ഒന്നും തന്നെ ആവശ്യമില്ല എന്നത് എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് വലിയ ആശ്വാസമാണ്. നേരിട്ടുള്ള നിയമനമായതിനാൽ സുതാര്യമായ രീതിയിലായിരിക്കും തെരഞ്ഞെടുപ്പ്.
പ്രധാനപ്പെട്ട ചുമതലകൾ:
- ഹൈവേകളിലും പ്രധാന പാതകളിലും അത്യാധുനിക സിസിടിവി നിരീക്ഷണ സംവിധാനങ്ങൾ ഏകോപിപ്പിക്കുക.
- യാത്രക്കാരുടെ സുരക്ഷയ്ക്കും സഹായത്തിനുമായുള്ള ഹെൽപ്പ് ലൈൻ സംവിധാനങ്ങൾ കൈകാര്യം ചെയ്യുക.
- ദേശീയ പാതകളിലെ ഗതാഗത സർവേകളും ഡാറ്റ അനാലിസിസും നടത്തുക.
- യാത്രക്കാർക്കായി വഴിയോര സൗകര്യങ്ങൾ (Waysides Amenities) ഡിജിറ്റൽ സംവിധാനങ്ങളിലൂടെ വികസിപ്പിക്കുക.
അക്കാദമിക് യോഗ്യതയും ഗേറ്റ് സ്കോറും
അപേക്ഷകർ അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ എഞ്ചിനീയറിംഗ് ബിരുദം (B.E/B.Tech) നേടിയിരിക്കണം. കമ്പ്യൂട്ടർ സയൻസ് (Computer Science), ഇൻഫർമേഷൻ ടെക്നോളജി (Information Technology), ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ (Electronics and Communication), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Artificial Intelligence), ഡാറ്റ സയൻസ് (Data Science) എന്നീ പ്രധാന ബ്രാഞ്ചുകളിലോ ഇവയുടെ അസോസിയേറ്റഡ് കോമ്പിനേഷനുകളിലോ ബിരുദം പൂർത്തിയാക്കിയവർക്കാണ് അവസരം. പഠിച്ച സ്ഥാപനവും കോഴ്സും നിർബന്ധമായും എഐസിടിഇ (AICTE) അംഗീകാരമുള്ളതായിരിക്കണം.
ഇതിനുപുറമെ, നിർദ്ദിഷ്ട വിഷയങ്ങളിലൊന്നിൽ സാധുവായ ഗേറ്റ് (GATE) സ്കോർ ഉണ്ടായിരിക്കണം എന്നത് അപേക്ഷയിലെ പ്രധാന നിബന്ധനയാണ്. ഗേറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിലൂടെയായിരിക്കും അന്തിമ തെരഞ്ഞെടുപ്പും നിയമനവും നടപ്പിലാക്കുന്നത്.
പ്രായോഗിക ഇളവുകളും പ്രായപരിധിയും
ഉദ്യോഗാർത്ഥികളുടെ പ്രായം 2026 ഓഗസ്റ്റ് 2 തീയതി അടിസ്ഥാനമാക്കി 21 വയർ പൂർത്തിയായവരും 30 വയസ്സിനു താഴെയുള്ളവരുമായിരിക്കണം. അതേസമയം, സംവരണ വിഭാഗക്കാർക്ക് കേന്ദ്ര സർക്കാർ ചട്ടപ്രകാരമുള്ള ഇളവുകൾ ലഭ്യമാണ്:
- ഒബിസി (പിന്നാക്ക വിഭാഗക്കാർ): 3 വർഷം വരെ ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
- എസ്‌സി / എസ്ടി വിഭാഗക്കാർ: 5 വർഷം വരെ ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
- ഭിന്നശേഷിക്കാർ (PWD): പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഭിന്നശേഷിക്കാർക്ക് 43 വയസ്സ് വരെയും, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഭിന്നശേഷിക്കാർക്ക് 45 വയസ്സ് വരെയും അപേക്ഷിക്കാം.
- കേന്ദ്ര സർക്കാർ സർവീസിൽ കുറഞ്ഞത് മൂന്ന് വർഷത്തെ സർവീസ് ഉള്ളവർക്കും, വിമുക്തഭടന്മാർക്കും ചട്ടപ്രകാരമുള്ള പ്രത്യേക വയസ്സ് ഇളവുകൾ ബാധകമാണ്.
ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
E-2 ഗ്രേഡിൽ ഉൾപ്പെടുന്ന ഈ തസ്തികയിൽ 50,000 രൂപ മുതൽ 1,60,000 രൂപ വരെയുള്ള ആകർഷകമായ ശമ്പള സ്കെയിലാണ് വാഗ്ദാനം ചെയ്യുന്നത്. കേന്ദ്ര സർക്കാർ നിരക്കിലുള്ള വിവിധ അലവൻസുകളും (DA, HRA തുടങ്ങിയവ) മറ്റ് ആനുകൂല്യങ്ങളും ചേരുമ്പോൾ തുടക്കത്തിൽ തന്നെ ഒരു ലക്ഷം രൂപയോട് അടുത്ത മാസ ശമ്പളമായി കൈപ്പറ്റുവാൻ സാധിക്കും. കൂടാതെ ഭാവിയിൽ വലിയ പ്രമോഷൻ സാധ്യതകളും ഉയർന്ന ഉത്തരവാദിത്തങ്ങളും ഈ കരിയർ വാഗ്ദാനം ചെയ്യുന്നു.
അപേക്ഷിക്കേണ്ട വിധം
ഔദ്യോഗിക വിജ്ഞാപന പ്രകാരം അപേക്ഷ ഫീസ് ഏർപ്പെടുത്തിയിട്ടില്ല. സാധുവായ ഗേറ്റ് സ്കോറും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി 2026 ഓഗസ്റ്റ് 2 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അവസാന ദിവസങ്ങളിലെ തിരക്കുകൾ ഒഴിവാക്കി എത്രയും പെട്ടെന്ന് കൃത്യമായ വിവരങ്ങളോടെ അപേക്ഷ നൽകുക. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനുമായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ
ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s
