കേന്ദ്ര സർക്കാർ ജോലി; എയിംസിൽ 2,218 നഴ്സിങ് ഒഴിവുകൾ

AIIMS

📍 India

🎓 Qualification Nursing
💼 Job Type Onsite
📅 Last Date 13/08/2026 12:00 am

മെഡിക്കൽ രംഗത്ത് കരിയർ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് സുവർണ്ണാവസരവുമായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS). രാജ്യത്തുടനീളമുള്ള വിവിധ എയിംസ് ആശുപത്രികളിലും പുതുച്ചേരി ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലും നഴ്സിങ് ഓഫീസർ തസ്തികകളിലേക്ക് വിജ്ഞാപനം പുറത്തിറങ്ങി. ആകെ 2,218 ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതെങ്കിലും, വരും ദിവസങ്ങളിൽ ഈ എണ്ണത്തിൽ വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ട്.

താല്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർഥികൾക്ക് ഓഗസ്റ്റ് 13 വൈകിട്ട് 5 മണി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കേന്ദ്ര സർക്കാർ സർവീസിൽ ഉയർന്ന ശമ്പളത്തോടെ സ്ഥിര ജോലി ആഗ്രഹിക്കുന്ന നഴ്സിങ് ഉദ്യോഗാർഥികൾക്ക് ലഭിക്കുന്ന മികച്ച അവസരമാണിത്.

യോഗ്യതാ മാനദണ്ഡങ്ങൾ

ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന വിദ്യാഭ്യാസ യോഗ്യതകൾ നേടിയിരിക്കണം:

  • ബിരുദധാരികൾക്ക്: ഇന്ത്യൻ നഴ്സിങ് കൗൺസിൽ അംഗീകരിച്ച B.Sc. (Hons.) Nursing അല്ലെങ്കിൽ B.Sc. Nursing അല്ലെങ്കിൽ Post Basic B.Sc. Nursing പാസായിരിക്കണം. കൂടാതെ, സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ അല്ലെങ്കിൽ ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സ് ആൻഡ് മിഡ്‌വൈഫ് ആയി രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
  • ഡിപ്ലോമക്കാർക്ക്: ജനറൽ നഴ്സിംഗ് മിഡ്‌വൈഫറി (GNM) ഡിപ്ലോമ പാസായവർക്കും അപേക്ഷിക്കാം. എന്നാൽ ഇവർ സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ / ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. കൂടാതെ, 50 കിടക്കകളിൽ കുറയാത്ത ആശുപത്രിയിൽ 2 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.

പ്രായപരിധിയും ഇളവുകളും

അപേക്ഷകരുടെ പ്രായപരിധി 18 നും 30 വയുമിടയിൽ ആയിരിക്കണം. കേന്ദ്ര സർക്കാർ നിയമപ്രകാരം സംവരണ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുകൾ ലഭ്യമാണ്:

  • SC/ST വിഭാഗക്കാർക്ക്: 5 വർഷം വരെ ഇളവ്
  • OBC വിഭാഗക്കാർക്ക്: 3 വർഷം വരെ ഇളവ്
  • ഭിന്നശേഷി (PwBD) വിഭാഗക്കാർക്ക്: 10 വർഷം വരെ ഇളവ് (പരമാവധി 56 വയസ് വരെ)
  • കൂടാതെ, മുൻ സൈനികർക്കും യോഗ്യരായ കേന്ദ്ര സർക്കാർ ജീവനക്കാർക്കും ചട്ടപ്രകാരമുള്ള ഇളവുകൾ ബാധകമാണ്.

ആകർഷകമായ ശമ്പളം

7-ാം ശമ്പള കമ്മീഷൻ പ്രകാരമുള്ള Pay Level-7 ശമ്പള ഘടനയാണ് ഈ തസ്തികയ്ക്കായി നിശ്ചയിച്ചിരിക്കുന്നത്.

  • അടിസ്ഥാന ശമ്പളം പ്രതിമാസം 44,900 രൂപ മുതൽ 1,42,400 രൂപ വരെ ലഭിക്കും.
  • അടിസ്ഥാന ശമ്പളത്തിന് പുറമെ ഡിയർനസ് അലവൻസ് (DA), ഹൗസ് റെന്റ് അലവൻസ് (HRA), ട്രാൻസ്പോർട്ട് അലവൻസ് തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും കേന്ദ്ര സർക്കാർ ജീവനക്കാരുടെ തോതിൽ ലഭിക്കുന്നതാണ്.

രണ്ട് ഘട്ടങ്ങളായുള്ള തിരഞ്ഞെടുപ്പ് രീതി

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT) വഴിയാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. NORCET (Nursing Officer Recruitment Common Eligibility Test) പരീക്ഷ രണ്ട് ഘട്ടങ്ങളായാണ് നടക്കുന്നത്:

  1. NORCET പ്രിലിമിനറി എക്സാം (Stage I):
    • 90 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷ.
    • ആകെ 100 മാർക്കിനായി 100 ചോദ്യങ്ങൾ (20 മാർക്ക് ജനറൽ നോളജ് & ആപ്റ്റിറ്റ്യൂഡ്, 80 മാർക്ക് നഴ്സിങ് വിഷയങ്ങൾ).
    • ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കും.
    • ശ്രദ്ധിക്കുക: ഈ പരീക്ഷ യോഗ്യത നിർണയത്തിന് മാത്രമുള്ളതാണ്, അന്തിമ റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ ഇത് പരിഗണിക്കുന്നതല്ല.
  2. NORCET സ്റ്റേജ് II എക്സാം (Stage II):
    • 180 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷ.
    • കേസ്-സീനാരിയോ അടിസ്ഥാനത്തിലുള്ള 160 മാർക്കിന്റെ 160 ചോദ്യങ്ങൾ.
    • ഇതിലും 1/3 നെഗറ്റീവ് മാർക്കിംഗ് ബാധകമാണ്.
    • സ്റ്റേജ് II-ൽ നേടുന്ന മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ റാങ്ക് പട്ടിക തയ്യാറാക്കുന്നത്.

അപേക്ഷിക്കേണ്ട വിധം

താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക വിജ്ഞാപനത്തിന്റെ പിഡിഎഫ് പരിശോധിക്കുന്നതിനും താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കാവുന്നതാണ്

നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ

ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s

error: Content is protected !!
Scroll to Top
Chat on WhatsApp 1