ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം; നാളെ (ജൂലൈ 29) അഭിമുഖം
Govt. ITI Attingal
📍 India
🎓 Qualification
ITI
💼 Job Type
Onsite
📅 Last Date
29/07/2026 12:00 am

ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിലെ ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ്,ഇലക്ട്രോണിക്സ് മെക്കാനിക്ക്,വയർമാൻ എന്നി ട്രേഡുകളിലാണ് ഒഴിവുകൾ ഉള്ളത്. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.
പ്രധാന വിവരങ്ങൾ
- സ്ഥാപനം: ഗവ. ഐ.ടി.ഐ, ആറ്റിങ്ങൽ
- തസ്തിക: ഗസ്റ്റ് ഇൻസ്ട്രക്ടർ
- അഭിമുഖ തീയതി: ജൂലൈ 29, രാവിലെ 10:30-ന്
- ഫോൺ നമ്പർ: 0470-2622391
ഒഴിവുള്ള ട്രേഡുകളും സംവരണ വിഭാഗങ്ങളും
- മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ്: എസ്.സി.സി.സി, ധീവര വിഭാഗങ്ങൾ
- ഇലക്ട്രോണിക്സ് മെക്കാനിക്ക്: പട്ടികജാതി വിഭാഗം
- വയർമാൻ: മുസ്ലിം വിഭാഗം (ആകെ 4 ഒഴിവുകൾ)
ആവശ്യമായ യോഗ്യതകൾ
- ബന്ധപ്പെട്ട ബ്രാഞ്ചിൽ എഞ്ചിനീയറിങ് ബിരുദം / ഡിപ്ലോമ, അല്ലെങ്കിൽ
- NAC-യോടൊപ്പം ഒരു വർഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കിൽ
- NTC-യോടൊപ്പം മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
പങ്കെടുക്കേണ്ട രീതി
താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, സംവരണം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും സഹിതം നിശ്ചിത തീയതിയിൽ (ജൂലൈ 29) രാവിലെ 10.30-ന് ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s
