INDIA POST RECRUITMENT: പത്താംക്ലാസും ലൈസൻസും ഉണ്ടോ? ഇന്ത്യ പോസ്റ്റിൽ ഡ്രൈവറാകാം

INDIA POST

📍 Karnataka

🎓 Qualification 10th Pass
💼 Job Type Onsite
📅 Last Date

ബംഗളൂരു: തപാൽ വകുപ്പിന് (Department of Posts) കീഴിലുള്ള മെയിൽ മോട്ടോർ സർവീസിൽ (MMS) സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബംഗളൂരു, മൈസൂരു ഡിവിഷനുകളിലായി ആകെ 11 ഒഴിവുകളാണുള്ളത്. കേന്ദ്രസർക്കാർ ജീവനക്കാർക്കും സായുധ സേനാംഗങ്ങൾക്കും ഡെപ്യൂട്ടേഷൻ/അബ്സോർപ്ഷൻ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്.

ഒഴിവുകളുടെ വിവരങ്ങൾ

  • മെയിൽ മോട്ടോർ സർവീസ്, ബംഗളൂരു: 10
  • എം.എം.എസ് സബ് ഡിപ്പോ, മൈസൂരു: 01
  • ആകെ ഒഴിവുകൾ: 11

ശമ്പളവും പ്രായപരിധിയും

  • ശമ്പളം: 7-ാം ശമ്പള കമ്മീഷൻ പ്രകാരം പേ ലെവൽ-2 (₹19,900 – ₹63,200 + മറ്റ് കേന്ദ്രസർക്കാർ ആനുകൂല്യങ്ങൾ).
  • പ്രായപരിധി: 2026 സെപ്റ്റംബർ 30 അടിസ്ഥാനമാക്കി പരമാവധി 56 വയസ്സ്.

യോഗ്യതകൾ

  1. പത്താം ക്ലാസ് ജയം.
  2. എൽ.എം.വി (LMV), എച്ച്.എം.വി (HMV) വാലിഡ് ഡ്രൈവിംഗ് ലൈസൻസ്.
  3. കുറഞ്ഞത് 3 വർഷത്തെ വാഹനം ഓടിച്ചുള്ള പ്രവൃത്തിപരിചയം.
    • Motor Mechanism അറിവ്
  • (ഹോം ഗാർഡ് അല്ലെങ്കിൽ സിവിൽ വോളന്റിയർ ആയി 3 വർഷത്തെ സേവനം അഭികാമ്യം).

ആർക്കൊക്കെ അപേക്ഷിക്കാം?

  • തപാൽ വകുപ്പിലെ പേ ലെവൽ-1 ൽ ഉള്ള റഗുലർ ഡിസ്പാച്ച് റൈഡർമാർ, എം.ടി.എസ് (MTS) ജീവനക്കാർ.
  • മറ്റ് കേന്ദ്രസർക്കാർ മന്ത്രാലയങ്ങളിലെ റഗുലർ ഗ്രൂപ്പ്-സി ജീവനക്കാർ.
  • ഒരു വർഷത്തിനുള്ളിൽ വിരമിക്കുന്നതോ റിസർവിലേക്ക് മാറുന്നതോ ആയ സായുധ സേനാംഗങ്ങൾ.

തിരഞ്ഞെടുപ്പ് പ്രക്രിയ

  1. അപേക്ഷകളുടെ പരിശോധന (Scrutiny)
  2. ഡ്രൈവിംഗ് ടെസ്റ്റ് & ട്രേഡ് ടെസ്റ്റ്
  3. സർട്ടിഫിക്കറ്റ് പരിശോധന

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ഓഫ്‌ലൈനായാണ് അപേക്ഷിക്കേണ്ടത്. വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷാ ഫോം (Annexure-I) പൂരിപ്പിച്ച്, ആവശ്യമായ രേഖകൾ (സർവീസ് സർട്ടിഫിക്കറ്റ്, വിജിലൻസ് ക്ലിയറൻസ്, എ.പി.എ.ആർ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവ) സഹിതം മേലധികാരി വഴി (Through Proper Channel) സ്പീഡ് പോസ്റ്റായി അയക്കുക.

അപേക്ഷ അയക്കേണ്ട വിലാസം:

The Manager, Mail Motor Service

Basaveshwara Road, Vasanthanagar,

Bengaluru – 560001

  • എംപ്ലോയ്‌മെന്റ് ന്യൂസിൽ പരസ്യം പ്രസിദ്ധീകരിച്ച് 60 ദിവസത്തിനുള്ളിൽ ഉദ്യോഗാർഥികൾ ഓഫ്‌ലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി indiapost.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക

നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ

ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s

Do you have a 10th-standard qualification and a driving license? You can become a driver with India Post.

error: Content is protected !!
Scroll to Top
Chat on WhatsApp 1