TCS Recruitment 2026: ഡിഗ്രി അവസാന വർഷക്കാർക്ക് അവസരം; ടാറ്റ കൺസൾട്ടൻസിയിൽ നിയമനം
TCS
📍 India

TCS Recruitment 2026: പ്രമുഖ ആഗോള വിവരസാങ്കേതികവിദ്യാ സേവന ദാതാക്കളായ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) ബിസിനസ് പ്രോസസ്സിംഗ് സർവീസസ് (BPS) വിഭാഗത്തിലേക്ക് പുതിയ നിയമന പ്രക്രിയ പ്രഖ്യാപിച്ചു. സയൻസ്, കോമേഴ്‌സ്, ആർട്സ് കോഴ്‌സുകളിൽ പഠിക്കുന്ന അവസാന വർഷ വിദ്യാർഥികൾക്കാണ് കമ്പനിയിൽ കരിയർ ആരംഭിക്കാനുള്ള സുവർണ്ണാവസരം ഒരുങ്ങിയിരിക്കുന്നത്. പ്രൊഫഷണൽ രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന ബിരുദാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. സെപ്റ്റംബർ 02 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി. 2027ൽ പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്കാണ് ഈ റിക്രൂട്ട്‌മെന്റിൽ പങ്കെടുക്കാനാകുക.
ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ ബിപിഎസ് വിഭാഗത്തിൽ ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ അത്യാധുനിക ബിസിനസ് പ്രോസസ്സിങ്, കസ്റ്റമർ എക്സ്പീരിയൻസ് മേഖലകളിൽ മികച്ച തൊഴിൽ പരിചയം നേടാൻ ഉദ്യോഗാർത്ഥികൾക്ക് കഴിയും. ഇതിനു പുറമെ ബിസിനസ് ലോകത്ത് ആവശ്യമായിരുന്ന പുതിയ കഴിവുകൾ വികസിപ്പിച്ചെടുക്കാനും ഈ അവസരം സഹായിക്കും. വിവിധ സ്ട്രീമുകളിൽ നിന്നുള്ള ബിരുദധാരികൾക്ക് വലിയൊരു തൊഴിൽ സാദ്ധ്യതയാണ് ഇതിലൂടെ വാതിൽ തുറക്കുന്നത്. കോമേഴ്‌സ്, മാനേജ്‌മെന്റ്, ആർട്സ് വിഭാഗങ്ങളിൽ ബി.കോം, ബി.എ, ബി.എ.എഫ്, ബി.ബി.ഐ, ബി.ബി.എ, ബി.ബി.ഇ, ബി.എഫ്.എം, ബി.എച്ച്.ആർ.എം, ബി.ഐ.ബി.എഫ്, ബി.ബി.എം, ബി.എം.എസ് തുടങ്ങിയ കോഴ്‌സുകൾ പഠിക്കുന്നവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.
സയൻസ് സ്ട്രീമിൽ പഠിക്കുന്ന ബി.എസ്.സി മാത്‍സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, ബയോളജി, സുവോളജി, ലൈഫ് സയൻസസ്, ബയോകെമിസ്ട്രി, ബയോടെക്നോളജി, മൈക്രോബയോളജി, എൻവയോൺമെന്റൽ സയൻസ്, ജിയോളജി, ഹോസ്പിറ്റാലിറ്റി, ടൂറിസം മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിലെ വിദ്യാർഥികൾക്കും അപേക്ഷ അയക്കാവുന്നതാണ്. ടെസ്റ്റ് അല്ലെങ്കിൽ ഇന്റർവ്യൂ ഉൾപ്പെടുന്ന TCS സെലക്ഷൻ പ്രോസസിൽ പങ്കെടുക്കുമ്പോൾ അപേക്ഷകർക്ക് പരമാവധി ഒരു ബാക്ക്‌ലോഗ് മാത്രമേ പാടുള്ളൂ എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപായി ആ ബാക്ക്‌ലോഗ് എഴുതിയെടുത്ത് കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയിരിക്കണം.
READ MORE: കോഴിക്കോട് കേന്ദ്രസർക്കാർ ജോലി; ഐസിഎആർ-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിൽ അവസരം
കൂടാതെ കോഴ്‌സ് അതിന്റെ നിശ്ചിത മൂന്ന് വർഷ കാലയളവിനുള്ളിൽ തന്നെ പൂർത്തിയാക്കേണ്ടതുണ്ട്. പരീക്ഷയിൽ പരാജയപ്പെട്ടത് കാരണം കൂടുതൽ മാസങ്ങളോ വർഷങ്ങളോ എടുത്ത് കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് നിയമനത്തിന് യോഗ്യത ഉണ്ടായിരിക്കുകയില്ല. അപേക്ഷകരുടെ സ്കൂൾ വിദ്യാഭ്യാസം മുതൽ കോളജ് വരെയുള്ള പഠനകാലയളവിൽ പരമാവധി 24 മാസം അഥവാ രണ്ട് വർഷം വരെയുള്ള ഗ്യാപ്പ് മാത്രമേ കമ്പനി അനുവദിക്കുകയുള്ളൂ. പഠനത്തിൽ അങ്ങനെ ഗ്യാപ്പ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് ആപ്ലിക്കേഷൻ ഫോമിൽ വ്യക്തമായി കാണിക്കുകയും അതിനുള്ള കൃത്യമായ തെളിവുകളും സർട്ടിഫിക്കറ്റുകളും ഹാജരാക്കുകയും വേണം.
ഫുൾ-ടൈം കോളേജിൽ പോയി regular ആയി പഠിക്കുന്ന വിദ്യാർഥികൾക്ക് മാത്രമേ ഈ അവസരത്തിലേക്ക് അപേക്ഷിക്കാൻ കഴിയൂ. പാർട്ട് ടൈം അഥവാ കറസ്‌പോണ്ടൻസ്, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ വഴി പഠനം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാൻ അർഹതയില്ല. എന്നാൽ 10-ാം ക്ലാസോ 12-ാം ക്ലാസോ എൻ.ഐ.ഒ.എസ് (ഓപ്പൺ സ്കൂൾ) വഴി പാസായവരാണെങ്കിലും ഡിഗ്രി പഠനം റഗുലർ ഫുൾ-ടൈം ആണെങ്കിൽ അവർക്ക് അപേക്ഷിക്കാവുന്നതാണ്. ഇതൊരു ട്രെയിനി അല്ലെങ്കിൽ ഫ്രഷേഴ്സ് തസ്തികയിലേക്കുള്ള നിയമനമാണെങ്കിലും അപേക്ഷകർക്ക് മുൻപ് എന്തെങ്കിലും പ്രവൃത്തിപരിചയം ഉണ്ടെങ്കിൽ അത് ആപ്ലിക്കേഷൻ ഫോമിൽ നിർബന്ധമായും രേഖപ്പെടുത്തണം.
കമ്പനിയുടെ പ്രൊജക്റ്റുകളുടെ ആവശ്യാനുസരണം 24 മണിക്കൂറും പ്രവർത്തിക്കുന്ന തൊഴിൽ സാഹചര്യങ്ങളിൽ റൊട്ടേഷണൽ നൈറ്റ് ഷിഫ്റ്റുകളിൽ ജോലി ചെയ്യാൻ താല്പര്യമുള്ളവരായിരിക്കണം ഉദ്യോഗാർത്ഥികൾ. അപേക്ഷകരുടെ പ്രായപരിധി 18 നും 28 നും ഇടയിൽ ആയിരിക്കണം. യോഗ്യരായ വിദ്യാർഥികൾ TCS-ന്റെ ഔദ്യോഗിക കരിയർ പോർട്ടൽ വഴി സെപ്റ്റംബർ 02-ന് മുൻപായി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ
📢 ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ
https://whatsapp.com/channel/0029VbDOmz3DzgT83lMzu01s
