Indian Army Civilian Recruitment 2026 പത്താം ക്ലാസുകാർക്ക് സൈന്യത്തിൽ അവസരം; കുക്ക്,ക്ലീനർ, ഫയർ എഞ്ചിൻ ഡ്രൈവർ വരെ ഒഴിവുകൾ
INDIAN ARMY
📍 India

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സർവീസ് സെലക്ഷൻ സെന്റർ (സൗത്ത്) വിവിധ സിവിലിയൻ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബംഗളൂരു, ഡൽഹി, പൂനെ തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലായി ആകെ 62 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള പുരുഷ ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 11 ആണ്.
വിവിധ തസ്തികകളിലായി മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് ഉദ്യോഗാർഥികളെ കാത്തിരിക്കുന്നത്. ഫയർമാൻ തസ്തികയിൽ 24 ഒഴിവുകളുണ്ട്. 19,900 രൂപ അടിസ്ഥാന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന ഈ തസ്തികയിലേക്ക് പത്താം ക്ലാസ് ജയമാണ് യോഗ്യത. ലീഡിംഗ് ഫയർമാൻ തസ്തികയിലെ 14 ഒഴിവുകളിലേക്ക് 21,700 രൂപയാണ് അടിസ്ഥാന ശമ്പളം. ട്രേഡ്സ്മാൻ മേറ്റ് അഥവാ ലേബർ തസ്തികയിൽ 8 ഒഴിവുകളാണുള്ളത്. 18,000 രൂപ അടിസ്ഥാന ശമ്പളം ലഭിക്കുന്ന ഈ തസ്തികയിലേക്ക് ബന്ധപ്പെട്ട ട്രേഡിൽ പരിചയസമ്പന്നരായവർക്ക് മുൻഗണന നൽകും.
READ MORE: ഇന്ത്യൻ ഓയിലിൽ തൊഴിലവസരം; 470 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
വാഹനമോടിക്കാൻ പ്രാവീണ്യമുള്ളവർക്ക് ഡ്രൈവർ തസ്തികകളിലും അവസരങ്ങളുണ്ട്. സിവിലിയൻ മോട്ടോർ ഡ്രൈവർ തസ്തികയിലെ 6 ഒഴിവുകളിലേക്ക് ഹെവി, ലൈറ്റ് വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും നിർബന്ധമാണ്. 19,900 രൂപയാണ് ഈ തസ്തികയിലെ ശമ്പളം. ഫയർ എഞ്ചിൻ ഡ്രൈവർ തസ്തികയിലുള്ള 3 ഒഴിവുകളിലേക്ക് ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസിനൊപ്പം വലിയ വാഹനങ്ങൾ ഓടിച്ച് കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയവും ഉണ്ടായിരിക്കണം. പേ ലെവൽ 3 അനുസരിച്ച് 21,700 രൂപയും മറ്റ് അലവൻസുകളുമാണ് ഇതിന് ലഭിക്കുക.
പാചകത്തിലും ക്ലീനിംഗിലും നൈപുണ്യമുള്ളവർക്കായി പ്രത്യേക ഒഴിവുകളും വിജ്ഞാപനത്തിലുണ്ട്. ഒരു ഒഴിവുള്ള കുക്ക് തസ്തികയിലേക്ക് ഇന്ത്യൻ വിഭവങ്ങൾ പാകം ചെയ്യുന്നതിൽ മികച്ച അറിവും പ്രാവീണ്യവും ഉള്ളവർക്ക് അപേക്ഷിക്കാം. 19,900 രൂപയാണ് ഇതിന്റെ ശമ്പളം. ഒരു ഒഴിവുള്ള എം.ടി.എസ് ചൗക്കിദാർ തസ്തികയിലേക്ക് വാച്ച്മാൻ അല്ലെങ്കിൽ ചൗക്കിദാർ ജോലിയിലുള്ള അടിസ്ഥാന പരിചയം ആവശ്യമാണ്. രണ്ട് ഒഴിവുകളുള്ള ക്ലീനർ തസ്തികയിലേക്ക് ക്ലീനിംഗ് ജോലികളിൽ അടിസ്ഥാന പ്രാവീണ്യമുള്ളവർക്ക് അപേക്ഷിക്കാം. ഇവ രണ്ടിനും 18,000 രൂപയാണ് അടിസ്ഥാന ശമ്പളം.
കൂടാതെ, കാറ്ററിംഗ് രംഗത്ത് യോഗ്യതയുള്ളവർക്കായി സിവിലിയൻ കാറ്ററിംഗ് ഇൻസ്ട്രക്ടർ തസ്തികയിൽ 3 ഒഴിവുകളുമുണ്ട്. അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള കാറ്ററിംഗ് ഡിപ്ലോമയോ സർട്ടിഫിക്കറ്റോ ഉള്ള പത്താം ക്ലാസുകാർക്ക് ഇതിലേക്ക് അപേക്ഷിക്കാം. 19,900 രൂപയും മറ്റ് ആനുകൂല്യങ്ങളുമാണ് ശമ്പളമായി ലഭിക്കുക.
ജനറൽ വിഭാഗത്തിന് പൊതുവെ 18 മുതൽ 25 വയസ്സ വരെയാണ് പ്രായപരിധി. എന്നാൽ സിവിലിയൻ മോട്ടോർ ഡ്രൈവർ തസ്തികയിലേക്ക് 18 മുതൽ 27 വയസ്സ് വരെ അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് കേന്ദ്ര സർക്കാർ നിയമപ്രകാരമുള്ള വയസ്സിളവുകൾ ലഭിക്കും. ഒബിസി വിഭാഗക്കാർക്ക് 3 വർഷത്തെയും അതായത് 28 വയസ്സ് വരെയും, എസ്സി, എസ്ടി വിഭാഗക്കാർക്ക് 5 വർഷത്തെയും അതായത് 30 വയസ്സ് വരെയും ഇളവുകൾ ലഭ്യമാണ്.
ശാരീരികക്ഷമതാ പരീക്ഷ, ട്രേഡ് ടെസ്റ്റ്, എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള എഴുത്തുപരീക്ഷ 150 മാർക്കിന്റേതായിരിക്കും. ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിംഗ്, ജനറൽ അവയർനസ്, ജനറൽ ഇംഗ്ലീഷ്, ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ് എന്നീ വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണ് പരീക്ഷയിലുണ്ടാകുക. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഔദ്യോഗിക വിജ്ഞാപനം പരിശോധിച്ച് അപേക്ഷാ ഫോം പൂരിപ്പിച്ച് അവസാന തീയതിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്.
നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യാം
Indian Army Civilian Recruitment 2026: Opportunity for 10th-standard pass holders to join the Army; vacancies include roles such as Cook, Cleaner, and Fire Engine Driver.
