POWERGRID Apprentice:കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന് കീഴിൽ അപ്രന്റീസ് അവസരം: 270 ഒഴിവുകൾ, കേരളത്തിലും നിയമനം!

POWERGRID

📍 India

🎓 Qualification ITI
💼 Job Type Onsite
📅 Last Date 10/09/2026 12:00 am

കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള പ്രമുഖ മഹാരത്ന പൊതുമേഖലാ സ്ഥാപനമായ പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (POWERGRID) അപ്രന്റീസ് നിയമനത്തിനായി ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. രാജ്യത്തെ വിവിധ റീജിയണുകളിലായി ആകെ 270 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ കേരളം ഉൾപ്പെടുന്ന സതേൺ റീജിയണിൽ (SR-II) ആകെ 32 ഒഴിവുകൾ ലഭ്യമാണ്.

ഐ.ടി.ഐ, എഞ്ചിനീയറിങ് ഡിപ്ലോമ, ബി.ഇ/ബി.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 10 വരെയാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

പ്രധാന വിവരങ്ങൾ ചുരുക്കത്തിൽ

  • ആകെ ഒഴിവുകൾ: 270
  • സതേൺ റീജിയൺ (SR-II) ഒഴിവുകൾ: 32
  • കേരളത്തിലെ പ്രധാനം ഒഴിവുകൾ: 10 (വിവിധ ജില്ലകളിലായി)
  • യോഗ്യത: ITI (Electrician), Diploma (Electrical/Civil), B.E/B.Tech (Electrical/Civil)
  • പരമാവധി സ്റ്റൈപൻഡ്: ₹17,500 + ₹2,500 (HRA/താമസ അലവൻസ്)
  • അപേക്ഷ സമർപ്പിക്കേണ്ട കാലയളവ്: ഓഗസ്റ്റ് 25, 2026 – സെപ്റ്റംബർ 10, 2026

വിദ്യാഭ്യാസ യോഗ്യതയും ഒഴിവുകളും

  1. ഐ.ടി.ഐ അപ്രന്റീസ് (Electrician):
    • യോഗ്യത: ഇലക്ട്രീഷ്യൻ ട്രേഡിൽ ഫുൾടൈം ഐ.ടി.ഐ.
  2. ഡിപ്ലോമ അപ്രന്റീസ് (Electrical / Civil):
    • യോഗ്യത: ഇലക്ട്രിക്കൽ അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഫുൾടൈം ഡിപ്ലോമ.
  3. ഗ്രാജുവേറ്റ് അപ്രന്റീസ് (Electrical / Civil):
    • യോഗ്യത: ഇലക്ട്രിക്കൽ അല്ലെങ്കിൽ സിവിൽ ബ്രാഞ്ചിൽ ഫുൾടൈം B.E. / B.Tech / B.Sc. Engineering.

പ്രായപരിധിയും യോഗ്യതാ തീയതിയും:

  • വയസ്സ്: അപേക്ഷകർക്ക് കുറഞ്ഞത് 18 വയസ്സ് തികഞ്ഞിരിക്കണം.
  • പരീക്ഷാഫലം: ഉദ്യോഗാർത്ഥികളുടെ അന്തിമ പരീക്ഷാഫലം 2024 സെപ്റ്റംബർ 11 നും 2026 സെപ്റ്റംബർ 10 നും ഇടയിൽ പ്രസിദ്ധീകരിച്ചതായിരിക്കണം.

കേരളത്തിലെ ഒഴിവുകളുടെ പട്ടിക

കേരളത്തിലെ വിവിധ പവർഗ്രിഡ് സബ് സ്റ്റേഷനുകളിലും യൂണിറ്റുകളിലുമായി ലഭ്യമായ ഒഴിവുകൾ:

വിഭാഗം (Category)ട്രേഡ് / വിഭാ​ഗംകേരളത്തിലെ ഒഴിവുകൾ
ഐ.ടി.ഐ (ITI)Electrician02
ഡിപ്ലോമ (Diploma)Electrical05
ഡിപ്ലോമ (Diploma)Civil01
ബിരുദം (Degree)Electrical Engineering02

നിയമനം ലഭിക്കുന്ന സ്ഥലങ്ങൾ:

കൊച്ചി, കോഴിക്കോട്, പാലക്കാട്, തൃശൂർ, തൃശൂർ HVDC, തിരുവനന്തപുരം.

സ്റ്റൈപൻഡ് & മറ്റ് സാമ്പത്തിക ആനുകൂല്യങ്ങൾ

തിരഞ്ഞെടുക്കപ്പെടുന്ന അപ്രന്റീസുകൾക്ക് പ്രതിമാസം ലഭിക്കുന്ന സ്റ്റൈപൻഡ് തുക താഴെ പറയുന്നതാണ്:

  • ഐ.ടി.ഐ വിഭാഗം: ₹13,500/- പ്രതിമാസം
  • ഡിപ്ലോമ വിഭാഗം: ₹15,000/- പ്രതിമാസം
  • ഗ്രാജുവേറ്റ് വിഭാഗം: ₹17,500/- പ്രതിമാസം

അപേക്ഷിക്കേണ്ട വിധം

  1. യോഗ്യരായ ഉദ്യോഗാർത്ഥികൾ ആദ്യം കേന്ദ്ര ഗവൺമെന്റിന്റെ NAPS / NATS കേന്ദ്രീകൃത പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം.
  2. അതിനുശേഷം, POWERGRID ഔദ്യോഗിക വെബ്സൈറ്റിലെ (Careers -> Engagement of Apprentices) ലിങ്ക് വഴി ഓൺ ലൈനായി അപേക്ഷ സമർപ്പിക്കാം.
  3. അപേക്ഷ ആരംഭിക്കുന്നത്: 2026 ഓഗസ്റ്റ് 25
  4. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 സെപ്റ്റംബർ 10

ഔദ്യോഗിക വെബ്സൈറ്റ്: powergrid.in

വിജ്ഞാപനം (PDF): POWERGRID SR-II Official Notification

📢 ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ
https://whatsapp.com/channel/0029VbDOmz3DzgT83lMzu01s

POWERGRID Apprentice Jobs ITI, Diploma and Engineering Candidates Can Apply

error: Content is protected !!
Scroll to Top
Chat on WhatsApp 1