Cochin Shipyard Recruitment 2026 കൊച്ചിൻ ഷിപ്പ്യാർഡിൽ ഡ്രാഫ്റ്റ്സ്മാൻ ഒഴിവുകൾ; ഡിപ്ലോമക്കാർക്ക് അവസരം
Cochin Shipyard
📍 Ernakulam

രാജ്യത്തെ ഏറ്റവും വലിയ കപ്പൽ നിർമാണ-അറ്റകുറ്റപ്പണി സ്ഥാപനങ്ങളിലൊന്നായ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (CSL) ഡിപ്ലോമക്കാർക്കായി വൻ തൊഴിലവസരം പ്രഖ്യാപിച്ചു. ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ എന്നീ വിഭാഗങ്ങളിലായി ആകെ 60 ഒഴിവുകളാണുള്ളത്. ടെക്നിക്കൽ ഡിപ്ലോമ പൂർത്തിയാക്കിയവർക്ക് മാരിടൈം എൻജിനീയറിങ് മേഖലയിൽ മികച്ച പ്രായോഗിക പരിശീലനവും ആ ആകർഷകമായ സ്റ്റൈപ്പൻഡും നേടാൻ ഇത് മികച്ച അവസരമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2026 സെപ്റ്റംബർ 4 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുകളുടെ തരംതിരിവ്
ആകെ 60 ഒഴിവുകളാണ് ഈ വിജ്ഞാപനത്തിലൂടെ നികത്തുന്നത്:
| തസ്തിക | ആകെ ഒഴിവുകൾ | സംവരണ ക്രമം |
| ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി (മെക്കാനിക്കൽ) | 47 | ജനറൽ: 28 OBC: 10 SC: 5 EWS: 4 |
| ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി (ഇലക്ട്രിക്കൽ) | 13 | ജനറൽ: 8 OBC: 3 ST: 1 EWS: 1 |
യോഗ്യതയും പ്രായപരിധിയും
അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന യോഗ്യതകളും പ്രായപരിധിയും പൂർത്തിയാക്കിയിരിക്കണം:
വിദ്യാഭ്യാസ യോഗ്യത:
- മെക്കാനിക്കൽ വിഭാഗം: SSLC വിജയത്തിന് ശേഷം അംഗീകൃത സ്ഥാപനത്തിൽ നിന്നും കുറഞ്ഞത് 60% മാർക്കോടെ 3 വർഷ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ നേടിയിരിക്കണം. പ്ലാൻ വരക്കുന്നതിലുള്ള താല്പര്യവും CAD (Computer-Aided Design) സോഫ്റ്റ്വെയറിലെ പ്രായോഗിക പരിചയവും നിർബന്ധമാണ്.
- ഇലക്ട്രിക്കൽ വിഭാഗം: SSLC വിജയത്തിന് ശേഷം അംഗീകൃത സ്ഥാപനത്തിൽ നിന്നും കുറഞ്ഞത് 60% മാർക്കോടെ 3 വർഷ ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ പൂർത്തിയാക്കിയിരിക്കണം.
- ഉയർന്ന ബിരുദമുള്ളവർക്ക്: ബി.ടെക് / ബി.ഇ തുടങ്ങിയ ഉയർന്ന യോഗ്യതകൾ ഉള്ളവർക്കും അപേക്ഷിക്കാം. എന്നാൽ ഇവർക്കും അടിസ്ഥാന യോഗ്യതയായ 3 വർഷ ഡിപ്ലോമയും 60% മാർക്കും നിർബന്ധമാണ്.
READ MORE: ഇൻഫോസിസിൽ വൻ തൊഴിലവസരങ്ങൾ; ഫ്രഷർമാർക്കും പരിചയസമ്പന്നർക്കും അപേക്ഷിക്കാം
പ്രായപരിധി:
- 2026 സെപ്റ്റംബർ 4 അടിസ്ഥാനമാക്കി പരമാവധി പ്രായം 25 വയസ്സ് ആണ്.
- നിയമപ്രകാരമുള്ള പ്രായഇളവുകൾ ലഭ്യമാണ്: OBC ഉദ്യോഗാർത്ഥികൾക്ക് 3 വയസ്സും SC/ST ഉദ്യോഗാർത്ഥികൾക്ക് 5 വയസ്സും ഇളവ് ലഭിക്കും. (ഈ ആനുകൂല്യം ഇവർക്കായി മാറ്റി വെച്ചിരിക്കുന്ന സംവരണ ഒഴിവുകളിൽ മാത്രം ബാധകമാണ്).
തിരഞ്ഞെടുപ്പ് രീതിയും യോഗ്യതാ മാർക്കും
ഒരു പ്രാക്റ്റിക്കൽ ടെസ്റ്റിന്റെ (Practical Test) അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ആകെ 100 മാർക്കിനായിരിക്കും പരീക്ഷ. CAD സോഫ്റ്റ്വെയർ ഉപയോഗിച്ച് ചിത്രം വരയ്ക്കാനുള്ള പ്രായോഗിക മികവാണ് ഇതിൽ പരിശോധിക്കുക.
മിനിമം യോഗ്യതാ മാർക്ക്:
- ജനറൽ വിഭാഗം: 50%
- OBC വിഭാഗം: 45%
- SC / ST വിഭാഗം: 40%
ഈ ടെസ്റ്റിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് അനുസരിച്ചായിരിക്കും ട്രെയിനികളുടെ തിരഞ്ഞെടുപ്പ്.
പരിശീലന കാലയളവും സ്റ്റൈപ്പൻഡും
രണ്ടു വർഷത്തെ പരിശീലനത്തിനാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
- ആദ്യ വർഷം: പ്രതിമാസം ₹14,000 സ്റ്റൈപ്പൻഡ്.
- രണ്ടാം വർഷം: പ്രതിമാസം ₹20,000 സ്റ്റൈപ്പൻഡ്.
- സേവന ദീർഘിപ്പിക്കൽ: സ്ഥാപനത്തിന്റെ ആവശ്യകത, ലഭ്യമായ ഒഴിവുകൾ, ട്രെയിനിയുടെ പ്രകടന മികവ് എന്നിവയുടെ അടിസ്ഥാനത്തിൽ വിജ്ഞാപന നിബന്ധനകൾക്ക് വിധേയമായി സേവന കാലാവധി പരമാവധി 5 വർഷം വരെ നീട്ടി ലഭിക്കാൻ അവസരമുണ്ട്.
ഇവിടെ നിന്ന ലഭിക്കുന്ന പ്രവൃത്തിപരിചയം ഭാവിയിൽ പ്രതിരോധ, കപ്പൽ നിർമാണ മേഖലകളിലും അന്താരാഷ്ട്ര സ്ഥാപനങ്ങളിലും മികച്ച തൊഴിൽ അവസരങ്ങൾ ലഭിക്കാൻ ഏറെ സഹായകമാകും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
- അപേക്ഷ ഫീസ്: ₹300 (തിരികെ ലഭിക്കില്ല).
- ഫീസ് ഇളവ്: SC/ST വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് ഫീസ് ഇല്ല.
- അവസാന തീയതി: 2026 സെപ്റ്റംബർ 4.
അപേക്ഷിക്കാനുള്ള ഘട്ടങ്ങൾ:
- കൊച്ചിൻ ഷിപ്പ്യാർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.cochinshipyard.in സന്ദർശിക്കുക.
- Career Page -> CSL, Kochi എന്ന ലിങ്കിൽ പ്രവേശിക്കുക.
- പുതിയ അപേക്ഷകർ ആദ്യം ‘One-Time Registration’ പൂർത്തിയാക്കുക.
- വെബ്സൈറ്റിൽ നൽകിയിട്ടുള്ള ‘User Manual’ ശ്രദ്ധാപൂർവ്വം വായിച്ച ശേഷം അപേക്ഷാ ഫോം പൂരിപ്പിക്കുക.
- ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്ത് ഫീസ് അടച്ച് (ബാധകമെങ്കിൽ) അപേക്ഷ സമർപ്പിക്കുക.
പ്രത്യേക ശ്രദ്ധയ്ക്ക്: അപേക്ഷയുടെ പ്രിന്റ് ഔട്ട് തപാലിൽ അയക്കേണ്ടതില്ല. എന്നാൽ ഭാവി ആവശ്യങ്ങൾക്കായി ഫോമിന്റെയും ഫീസ് അടച്ച രസീതിന്റെയും കോപ്പികൾ സൂക്ഷിക്കുന്നത് നല്ലതാണ്.
നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ
📢 ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ
https://whatsapp.com/channel/0029VbDOmz3DzgT83lMzu01s
Cochin Shipyard Recruitment 2026: Draftsman vacancies at Cochin Shipyard; opportunity for diploma holders
