ISRO Recruitment 2026 ഐഎസ്‌ആർഒയിൽ സയന്റിസ്റ്റ്/എൻജിനീയർ ആകാം; മാസം ഒരു ലക്ഷത്തിലധികം ശമ്പളം നേടാം

ISRO

📍 India

🎓 Qualification B.Tech
💼 Job Type Onsite
📅 Last Date 16/09/2026 12:00 am

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ (ISRO) സയന്റിസ്റ്റ്/എൻജിനീയർ തസ്തികകളിലേക്ക് എൻജിനീയറിങ് ബിരുദധാരികൾക്ക് സുവർണ്ണാവസരം. രാജ്യത്തിന്റെ അഭിമാനകരമായ ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമാകാൻ അവസരമൊരുക്കുന്ന കേന്ദ്ര സർക്കാർ ജോലിയാണിത്. ഐഎസ്ആർഒ സെൻട്രലൈസ്ഡ് റിക്രൂട്ട്മെന്റ് ബോർഡ് (ICRB) നടത്തുന്ന ഈ തിരഞ്ഞെടുപ്പിലൂടെ തുടക്കത്തിൽ തന്നെ ഒരു ലക്ഷത്തിലധികം രൂപ മാസശമ്പളത്തിൽ ജോലി നേടാം. തിരുവനന്തപുരം, ബെംഗളൂരു, ശ്രീഹരികോട്ട തുടങ്ങിയ കേന്ദ്രങ്ങളിലായി ആകെ 175 ഒഴിവുകൾ ആണുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2026 സെപ്റ്റംബർ 16 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ഒഴിവുകളുടെ വിശദാംശങ്ങൾ

എൻജിനീയറിങ് മേഖലയിലെ പ്രധാന മൂന്ന് ശാഖകളിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്:

  • സയന്റിസ്റ്റ്/എൻജിനീയർ (ഇലക്ട്രോണിക്സ്): 100 ഒഴിവുകൾ
  • സയന്റിസ്റ്റ്/എൻജിനീയർ (മെക്കാനിക്കൽ): 53 ഒഴിവുകൾ
  • സയന്റിസ്റ്റ്/എൻജിനീയർ (കംപ്യൂട്ടർ സയൻസ്): 22 ഒഴിവുകൾ

വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും

  • വിദ്യാഭ്യാസ യോഗ്യത: ബന്ധപ്പെട്ട വിഷയം/ബ്രാഞ്ചിൽ കുറഞ്ഞത് 65% മാർക്കോടെയോ അല്ലെങ്കിൽ തത്തുല്യമായ CGPA/CPI ഗ്രേഡോടെയോ ഉള്ള എൻജിനീയറിങ് ബിരുദം (B.E / B.Tech).
  • പൗരത്വം: അപേക്ഷകർ ഇന്ത്യൻ പൗരനായിരിക്കണം.
  • പ്രായപരിധി: 16-09-2026 തീയതി അടിസ്ഥാനമാക്കി പരമാവധി 28 വയസ്സ്.
  • പ്രായഇളവുകൾ: കേന്ദ്ര സർക്കാർ സർവീസിൽ ജോലി ചെയ്യുന്നവർ, ഭിന്നശേഷി വിഭാഗക്കാർ (PwBD), വിമുക്തഭടന്മാർ എന്നിവർക്ക് നിയമാനുസൃതമായ ഉയർന്ന പ്രായപരിധി ഇളവുകൾ ലഭിക്കും.

തിരഞ്ഞെടുപ്പ് രീതിയും പരീക്ഷാ ഘടനയും

കംപ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ (CBT), വ്യക്തിഗത അഭിമുഖം (Personal Interview) എന്നീ ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ്.

1. കംപ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ (CBT)

പരീക്ഷയുടെ ആകെ ദൈർഘ്യം 2 മണിക്കൂർ. ആകെ 100 മാർക്ക്. ചോദ്യപേപ്പറിൽ രണ്ട് ഭാഗങ്ങൾ ഉണ്ടായിരിക്കും:

  • പാർട്ട് എ (Core Engineering – 80 മാർക്ക്): സമയം 90 മിനിറ്റ്. ഉദ്യോഗാർത്ഥിയുടെ പഠന ശാഖയിൽ നിന്നുള്ള 80 മൾട്ടിപ്പിൾ ചോയ്സ് (MCQ) ചോദ്യങ്ങൾ. ഓരോ ശരിയുത്തരത്തിനും 1 മാർക്ക്. തെറ്റ ഉത്തരങ്ങൾക്ക് മൂന്നിലൊന്ന് (1/3) മാർക്ക് നെഗറ്റീവ് ആകും.
  • പാർട്ട് ബി (Aptitude Test – 20 മാർക്ക്): സമയം 30 മിനിറ്റ്. റീസണിങ്, ലോജിക്കൽ റീസണിങ്, ഡയഗ്രമാറ്റിക് റീസണിങ്‌, അബ്‌സ്ട്രാക്റ്റ് റീസണിങ്, ഡിഡക്റ്റീവ് റീസണിങ് എന്നിവ ഉൾപ്പെടുന്ന 15 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. ഈ വിഭാഗത്തിൽ നെഗറ്റീവ് മാർക്ക് ഇല്ല.

യോഗ്യതാ മാർക്ക്: പരീക്ഷയിൽ യോഗ്യത നേടാൻ പാർട്ട് എ, പാർട്ട് ബി എന്നിവയിൽ പ്രത്യേകമായി 50% മാർക്ക് വീതം ലഭിക്കണം. ഭിന്നശേഷി വിഭാഗക്കാർക്ക് ഓരോ ഭാഗത്തും 40% മാർക്ക് നേടിയാൽ മതിയാകും.

ALSO READ: സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്‌മെന്റിൽ (CMD) ട്രെയിനിങ് കോർഡിനേറ്റർ അവസരം; പ്രതിമാസം 50,000 രൂപ വരെ ശമ്പളം

2. വ്യക്തിഗത അഭിമുഖം (Interview)

എഴുത്തുപരീക്ഷയിൽ നിശ്ചിത കട്ട്-ഓഫ് നേടുന്നവരെ 100 മാർക്കിന്റെ വ്യക്തിഗത അഭിമുഖത്തിന് വിളിക്കും.

  • അഭിമുഖത്തിൽ യോഗ്യത നേടാൻ ജനറൽ വിഭാഗത്തിന് 50% മാർക്കും (ഭിന്നശേഷിക്കാർക്ക് 40%), എഴുത്തുപരീക്ഷയും അഭിമുഖവും ചേർത്ത് ആകെ (Aggregate) 60% മാർക്കും (ഭിന്നശേഷിക്കാർക്ക് 50%) ലഭിക്കണം.
  • എഴുത്തുപരീക്ഷയിലേയും അഭിമുഖത്തിലേയും മാർക്കുകൾക്ക് 50:50 എന്ന വെയ്റ്റേജ് നൽകിയാണ് അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്.

ശമ്പളവും മറ്റ് ആനുകൂല്യങ്ങളും

നിയമനം ലഭിക്കുന്നവർക്ക് ₹56,100 – ₹1,77,550 (Pay Level 10) സ്കെയിലിൽ ആയിരിക്കും പ്രാരംഭ ശമ്പളം.

  • കേന്ദ്ര സർക്കാർ നിരക്കിലുള്ള ക്ഷാമബത്ത (DA), വീട്ടുവാടക ബത്ത (HRA), ട്രാൻസ്പോർട്ട് അലവൻസ് തുടങ്ങിയവ ലഭ്യമാണ്.
  • തുടക്കത്തിൽ മാസം ഒരു ലക്ഷം രൂപയിൽ കൂടുതൽ ആകെ ശമ്പളമായി ലഭിക്കും.
  • കൂടാതെ കാന്റീൻ സൗകര്യം, ജീവനക്കാർക്കും ആശ്രിതർക്കും വേണ്ടിയുള്ള മെഡിക്കൽ സൗകര്യങ്ങൾ, ക്വാർട്ടേഴ്സ് സൗകര്യം എന്നിവയും ലഭിക്കും.

പരീക്ഷാ കേന്ദ്രങ്ങളും ഫീസും

  • പരീക്ഷാ കേന്ദ്രങ്ങൾ: കേരളത്തിൽ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. കൂടാതെ ബെംഗളൂരു, മൈസൂരു, മംഗളൂരു, ചെന്നൈ, കവരത്തി തുടങ്ങിയ നഗരങ്ങളിലും പരീക്ഷ എഴുതാം.
  • അപേക്ഷാ ഫീസ്: ₹750.
  • ഫീസ് റീഫണ്ട്: എഴുത്തുപരീക്ഷയിൽ പങ്കെടുത്താൽ വനിതകൾ, പട്ടികജാതി/പട്ടികവർഗ്ഗം, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് മുഴുവൻ ഫീസായ ₹750 തിരികെ ലഭിക്കും. മറ്റുള്ളവർക്ക് ₹500 തിരികെ ലഭിക്കും.
  • അഭിമുഖത്തിന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ടാം ക്ലാസ് ട്രെയിൻ യാത്രാനിരക്ക് ബത്തയായി ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2026 സെപ്റ്റംബർ 16-ന് മുൻപായി ഐഎസ്ആർഒയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

  • ഔദ്യോഗിക വെബ്‌സൈറ്റ്: www.isro.gov.in
  • സഹായത്തിന് ഇ-മെയിൽ: rmt-icrb@isro.gov.in

നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ

📢 ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ
https://whatsapp.com/channel/0029VbDOmz3DzgT83lMzu01s

error: Content is protected !!
Scroll to Top
Chat on WhatsApp 1