രണ്ട് ലക്ഷം വരെ ശമ്പളം, കൊച്ചിയിൽ നിയമനം; ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാം
ISTC
📍 Ernakulam

കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ (ISTC) വിവിധ തസ്തികകളിലേക്ക് വൻ നിയമനത്തിന് അവസരം. എഞ്ചിനീയറിങ് മാനേജർ മുതൽ എച്ച് ആർ വരെയുള്ള ഒമ്പത് പ്രധാന ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. രണ്ടു ലക്ഷം രൂപ വരെ പ്രതിമാസം ശമ്പളം ലഭിക്കുന്ന ഉയർന്ന തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് കൊച്ചിയിലായിരിക്കും നിയമനം ലഭിക്കുക. കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ മികച്ച ശമ്പളത്തോടും ആകർഷകമായ ആനുകൂല്യങ്ങളോടും കൂടി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്. അതാത് മേഖലകളിൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 01 മുതൽ സെപ്റ്റംബർ 18 വരെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
- സ്ഥാപനം: ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്റർ (ISTC) – കേന്ദ്ര സർക്കാർ സ്ഥാപനം
- നിയമന സ്ഥലം: കൊച്ചി
- ആകെ ഒഴിവുകൾ: 9
- അപേക്ഷാ തീയതി: 2026 സെപ്റ്റംബർ 01 മുതൽ സെപ്റ്റംബർ 18 വരെ
- ഔദ്യോഗിക വെബ്‌സൈറ്റ്: https://istcindia.org
ഒഴിവുകളും യോഗ്യതകളും
- എഞ്ചിനീയറിങ് മാനേജർ (1 ഒഴിവ്)
- ശമ്പളം: ₹2,00,000/- (പ്രതിമാസം)
- പ്രായപരിധി: 40 – 57 വയസ്സ്
- വിദ്യാഭ്യാസ യോഗ്യത: നേവൽ ആർക്കിടെക്ചർ / മറൈൻ / മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദം.
- പ്രവൃത്തിപരിചയം: ഷിപ്പ് ഡിസൈൻ / ഷിപ്പ്‌യാർഡ് / R&D സ്ഥാപനങ്ങളിൽ 15 വർഷത്തെ മാനേജീരിയൽ പരിചയം (5 വർഷം സെക്ഷൻ/ഡിപ്പാർട്ട്‌മെന്റ് ഇൻ-ചാർജ്).
- ലീഡ് എഞ്ചിനീയർ – R&D (1 ഒഴിവ്)
- ശമ്പളം: ₹1,25,000/-
- പ്രായപരിധി: 35 – 45 വയസ്സ്
- വിദ്യാഭ്യാസ യോഗ്യത: മെക്കാനിക്കൽ / നേവൽ ആർക്കിടെക്ചർ / മറൈൻ എഞ്ചിനീയറിങ് ബിരുദം.
- പ്രവൃത്തിപരിചയം: 12 വർഷത്തെ മാനേജീരിയൽ പരിചയം (4 വർഷം വലിയ കപ്പൽ നിർമ്മാണ പ്രോജക്ടുകൾ കൈകാര്യം ചെയ്തിരിക്കണം).
- മാനേജർ – ട്രെയിനിംഗ് & സ്കിൽ ഡെവലപ്‌മെന്റ് (1 ഒഴിവ്)
- ശമ്പളം: ₹80,000/-
- പ്രായപരിധി: പരമാവധി 40 വയസ്സ്
- വിദ്യാഭ്യാസ യോഗ്യത: നേവൽ ആർക്കിടെക്ചർ / ഇലക്ട്രിക്കൽ / മറൈൻ / മെക്കാനിക്കൽ / ഇൻഡസ്ട്രിയൽ / പ്രൊഡക്ഷൻ എഞ്ചിനീയറിങ് ബിരുദം (M.Tech/MBA ഉള്ളവർക്ക് മുൻഗണന).
- പ്രവൃത്തിപരിചയം: മാരിടൈം/ഷിപ്പ് ബിൽഡിംഗ് മേഖലയിൽ 7 വർഷത്തെ പരിചയം (ട്രെയിനിംഗ്/കപ്പാസിറ്റി ബിൽഡിംഗിൽ 2 വർഷ പരിചയം).
- അസിസ്റ്റന്റ് മാനേജർ – ടെക്നിക്കൽ (3 ഒഴിവുകൾ)
- ശമ്പളം: ₹50,000/-
- പ്രായപരിധി: പരമാവധി 35 വയസ്സ്
- വിദ്യാഭ്യാസ യോഗ്യത: നേവൽ ആർക്കിടെക്ചർ / മറൈൻ / മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് ബിരുദം.
- പ്രവൃത്തിപരിചയം: കപ്പൽ നിർമ്മാണം, അറ്റകുറ്റപ്പണി, പോർട്ട് അല്ലെങ്കിൽ ഷിപ്പ് ഡിസൈൻ സ്ഥാപനങ്ങളിൽ 3 വർഷത്തെ മാനേജീരിയൽ പരിചയം.
- അസിസ്റ്റന്റ് മാനേജർ – ഐടി (1 ഒഴിവ്)
- ശമ്പളം: ₹50,000/-
- പ്രായപരിധി: പരമാവധി 35 വയസ്സ്
- വിദ്യാഭ്യാസ യോഗ്യത: ബി.ടെക് (CS/IT) / M.Sc / MCA.
- പ്രവൃത്തിപരിചയം: സെർവറുകൾ, സ്റ്റോറേജ് ഡിവൈസുകൾ, നെറ്റ്‌വർക്കിംഗ് എന്നിവയിൽ 3 വർഷത്തെ മാനേജീരിയൽ പരിചയം.
- എക്സിക്യൂട്ടീവ് – ഫിനാൻസ് (1 ഒഴിവ്)
- ശമ്പളം: ₹30,000/-
- പ്രായപരിധി: പരമാവധി 35 വയസ്സ്
- വിദ്യാഭ്യാസ യോഗ്യത: CA (Inter) / CMA (Inter) / M.Com / MBA (Finance).
- പ്രവൃത്തിപരിചയം: ബജറ്റിംഗ്, കോസ്റ്റിംഗ്, ബാങ്കിംഗ്, ടാക്സേഷൻ അല്ലെങ്കിൽ ഓഡിറ്റിംഗിൽ 1 വർഷത്തെ മാനേജീരിയൽ പരിചയം.
- എക്സിക്യൂട്ടീവ് – HR & അഡ്മിനിസ്ട്രേഷൻ (1 ഒഴിവ്)
- ശമ്പളം: ₹30,000/-
- പ്രായപരിധി: പരമാവധി 35 വയസ്സ്
- വിദ്യാഭ്യാസ യോഗ്യത: MBA (HR) / PG Diploma (HR) / PG in Personal Management.
- പ്രവൃത്തിപരിചയം: HR അല്ലെങ്കിൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ 1 വർഷത്തെ മാനേജീരിയൽ പരിചയം.
അപേക്ഷാ ഫീസ്
- ജനറൽ / ഒ.ബി.സി വിഭാഗം: ₹400/- (ഓൺലൈൻ വഴി അടയ്ക്കണം)
- SC / ST വിഭാഗം: ഫീസ് ഇല്ല
അപേക്ഷിക്കേണ്ട ഘട്ടങ്ങൾ
- https://istcindia.org എന്ന ഔദ്യോഗിക വെബ്‌സൈറ്റ് തുറക്കുക.
- ‘SAP Online Portal’ വഴി വൺ-ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കുക.
- തസ്തിക തെരഞ്ഞെടുത്ത് വിവരങ്ങൾ കൃത്യമായി പൂരിപ്പിക്കുക.
- സർട്ടിഫിക്കറ്റുകളും പാസ്‌പോർട്ട് സൈസ് ഫോട്ടോയും അപ്‌ലോഡ് ചെയ്യുക.
- അപേക്ഷാ ഫീസ് അടച്ച് ഫോം സബ്മിറ്റ് ചെയ്യുക.
- അപേക്ഷാ സ്റ്റാറ്റസ് “In process” എന്ന് ഉറപ്പുവരുത്തിയ ശേഷം പ്രിന്റൗട്ട് എടുത്തു സൂക്ഷിക്കുക.
നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ
📢 ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ
https://whatsapp.com/channel/0029VbDOmz3DzgT83lMzu01s
Salary up to ₹2 lakh, posting in Kochi; job opportunity at India Ship Technology Centre
