പത്താം ക്ലാസുകാർക്ക് കേരള സർക്കാർ ജോലി; ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

KERALA PSC

📍 Kerala

🎓 Qualification 10th Pass
💼 Job Type Onsite
📅 Last Date 01/07/2026 12:00 am

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (KPSC) വിവിധ വകുപ്പുകളിലേക്ക് ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായുള്ള പ്രത്യേക നിയമനമാണിത്. ഗവൺമെന്റ് സെക്രട്ടേറിയറ്റ്, കേരള പബ്ലിക് സർവീസ് കമ്മീഷൻ, സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാർട്ട്മെന്റ്, നിയമസഭാ സെക്രട്ടേറിയറ്റ്, അഡ്വക്കേറ്റ് ജനറൽ ഓഫീസ് എന്നിവടങ്ങളിലായി നിലവിൽ അഞ്ച് ഒഴിവുകളാണുള്ളത്.

ഈ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനമാണ് നടക്കുന്നത്. 18 മുതൽ 45 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി (SSLC) അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയമാണ് ഈ തസ്തികയ്ക്ക് വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. പ്രതിമാസം 23,000 രൂപ മുതൽ 50,200 രൂപ വരെയാണ് ശമ്പള നിരക്ക്.

📌 കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ (One Time Registration) നടത്തിയിട്ടുള്ള ഉദ്യോഗാർഥികൾക്ക് തങ്ങളുടെ പ്രൊഫൈൽ വഴി ഈ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ജൂലൈ 01, ബുധനാഴ്ച രാത്രി 12 മണി വരെയാണ്.

കൂടുതൽ വിവരങ്ങൾക്ക് പി.എസ്.സിയുടെ ഔദ്യോഗിക വിജ്ഞാപനം സന്ദർശിക്കുക. https://www.keralapsc.gov.in/sites/default/files/2026-05/noti-35-26.pdf

ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്തോളൂ https://whatsapp.com/channel/0029VbDOmz3DzgT83lMzu01s

Scroll to Top