ബാങ്ക് ഓഫ് ബറോഡയിൽ 5000 ഒഴിവ്; കേരളത്തിലും അവസരം
BANK OF BARODA
📍 Kerala
🎓 Qualification
Graduate
💼 Job Type
Onsite
📅 Last Date
08/06/2026 12:00 am

ബാങ്കിംഗ് മേഖലയിൽ കരിയർ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം. ബാങ്ക് ഓഫ് ബറോഡ അപ്രന്റിസ് ആക്ട് 1961 പ്രകാരം രാജ്യത്തുടനീളം 5000 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 8 ആണ്. കേരളത്തിൽ 111 ഒഴിവുകളുണ്ട്.
യോഗ്യതകൾ
- വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുമുള്ള ബിരുദം (ഏതെങ്കിലും വിഷയം). ബിരുദം പൂർത്തിയാക്കിയിട്ട് 4 വർഷത്തിൽ കൂടുതലാകരുത്.
- പ്രായപരിധി: 20 വയസ്സ് മുതൽ 28 വയസ്സ് വരെ. (സർക്കാർ നിബന്ധനകൾ പ്രകാരം സംവരണ വിഭാഗങ്ങൾക്ക് പ്രായത്തിൽ ഇളവ് ലഭിക്കും. NAPS രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് പരമാവധി പ്രായപരിധി 34 വയസാണ്).
- ഭാഷാ പരിജ്ഞാനം: അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ (കേരളത്തിൽ മലയാളം) അറിഞ്ഞിരിക്കണം.
മറ്റ് നിബന്ധനകൾ
- അപേക്ഷകർ NAPS (apprenticeshipindia.gov.in) അല്ലെങ്കിൽ NATS (nats.education.gov.in) പോർട്ടലുകളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തിരിക്കണം.
- മുൻപ് ബാങ്ക് ഓഫ് ബറോഡയിലോ മറ്റ് സ്ഥാപനങ്ങളിലോ അപ്രന്റിസ്ഷിപ്പ് ചെയ്തവർക്കും, നിലവിൽ അപ്രന്റിസ് ട്രെയിനിങ് ചെയ്യുന്നവർക്കും അപേക്ഷിക്കാൻ അർഹതയില്ല.
- ബിരുദം പൂർത്തിയാക്കിയ ശേഷം 1 വർഷമോ അതിൽ കൂടുതലോ ജോലി പരിചയം ഉള്ളവർ ഈ നിയമനത്തിന് അർഹരല്ല.
തെരഞ്ഞെടുപ്പ് പ്രക്രിയ
ബാങ്കിന്റെ മാനദണ്ഡങ്ങൾ പ്രകാരമുള്ള മെഡിക്കൽ പരിശോധനയ്ക്ക് പുറമെ താഴെ പറയുന്ന ഘട്ടങ്ങളിലൂടെയാണ് അന്തിമ തെരഞ്ഞെടുപ്പ് നടത്തുന്നത്:
- ഓൺലൈൻ പരീക്ഷ
- ഡോക്യുമെന്റ് വെരിഫിക്കേഷൻ
- പ്രാദേശിക ഭാഷാ പരീക്ഷ
കൂടുതൽ വിവരങ്ങൾക്കായി ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വിജ്ഞാപനം സന്ദർശിക്കുക. നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ
ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്തോളൂ https://whatsapp.com/channel/0029VbDOmz3DzgT83lMzu01s