ഇന്ത്യൻ സൈന്യത്തിൽ സൗജന്യമായി നഴ്സിംഗ് പഠിക്കാം, ഓഫീസറായി ജോലി നേടാം; വനിതകൾക്ക് സുവർണ്ണാവസരം!
INDIAN ARMY
📍 India

ഇന്ത്യൻ സൈന്യത്തിൽ വനിതകൾക്ക് സൗജന്യമായി ബി.എസ്.സി നഴ്സിംഗ് പഠിക്കാനും തുടർന്ന് സൈനിക മെഡിക്കൽ വിഭാഗങ്ങളിൽ ജോലി നേടാനുമുള്ള സുവർണ്ണാവസരം ഒരുങ്ങുന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് മെഡിക്കൽ സർവീസസ് (DGMS) നടത്തുന്ന മിലിട്ടറി നഴ്സിംഗ് സർവീസ് (MNS) – 2026 പ്രവേശനത്തിനുള്ള വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.
കോഴ്സ് വിവരങ്ങളും സീറ്റുകളും
നാല് വർഷത്തെ ബി.എസ്.സി നഴ്സിംഗ് കോഴ്സിലേക്കാണ് പ്രവേശനം. ആകെ 220 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്.
| കോളേജ് / കേന്ദ്രം | സീറ്റുകളുടെ എണ്ണം |
| AFMC, പൂനെ | 40 |
| INHS അശ്വിനി, മുംബൈ | 40 |
| കമാൻഡ് ഹോസ്പിറ്റൽ, ലഖ്നൗ | 40 |
| കമാൻഡ് ഹോസ്പിറ്റൽ, ബംഗളൂരു | 40 |
| കമാൻഡ് ഹോസ്പിറ്റൽ, കൊൽക്കത്ത | 30 |
| ബേസ് ഹോസ്പിറ്റൽ, ന്യൂഡൽഹി | 30 |
| ആകെ സീറ്റുകൾ | 220 |
യോഗ്യതാ മാനദണ്ഡങ്ങൾ
- ലിംഗഭേദവും സിവിൽ സ്റ്റാറ്റസും: ഇന്ത്യൻ പൗരന്മാരായ അവിവാഹിതർ, വിവാഹമോചിതർ, നിയമപരമായി വേർപിരിഞ്ഞവർ, അല്ലെങ്കിൽ വിധവകളായ സ്ത്രീകൾക്ക് മാത്രമാണ് അപേക്ഷിക്കാൻ അർഹത.
- വിദ്യാഭ്യാസ യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ച് കുറഞ്ഞത് 50% മാർക്കോടെ പ്ലസ് ടു ജയിച്ചിരിക്കണം. ആദ്യ ശ്രമത്തിൽ തന്നെ പ്ലസ് ടു വിജയിച്ചവരായിരിക്കണം. പ്ലസ് ടു അവസാന വർഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
- അധിക യോഗ്യത: ഉദ്യോഗാർത്ഥികൾ നിർബന്ധമായും NEET (UG) പരീക്ഷ എഴുതി യോഗ്യത നേടിയിരിക്കണം.
- പ്രായപരിധി: 2001 ഒക്ടോബർ 1 നും 2009 സെപ്റ്റംബർ 30 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
തിരഞ്ഞെടുപ്പ് പ്രക്രിയ (Selection Process)
പ്രവേശന പരീക്ഷയും അഭിമുഖവും ഉൾപ്പെടെ 5 ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്:
- നീറ്റ് സ്കോർ ഷോർട്ട്ലിസ്റ്റിംഗ്: ആദ്യം NEET (UG) മാർക്കിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ ഷോർട്ട്ലിസ്റ്റ് ചെയ്യും.
- കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT): ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കായി ജനറൽ ഇന്റലിജൻസ്, ജനറൽ ഇംഗ്ലീഷ് വിഷയങ്ങളിൽ CBT പരീക്ഷ നടത്തും.
- സൈക്കോളജിക്കൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (PAT)
- വ്യക്തിഗത അഭിമുഖം (Interview)
- മെഡിക്കൽ പരിശോധന
ശ്രദ്ധിക്കുക: ഈ എല്ലാ ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മാത്രമേ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കുകയുള്ളൂ. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഇന്ത്യൻ സൈന്യത്തിന്റെ മെഡിക്കൽ സ്ഥാപനങ്ങളിൽ സ്ഥിരമായോ (Permanent) ഷോർട്ട് സർവീസ് (Short Service) വ്യവസ്ഥയിലോ കമ്മീഷൻഡ് ഓഫീസറായി സേവനമനുഷ്ഠിക്കാം.
അപേക്ഷാ ഫീസ്
- ജനറൽ / ഒ.ബി.സി വിഭാഗം: ₹200
- SC / ST വിഭാഗം: ഫീസില്ല(അപേക്ഷ ഫീസ് ഓൺലൈനായി അടച്ച ശേഷം ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പർ ഭാവി ആവശ്യങ്ങൾക്കായി സൂക്ഷിച്ചുവെക്കേണ്ടതാണ്).
പ്രധാന തീയതികൾ (Tentative Schedule)
- വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്: ജൂലൈ 2026
- ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത്: ജൂലൈ/ഓഗസ്റ്റ് 2026
- അപേക്ഷിക്കാനുള്ള അവസാന തീയതി: ഓഗസ്റ്റ് 2026
- ഷോർട്ട്ലിസ്റ്റ് പ്രസിദ്ധീകരണം: സെപ്റ്റംബർ 2026
ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്തോളൂ https://whatsapp.com/channel/0029VbDOmz3DzgT83lMzu01s
