ഡൽഹി സർക്കാരിൽ 1,979 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരം
DSSSB
📍 Delhi

ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB) വിവിധ സർക്കാർ വകുപ്പുകളിലെയും സ്വയംഭരണ സ്ഥാപനങ്ങളിലെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. വിവിധ തസ്തികകളിലായി ആകെ 1,979 ഒഴിവുകളാണുള്ളത്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കും ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ അവസരമുണ്ട്.
പ്രധാന തീയതികൾ
- ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി: ജൂൺ 16, 2026
- അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂലൈ 15, 2026
തസ്തികകളും ഒഴിവുകളും
വിവിധ യോഗ്യതകൾക്കനുസരിച്ചുള്ള പ്രധാന തസ്തികകളും അവയുടെ ഒഴിവുകളും താഴെ പറയുന്നവയാണ്:
| തസ്തികകൾ | ഒഴിവുകളുടെ എണ്ണം |
| ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (കംപ്യുട്ടർ സയൻസ്) | 675 |
| സ്പെഷ്യൽ എഡ്യൂക്കേറ്റർ (പ്രൈമറി) | 450 |
| ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (സ്പെഷ്യൽ എഡ്യൂക്കേഷൻ) | 163 |
| ഡൊമസ്റ്റിക് സയൻസ് ടീച്ചർ | 129 |
| ഐ.ടി. അസിസ്റ്റന്റ് ഗ്രേഡ്-A | 125 |
| ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് (വിവിധ ഫോറൻസിക് വിഭാഗങ്ങൾ) | 288 |
| സബ് സ്റ്റേഷൻ അപ്രന്റിസ് | 37 |
| ഫിറ്റർ ഗ്രേഡ്-II | 36 |
| ഡാറ്റ പ്രോസസിങ് അസിസ്റ്റന്റ് ഗ്രേഡ്-A | 21 |
| ഇലക്ട്രിക്കൽ ഓവർസീയർ / സബ് ഇൻസ്പെക്ടർ | 19 |
| അസിസ്റ്റന്റ് ഓപ്പറേറ്റർ കം മെക്കാനിക് (A/C) | 15 |
| ലിഫ്റ്റ് ഓപ്പറേറ്റർ | 13 |
| മറ്റ് തസ്തികകൾ (അസിസ്റ്റന്റ് ആർക്കൈവിസ്റ്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ തുടങ്ങിയവ) | 8 |
| ആകെ ഒഴിവുകൾ | 1,979 |
വിദ്യാഭ്യാസ യോഗ്യതകൾ
പത്താം ക്ലാസ് മുതൽ മാസ്റ്റർ ഡിഗ്രി വരെയുള്ളവർക്ക് യോഗ്യതയ്ക്കനുസരിച്ച് അപേക്ഷിക്കാം. പ്രധാന തസ്തികകളുടെ യോഗ്യതാ മാനദണ്ഡങ്ങൾ താഴെ നൽകുന്നു:
- ടീച്ചിംഗ് തസ്തികകൾ:
- TGT (കംപ്യുട്ടർ സയൻസ്): കംപ്യൂട്ടർ സയൻസ്/ഐ.ടി. വിഷയത്തിൽ ബിരുദവും ബി.എഡും.
- സ്പെഷ്യൽ എഡ്യൂക്കേറ്റർ (പ്രൈമറി): പ്ലസ് ടു വിജയവും സ്പെഷ്യൽ എഡ്യൂക്കേഷനിൽ ഡിപ്ലോമയോ ബിരുദമോ.
- TGT (സ്പെഷ്യൽ എഡ്യൂക്കേഷൻ): ബിരുദവും ബി.എഡ് (സ്പെഷ്യൽ എഡ്യൂക്കേഷൻ) യോഗ്യതയും.
- ഡൊമസ്റ്റിക് സയൻസ് ടീച്ചർ: ഹോം സയൻസ് വിഷയത്തിൽ ബിരുദവും ബി.എഡും.
- ടെക്നിക്കൽ & ഐ.ടി. തസ്തികകൾ:
- ഐ.ടി. അസിസ്റ്റന്റ് ഗ്രേഡ്-A / ഡാറ്റ പ്രോസസിങ് അസിസ്റ്റന്റ്: കംപ്യൂട്ടർ സയൻസ്/ഐ.ടി. വിഷയത്തിൽ ബിരുദം.
- ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് (ഫോറൻസിക്): ബന്ധപ്പെട്ട ശാസ്ത്ര വിഷയങ്ങളിൽ ബി.എസ്.സി. അല്ലെങ്കിൽ ബിരുദം.
- ഇലക്ട്രിക്കൽ ഓവർസീയർ/സബ് ഇൻസ്പെക്ടർ: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത.
- പത്താം ക്ലാസ് / ഐ.ടി.ഐ. തസ്തികകൾ:
- ഫിറ്റർ ഗ്രേഡ്-II: പത്താം ക്ലാസ് വിജയവും ഫിറ്റർ ട്രേഡിൽ ഐ.ടി.ഐയും.
- ലിഫ്റ്റ് ഓപ്പറേറ്റർ: പത്താം ക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. അല്ലെങ്കിൽ ലൈസൻസും.
- അസിസ്റ്റന്റ് ഓപ്പറേറ്റർ കം മെക്കാനിക് (A/C): പത്താം ക്ലാസ് വിജയവും റഫ്രിജറേഷൻ & എയർ കണ്ടീഷനിംഗ് ട്രേഡിൽ ഐ.ടി.ഐയും.
- സബ് സ്റ്റേഷൻ അപ്രന്റിസ്: പത്താം ക്ലാസ് വിജയവും ഇലക്ട്രീഷ്യൻ/വയർമാൻ ട്രേഡിൽ ഐ.ടി.ഐയും.
- മറ്റ് യോഗ്യതകൾ:
- അസിസ്റ്റന്റ് ആർക്കൈവിസ്റ്റ് ഗ്രേഡ്-I: ചരിത്രം അല്ലെങ്കിൽ ആർക്കൈവൽ സ്റ്റഡീസ് വിഷയത്തിൽ ബിരുദാനന്തര ബിരുദം.
- ഡാറ്റ എൻട്രി ഓപ്പറേറ്റർ ഗ്രേഡ്-B: പ്ലസ് ടു വിജയവും കംപ്യൂട്ടർ പരിജ്ഞാനവും ടൈപ്പിംഗ് നൈപുണ്യവും.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂൺ 16 മുതൽ ജൂലൈ 15 വരെ DSSSB-യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
നോട്ടിഫിക്കേഷൻ വായിക്കാൻ ക്ലിക്ക് ചെയ്യൂ
ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്തോളൂ https://whatsapp.com/channel/0029VbDOmz3DzgT83lMzu01s
