ശ്രീചിത്രയിൽ അവസരം: അപ്രന്റീസ് ഉൾപ്പെടെ 40 തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
Sree Chitra Tirunal Institute for Medical Sciences & Technology
📍 India
🎓 Qualification
💼 Job Type
Onsite
📅 Last Date
11/06/2026 12:00 am

തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് (SCTIMST) വിവിധ വിഭാഗങ്ങളിലായി 40 അപ്രന്റീസ്, റിസർച്ച് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
പ്രധാന തസ്തികകളും വിവരങ്ങളും:
- ജനറൽ അപ്രന്റീസ് (28 ഒഴിവുകൾ): ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്. പ്രതിമാസം 12,300 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. എഴുത്തുപരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. അപേക്ഷിക്കേണ്ട അവസാന തീയതി: ജൂൺ 17.
- അപ്രന്റീസ് ഇൻ മൈക്രോബയോളജി (4 ഒഴിവുകൾ): എം.എസ്.സി മൈക്രോബയോളജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സ്റ്റൈപ്പൻഡ്: 12,300 രൂപ. ഇന്റർവ്യൂ: ജൂൺ 10.
- ഗ്രാജുവേറ്റ് അപ്രന്റീസ് ഇൻ ലൈബ്രറി സയൻസ് (3 ഒഴിവുകൾ): ബിരുദവും ലൈബ്രറി സയൻസിൽ ബിരുദവും നിർബന്ധം. സ്റ്റൈപ്പൻഡ്: 12,300 രൂപ. ഇന്റർവ്യൂ: ജൂൺ 11.
- അപ്രന്റീസ് ഇൻ അനസ്തേഷ്യ (4 ഒഴിവുകൾ): അനസ്തേഷ്യ/ഓപ്പറേഷൻ തിയേറ്റർ ടെക്നോളജിയിലുള്ള ഡിപ്ലോമ/ബി.എസ്.സി/ബി.ടെക് ബിരുദധാരികൾക്ക് അപേക്ഷിക്കാം. സ്റ്റൈപ്പൻഡ്: 12,300 രൂപ. ഇന്റർവ്യൂ: ജൂൺ 12.
- ജൂനിയർ റിസർച്ച് ഫെലോ (1 ഒഴിവ്): എം.എസ്.സി ന്യൂറോടെക്നോളജി/എം.എസ്.സി യോഗ്യതയ്ക്കൊപ്പം രണ്ട് വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സോ ഡിപ്ലോമയോ ഉണ്ടായിരിക്കണം. കൂടാതെ GATE/NET യോഗ്യത നിർബന്ധം. ഫെലോഷിപ്പ്: 31,000 രൂപ. ഇന്റർവ്യൂ: ജൂൺ 12.
മറ്റ് വിവരങ്ങൾ: എല്ലാ തസ്തികകൾക്കും 35 വയസ്സാണ് ഉയർന്ന പ്രായപരിധി. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും ഔദ്യോഗിക വെബ്സൈറ്റ് ആയ www.sctimst.ac.in സന്ദർശിക്കുക.
നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ
ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s
