സംസ്ഥാന ആരോഗ്യവകുപ്പിൽ നിയമനം: അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
PSC
📍 India
🎓 Qualification
💼 Job Type
Onsite
📅 Last Date
01/07/2026 12:00 am

കേരള ആരോഗ്യവകുപ്പിന് കീഴിൽ അസിസ്റ്റന്റ് സർജൻ / കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴിയാണ് ഈ നിയമനം.
പ്രധാന വിവരങ്ങൾ:
- ഒഴിവുകളുടെ എണ്ണം: 44 (എസ്.സി / എസ്.റ്റി വിഭാഗത്തിന് മാത്രം).
- ശമ്പള നിരക്ക്: 63,700 – 1,23,700 രൂപ.
- പ്രായപരിധി: 18 – 50 വയസ്സ്.
- യോഗ്യത: മോഡേൺ മെഡിസിനിൽ ബിരുദം (അല്ലെങ്കിൽ തത്തുല്യ യോഗ്യത). കൂടാതെ, തിരുവിതാംകൂർ-കൊച്ചി മെഡിക്കൽ കൗൺസിലിൽ നിന്നുള്ള സാധുതയുള്ള രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
അപേക്ഷിക്കേണ്ട രീതി:
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പി.എസ്.സി-യുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ (One Time Registration) പൂർത്തിയാക്കിയ ശേഷം തങ്ങളുടെ പ്രൊഫൈലിലൂടെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2026 ജൂലൈ 1, ബുധനാഴ്ച അർദ്ധരാത്രി 12 മണി വരെ.
നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ
ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s
