കേരള സർക്കാർ ജോലി: ക്ഷീര വികസന വകുപ്പിൽ ഡയറി എക്സ്റ്റൻഷൻ ഓഫീസർ ആകാം; മികച്ച ശമ്പളവും മികച്ച അവസരവും!

PSC

📍 India

🎓 Qualification
💼 Job Type Onsite
📅 Last Date 01/07/2026 12:00 am

ക്ഷീര വികസന വകുപ്പിന് കീഴിൽ ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് കേരള പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു. ഡയറി സയൻസ് രംഗത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരമാണിത്.

പ്രധാന വിവരങ്ങൾ:

  • തസ്തിക: ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍
  • ശമ്പള സ്‌കെയിൽ: ₹ 55,200 – 1,15,300/-
  • പ്രായപരിധി: 20 – 41 വയസ്സ്
  • നിയമന രീതി: നേരിട്ടുള്ള നിയമനം

യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നോ, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ (ICAR) കീഴിലുള്ള നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ നേടിയ ബി.എസ്.സി (ഡയറി സയൻസ്) ബിരുദം അല്ലെങ്കിൽ ബി.ടെക് (ഡയറി സയൻസ് ആൻഡ് ടെക്നോളജി) ബിരുദം.

അപേക്ഷിക്കേണ്ട വിധം: ഉദ്യോഗാർത്ഥികൾ കേരള പി.എസ്.സി-യുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ (One Time Registration) പൂർത്തിയാക്കിയ ശേഷം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

അവസാന തീയതി: അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജൂലൈ 1, ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെയാണ്.

നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ

ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s

error: Content is protected !!
Scroll to Top
Chat on WhatsApp 1