കേരള പൊലീസിൽ ജോലി നേടാം; കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, വനിതകൾക്കും അവസരം

KERALA POLICE

📍 India

🎓 Qualification
💼 Job Type Onsite
📅 Last Date 01/07/2026 12:00 am

കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala PSC) പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 1-നകം അപേക്ഷ സമർപ്പിക്കാവുന്നതാണ്.

തസ്തികയുടെ വിശദാംശങ്ങൾ

  • വകുപ്പ്: കേരള പൊലീസ്
  • തസ്തികയുടെ പേര്: പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ / വനിതാ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ
  • ശമ്പള സ്കെയിൽ: ₹31,100 – 66,800/-
  • നിയമന രീതി: നേരിട്ടുള്ള നിയമനം (സംസ്ഥാനതലം)
  • പ്രായപരിധി: 20 വയസ്സിനും 32 വയസ്സിനും ഇടയിൽ (നിയമാനുസൃതമായ വയസ്സിളവ് ബാധകം)

യോഗ്യതകൾ

1. വിദ്യാഭ്യാസ യോഗ്യത:

  • പ്ലസ് ടു (ഹയർ സെക്കൻഡറി) അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.

2. സാങ്കേതിക യോഗ്യത:

  • ഗിയറോടുകൂടിയ മോട്ടോർ സൈക്കിൾ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ, ഹെവി പാസഞ്ചർ വാഹനങ്ങൾ, ഹെവി ഗുഡ്സ് വാഹനങ്ങൾ എന്നിവ ഓടിക്കുന്നതിനുള്ള നിലവിൽ സാധുവായ ഡ്രൈവിംഗ് ലൈസൻസും ഡ്രൈവേഴ്‌സ് ബാഡ്ജും ഉണ്ടായിരിക്കണം.
  • പി.എസ്.സി നടത്തുന്ന പ്രായോഗിക പരീക്ഷയിൽ (Practical Test) വാഹനങ്ങൾ ഓടിക്കുന്നതിനുള്ള പ്രാഗൽഭ്യം തെളിയിക്കണം.

അപേക്ഷിക്കേണ്ട വിധം

  • അവസാന തീയതി: 2026 ജൂലൈ 01 (ബുധനാഴ്ച), രാത്രി 12 മണി വരെ.
  • ഉദ്യോഗാർത്ഥികൾ കേരള പി.എസ്.സി ഔദ്യോഗിക വെബ്സൈറ്റ് (thulasi.psc.kerala.gov.in) വഴി അപേക്ഷ സമർപ്പിക്കുക.

നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ

ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s

error: Content is protected !!
Scroll to Top
Chat on WhatsApp 1