ഗവൺമെന്റ് ഗസ്റ്റ് ഹൗസുകളിൽ ജോലി നേടാം; പത്താം ക്ലാസ് യോഗ്യത

KERALA GOVERNMENT GUEST HOUSE

📍 India

🎓 Qualification
💼 Job Type Onsite
📅 Last Date 10/07/2026 5:00 pm

കേരള വിനോദസഞ്ചാര വകുപ്പിന്റെ കോഴിക്കോട് മേഖലാ ഓഫീസിന് കീഴിലുള്ള ഗവൺമെന്റ് ഗസ്റ്റ് ഹൗസുകളിൽ കരാർ/ദിവസവേതന അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ജൂലൈ 10-നകം അപേക്ഷ സമർപ്പിക്കാം.

ഒഴിവുള്ള തസ്തികകളും യോഗ്യതകളും

വിവിധ തസ്തികകളിലേക്കുള്ള അടിസ്ഥാന യോഗ്യതയും പ്രവൃത്തിപരിചയവും താഴെ പറയുന്നവയാണ്:

തസ്തികവിദ്യാഭ്യാസ യോഗ്യതപ്രവൃത്തിപരിചയം
ഫുഡ് & ബിവറേജ് സർവീസ് സ്റ്റാഫ്പ്ലസ് ടു + F&B സർവീസ് സർട്ടിഫിക്കറ്റ്/ഡിപ്ലോമ2 സ്റ്റാർ ഹോട്ടലുകളിൽ 2 വർഷം
ഹൗസ് കീപ്പിംഗ് സ്റ്റാഫ്SSLC + ഹോട്ടൽ അക്കോമഡേഷൻ സർട്ടിഫിക്കറ്റ്/ഡിപ്ലോമ2 സ്റ്റാർ ഹോട്ടലുകളിൽ 6 മാസം
കുക്ക് (Cook)SSLC + ഫുഡ് പ്രൊഡക്ഷൻ സർട്ടിഫിക്കറ്റ്/ഡിപ്ലോമ2 സ്റ്റാർ ഹോട്ടലുകളിൽ 2 വർഷം
അസിസ്റ്റന്റ് കുക്ക്SSLC + ഫുഡ് പ്രൊഡക്ഷൻ സർട്ടിഫിക്കറ്റ്2 സ്റ്റാർ ഹോട്ടലുകളിൽ 1 വർഷം
റിസപ്ഷനിസ്റ്റ്പ്ലസ് ടു + ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ സർട്ടിഫിക്കറ്റ്2 സ്റ്റാർ ഹോട്ടലുകളിൽ 2 വർഷം
കിച്ചൻ മേറ്റ്SSLC + ഫുഡ് പ്രൊഡക്ഷൻ സർട്ടിഫിക്കറ്റ്2 സ്റ്റാർ ഹോട്ടലുകളിൽ 1 വർഷം

പ്രധാന വിവരങ്ങൾ

  • പ്രായപരിധി: 18 മുതൽ 40 വയസ്സ് വരെ (സർക്കാർ ചട്ടപ്രകാരം സംവരണ വിഭാഗങ്ങൾക്ക് വയസ്സിളവ് ലഭിക്കും).
  • തെരഞ്ഞെടുപ്പ് രീതി: എഴുത്തുപരീക്ഷ, സ്‌കിൽ ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം.
  • ശമ്പളം: സർക്കാർ ഉത്തരവ് പ്രകാരം ക്ലാസ് IV ജീവനക്കാർക്ക് ലഭിക്കുന്ന ദിവസവേതനം ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം

നിർദ്ദിഷ്ട യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം താഴെ പറയുന്ന വിലാസത്തിൽ അപേക്ഷ അയക്കുക:

The Regional Joint Director,

Department of Tourism, Regional Office,

Govt. Guest House Compound, Westhill,

Kozhikode – 673005

  • അവസാന തീയതി: 2026 ജൂലൈ 10, വൈകിട്ട് 5 മണി.
  • കൂടുതൽ വിവരങ്ങൾക്ക്: 0495 2373862 എന്ന നമ്പറിൽ ബന്ധപ്പെടുക.

പരീക്ഷകൾക്കും അഭിമുഖത്തിനുമായി ഹാജരാകുന്നത് ഉദ്യോഗാർഥികൾ സ്വന്തം ചെലവിലായിരിക്കണം. നിയമന കാര്യത്തിൽ ടൂറിസം വകുപ്പ് ഡയറക്ടറുടെ തീരുമാനം അന്തിമമായിരിക്കും.

നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ

ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s

error: Content is protected !!
Scroll to Top
Chat on WhatsApp 1