ആഗോള ബാങ്കിങ് ഭീമനിൽ കരിയർ തുടങ്ങാം: ബാങ്ക് ഓഫ് അമേരിക്ക സമ്മർ ഇന്റേൺഷിപ്പ്; അപേക്ഷിക്കാനുള്ള അവസരം!

💰 Scholarship Amount
✅ Eligibility
🎓 Courses Eligible
🏷 Scholarship Type
📄 Documents Required
📅 Last Date
⚠️ Submit your scholarship application before the closing date.

ആഗോള ധനകാര്യ ഭീമനായ ബാങ്ക് ഓഫ് അമേരിക്കയിൽ സമ്മർ ഇന്റേൺഷിപ്പിന് ഇന്ത്യൻ വിദ്യാർഥികൾക്ക് അവസരമൊരുങ്ങുന്നു. ബാങ്കിങ്, ഫിനാൻസ്, ടെക്നോളജി, ഇൻവെസ്റ്റ്മെന്റ് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിൽ മികച്ചൊരു കരിയർ സ്വപ്നം കാണുന്ന ബിരുദ- ബിരുദാനന്തര വിദ്യാർഥികൾക്കായി രൂപകൽപന ചെയ്തിട്ടുള്ളതാണ് ഈ പദ്ധതി. വിദ്യാർഥി കാലയളവിൽ തന്നെ അന്താരാഷ്ട്ര സാമ്പത്തിക രംഗത്തെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കാനും പരിചയപ്പെടാനും ഇതിലൂടെ സാധിക്കും.

എന്തുകൊണ്ട് ഈ ഇന്റേൺഷിപ്പ് തിരഞ്ഞെടുക്കണം?

ഇൻവെസ്റ്റ്മെന്റ് ബാങ്കിങ്, വെൽത്ത് മാനേജ്‌മെന്റ്, ഗ്ലോബൽ മാർക്കറ്റ്, റിസ്ക് മാനേജ്‌മെന്റ്, കോർപ്പറേറ്റ് ഫിനാൻസ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ പ്രഫഷണലുകളുമായി ചേർന്ന് പ്രവർത്തിക്കാൻ വിദ്യാർഥികൾക്ക് അവസരം ലഭിക്കുന്നു. ആഗോള സാമ്പത്തിക സംവിധാനങ്ങളെ വിശകലനം ചെയ്യാനും, ഈ മേഖലയിൽ വിദ്യാർഥികളുടെ നേതൃത്വപാടവം വളർത്താനും ഉതകുന്ന രീതിയിലാണ് ഈ പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത്.

ഇന്റേൺഷിപ്പിലൂടെ ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ ഇവയാണ്:

  • അന്താരാഷ്ട്ര ബാങ്കിങ് മേഖലയിലെ പ്രായോഗിക പ്രഫഷണൽ പരിശീലനം.
  • വ്യവസായ രംഗത്തെ വിദഗ്ധരുമായിട്ടുള്ള നെറ്റ്​വർക്കിങ് സൗകര്യം.
  • ആഗോള സാമ്പത്തിക വിപണികളെ അടുത്തറിയാനുള്ള എക്സ്പോഷർ.
  • വിദഗ്ധരുടെ മെന്റർഷിപ്പും കരിയർ വികസനത്തിനായുള്ള പിന്തുണയും.
  • നൈപുണ്യ വികസനത്തിനായുള്ള പ്രത്യേക ശിൽപ്പശാലകളും പരിശീലന സെഷനുകളും.
  • സ്ഥാപനത്തിന്റെ ആഗോള പ്രശസ്തി ഭാവിയിൽ മികച്ച തൊഴിൽ അവസരങ്ങൾക്ക് വഴിയൊരുക്കുന്നു.

പ്രധാന മേഖലകൾ

ഇൻവെസ്റ്റ്മെന്റ് ബാങ്കിങ്, വെൽത്ത് ആന്റ് അസറ്റ് മാനേജ്‌മെന്റ്, ടെക്നോളജി, ഡാറ്റ അനലിറ്റിക്സ്, കോർപ്പറേറ്റ് കൊമേഷ്യൽ ബാങ്കിങ് തുടങ്ങിയ മേഖലകളിലാണ് ഇന്റേൺഷിപ്പിന് അവസരമുള്ളത്.

അപേക്ഷാ യോഗ്യതകൾ

ഡിഗ്രി/ പിജി ബിരുദത്തിന് പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. മികച്ച അക്കാദമിക് നിലവാരത്തിന് പുറമെ താഴെ പറയുന്ന കഴിവുകളും അത്യാവശ്യമാണ്:

  • എഴുത്തിലും സംസാരത്തിലുമുള്ള മികച്ച ആശയവിനിമയ ശേഷി.
  • വിശകലന പാടവം, പ്രശ്നപരിഹാര ശേഷി, ടീം വർക്ക്, നേതൃത്വഗുണം.
  • വിശദാംശങ്ങളിലുള്ള ശ്രദ്ധയും മികച്ച ടൈം മാനേജ്‌മെന്റ് കഴിവുകളും.

മറ്റ് വിവരങ്ങൾ

8 മുതൽ 10 ആഴ്ച വരെയാണ് ഇന്റേൺഷിപ്പ് കാലയളവ്. ഈ പ്രോഗ്രാമിന് പ്രതിഫലം ലഭിക്കുന്നുണ്ട്. റോളിന്റെയും സ്ഥലത്തിന്റെയും അടിസ്ഥാനത്തിൽ മാസത്തിൽ 35,000 രൂപ മുതൽ 50,000 രൂപ വരെ സ്റ്റൈപ്പൻഡ് ലഭിക്കും. ഓരോ റോളുകൾക്കും സ്ഥലത്തിനും അനുസരിച്ച് അപേക്ഷാ സമയത്തിൽ വ്യത്യാസമുണ്ടാകും. അതിനാൽ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് കൃത്യസമയത്ത് അപേക്ഷിക്കാൻ ശ്രദ്ധിക്കുക.

ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s

error: Content is protected !!
Scroll to Top
Chat on WhatsApp 1