കുസാറ്റിൽ സെക്യൂരിറ്റി ​ഗാർഡ്, ഓവർസീയർ തുടങ്ങി വിവിധ തസ്തികകളിൽ ഒഴിവ്

CUSAT

📍 India

🎓 Qualification ITI
💼 Job Type Onsite
📅 Last Date 06/07/2026 12:00 am

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (CUSAT) വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് III, സെക്യൂരിറ്റി ഗാർഡ്, ഓവർസീയർ (ഇലക്ട്രിക്കൽ), ടെക്‌നീഷ്യൻ ഗ്രേഡ് II തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ താഴെ നൽകുന്നു:

ഒഴിവുകൾ, യോഗ്യത, തീയതികൾ എന്നിവയുടെ സംഗ്രഹം

തസ്തികയോഗ്യതഓൺലൈൻ അപേക്ഷാ തീയതിരേഖകൾ അയക്കേണ്ട അവസാന തീയതി
ടെക്‌നീഷ്യൻ ഗ്രേഡ് II (ഫിറ്റർ)
NOTIFICATION
ഫിറ്റർ ട്രേഡിൽ ITI + 3 വർഷം പ്രവൃത്തി പരിചയംജൂലൈ 6
ടെക്‌നീഷ്യൻ ഗ്രേഡ് II (മോഡൽ മേക്കർ)
NOTIFICATION
കാർപെന്ററി ITI + 3 വർഷം പ്രവൃത്തി പരിചയം (ഷിപ്പ്/ബോട്ട് യാർഡ് മുൻഗണന)ജൂലൈ 6
സെക്യൂരിറ്റി ഗാർഡ്
NOTIFICATION
പത്താം ക്ലാസ് + 5 വർഷം സൈനിക/അർധസൈനിക സേവന പരിചയംജൂലൈ 3 വരെജൂലൈ 10
ഓവർസീയർ (ഇലക്ട്രിക്കൽ)
NOTFICATION
ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമ + 2 വർഷ പ്രവൃത്തി പരിചയംജൂൺ 30 വരെജൂലൈ 6
ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് III (മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ്)
NOTFICATION
മറൈൻ ജിയോളജിയിൽ ബിരുദാനന്തര ബിരുദം (PG)ജൂലൈ 6 വരെജൂലൈ 14

പ്രധാന നിർദ്ദേശങ്ങൾ

  • സെക്യൂരിറ്റി ഗാർഡ്: 2026 ജനുവരി 1-ലെ കണക്കുപ്രകാരം പ്രായപരിധി 56 വയസ്സ് ആണ്. ശാരീരിക ക്ഷമത നിർബന്ധമാണ്.
  • അപേക്ഷാ രീതി: ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം, നിശ്ചിത തീയതിക്കുള്ളിൽ ആവശ്യമായ രേഖകൾ തപാൽ വഴി സർവകലാശാലയിലേക്ക് അയക്കേണ്ടതുണ്ട്.
  • കൂടുതൽ വിവരങ്ങൾക്ക്: ഔദ്യോഗിക വെബ്സൈറ്റായ https://recruit.cusat.ac.in സന്ദർശിക്കുക.

ഈ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ അവസാന തീയതികൾ ശ്രദ്ധിക്കുമല്ലോ. അപേക്ഷ സമർപ്പിക്കുമ്പോൾ വെബ്സൈറ്റിലെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.

ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s

error: Content is protected !!
Scroll to Top
Chat on WhatsApp 1