കോഴിക്കോട് അവസരം; കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ അഭിമുഖത്തിലൂടെ നിയമനം

ICAR-IISR

📍 India

🎓 Qualification Post Graduate
💼 Job Type Onsite
📅 Last Date 17/06/2026 9:30 am

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര കാർഷിക മന്ത്രാലയത്തിന് കീഴിലുള്ള ഐ.സി.എ.ആർ-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിൽ (ICAR-IISR) പ്രോജക്ട് അസോസിയേറ്റ് തസ്തികയിലേക്ക് നിയമനം നടക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് നേരിട്ടുള്ള അഭിമുഖത്തിലൂടെ ഈ അവസരം പ്രയോജനപ്പെടുത്താം.

പ്രധാന വിവരങ്ങൾ

  • തസ്തിക: പ്രോജക്ട് അസോസിയേറ്റ് – I
  • ഒഴിവുകൾ: 01
  • ശമ്പളം: പ്രതിമാസം 31,000 രൂപ + 18% എച്ച്.ആർ.എ (HRA)
  • നിയമനം: കരാർ അടിസ്ഥാനത്തിൽ (ആദ്യഘട്ടത്തിൽ ഒരു വർഷം, പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടിയേക്കാം).

യോഗ്യതകൾ

  • അടിസ്ഥാന യോഗ്യത: അഗ്രികൾച്ചറൽ എൻഡമോളജിയിൽ മാസ്റ്റേഴ്സ് ബിരുദം അല്ലെങ്കിൽ എൻഡമോളജി സ്പെഷ്യലൈസേഷനോടെയുള്ള സൂവോളജി മാസ്റ്റേഴ്സ് ബിരുദം.
  • മുൻഗണന: CSIR-UGC-NET അല്ലെങ്കിൽ GATE യോഗ്യതയുള്ളവർക്ക് മുൻഗണന നൽകും. കൂടാതെ ഇൻസെക്ട് ഫോട്ടോഗ്രാഫി, മോളിക്യുലാർ ബാർകോഡിംഗ് ടെക്നിക്കുകൾ, കംപ്യുട്ടർ പരിജ്ഞാനം എന്നിവയിലുള്ള പ്രവൃത്തിപരിചയം അധിക യോഗ്യതയായി കണക്കാക്കും.
  • പ്രായപരിധി: അഭിമുഖ തീയതിയിൽ 35 വയസ്സ് കവിയരുത് (സർക്കാർ ചട്ടപ്രകാരമുള്ള ഇളവുകൾ ലഭ്യമാണ്).

അഭിമുഖത്തിൽ പങ്കെടുക്കേണ്ട വിധം

താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ 17, രാവിലെ 09:30-ന് മുൻപായി കോഴിക്കോട്ടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ക്യാംപസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. വൈകി എത്തുന്നവരെ അഭിമുഖത്തിൽ പങ്കെടുപ്പിക്കില്ല.

അഭിമുഖത്തിന് ഹാജരാകുമ്പോൾ കരുതേണ്ടവ:

  1. വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, പബ്ലിക്കേഷൻസ് എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ.
  2. മേൽപ്പറഞ്ഞ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ (Self-attested copies).

നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ

ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s

error: Content is protected !!
Scroll to Top
Chat on WhatsApp 1