ശ്രീ അയ്യങ്കാളി മെമ്മോറിയൽ സ്കോളർഷിപ്പിന് അപേക്ഷിക്കാം; അവസാന ദിവസം ജൂലൈ 15
💰 Scholarship Amount
✅ Eligibility
🎓 Courses Eligible
🏷 Scholarship Type
📄 Documents Required
📅 Last Date
⚠️ Submit your scholarship application before the closing date.
പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട 5, 8 ക്ലാസുകളിലെ വിദ്യാർഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളതാണ് ‘ശ്രീ അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡവലപ്മെന്റ് സ്കോളർഷിപ്പ്’.
പ്രധാന വിവരങ്ങൾ:
- അപേക്ഷിക്കേണ്ട രീതി: ഇ-ഗ്രാന്റ്സ് പോർട്ടൽ 3.0 (e-Grants Portal 3.0) മുഖേന.
- അവസാന തീയതി: 2026 ജൂലൈ 15.
യോഗ്യതകൾ:
- പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട 5, 8 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ആയിരിക്കണം.
- കുടുംബ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ താഴെയായിരിക്കണം.
- അക്കാദമിക് യോഗ്യത:
- പൊതുവിഭാഗത്തിൽപ്പെട്ടവർ 4, 7 ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കും ‘എ’ ഗ്രേഡ് നേടിയിരിക്കണം.
- പി.വി.റ്റി.ജി (PVTG) വിഭാഗത്തിൽപ്പെട്ടവർക്കും (അരനാടൻ, അടിയാൻ, പണിയൻ, ഇരുള തുടങ്ങിയ വിവിധ സമുദായങ്ങൾ) ‘ബി’ ഗ്രേഡ് വരെയുള്ളവർക്കും അപേക്ഷിക്കാം.
- സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്നവരായിരിക്കണം.
തിരഞ്ഞെടുപ്പ് രീതി:
- അപേക്ഷകർ ടാലന്റ് സെർച്ച് പരീക്ഷയിൽ പങ്കെടുക്കണം.
- 5-ാം ക്ലാസ് വിദ്യാർത്ഥികൾ യു.പി വിഭാഗത്തിലേക്കും, 8-ാം ക്ലാസ് വിദ്യാർത്ഥികൾ ഹൈസ്കൂൾ വിഭാഗത്തിലേക്കുമാണ് പരീക്ഷ എഴുതേണ്ടത്.
- സ്കോളർഷിപ്പ് ലഭിച്ച ശേഷം തുടർന്നുള്ള വാർഷിക പരീക്ഷകളിൽ പഠനനിലവാരം കുറയുകയാണെങ്കിൽ സ്കീമിൽ നിന്നും ഒഴിവാക്കപ്പെടും.
കൂടുതൽ വിവരങ്ങൾക്ക്: തിരുവനന്തപുരത്തെ പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായോ, ജില്ലയിലെ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസുമായോ ബന്ധപ്പെടുക.
- ഫോൺ നമ്പർ: 0471-2304594, 2303229.
ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s
