വാച്ച്മാൻ,സ്പോർട്സ് കോച്ച്,ഗസ്റ്റ് ലക്ചർ അവസരം: സർക്കാർ വകുപ്പുകൾക്ക് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ ഒഴിവ്
📍 India

സർക്കാർ വകുപ്പുകൾക്ക് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ സ്വീപ്പർ കം നൈറ്റ് വാച്ച്മാൻ, കായിക പരിശീലകർ, ഗസ്റ്റ് ലക്ചർ എന്നീ തസ്തികകളിലേക്ക് നിയമനം നടക്കുന്നു. വിശദവിവരങ്ങൾ താഴെ പറയുന്നവയാണ്:
- സ്വീപ്പർ കം നൈറ്റ് വാച്ച്മാൻ (ഐ.ടി.ഐ, പേരുമല)
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള നെടുമങ്ങാട് പേരുമല ഗവ. ഐ.ടി.ഐയിലാണ് ഒഴിവ്.
യോഗ്യത: ഏഴാം ക്ലാസ് വിജയം.
പ്രായപരിധി: 35 – 55 വയസ്സ്.
മറ്റ് നിബന്ധനകൾ: വൈകല്യങ്ങൾ ഇല്ലാത്ത പുരുഷ ഉദ്യോഗാർത്ഥികൾക്കായിരിക്കണം. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
അഭിമുഖം: ജൂൺ 20-ന് രാവിലെ 11 മണിക്ക് പേരുമല ഗവ. ഐ.ടി.ഐ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകുക.
ഫോൺ: 0472-2804772, 9072257945.
- കായിക പരിശീലകർ (ശ്രീ അയ്യങ്കാളി മെമ്മോറിയൽ സ്‌പോർട്‌സ് സ്‌കൂൾ)
വെള്ളായണിയിലുള്ള ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്‌കൂളിൽ അത്‌ലറ്റിക്സ്, ഫുട്ബോൾ വിഭാഗങ്ങളിലാണ് ഒഴിവ്.
യോഗ്യത: ഏതെങ്കിലും ബിരുദവും (അല്ലെങ്കിൽ ഫിസിക്കൽ എഡ്യുക്കേഷൻ ബിരുദം) ഒരു വർഷത്തെ എൻ.ഐ.എസ് (NIS) ഡിപ്ലോമയും നിർബന്ധമാണ്.
അഭിമുഖം: ജൂൺ 23-ന് ഉച്ചയ്ക്ക് 2 മണിക്ക് നന്ദാവനത്തുള്ള പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ രേഖകളുമായി നേരിട്ട് ഹാജരാകുക.
ഫോൺ: 0471-2314238.
3.ജേർണലിസം ഗസ്റ്റ് ലക്ചർ ഒഴിവ്
മലയിൻകീഴ് എം.എം.എസ് ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ ജേർണലിസം വിഭാഗം ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ അല്ലെങ്കിൽ ഡെപ്യൂട്ടി ഡയറക്ടർ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
യോഗ്യരായവർ യോഗ്യത, മുൻപരിചയം എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂൺ 23ന് രാവിലെ 10ന് കോളേജിൽ അഭിമുഖത്തിന് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0471-2282020
ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s
