കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ ജോലി അവസരം: മറൈൻ വിഭാഗത്തിൽ 25 ഒഴിവുകൾ; വിശദാംശങ്ങൾ അറിയാം
COCHIN PORT
📍 India

കൊച്ചിൻ പോർട്ട് അതോറിറ്റി തങ്ങളുടെ മറൈൻ വകുപ്പിലേക്ക് കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മറൈൻ മേഖലയിൽ പ്രവർത്തിക്കാൻ താൽപ്പര്യമുള്ളവർക്കും പ്രവൃത്തിപരിചയമുള്ളവർക്കും മികച്ചൊരു തൊഴിലവസരമാണിത്. ആകെ 25 ഒഴിവുകളിലേക്കാണ് നിലവിൽ അപേക്ഷകൾ സ്വീകരിക്കുന്നത്. രണ്ട് വർഷത്തേക്കാണ് നിയമനം നടക്കുകയെങ്കിലും, ഉദ്യോഗാർത്ഥിയുടെ പ്രകടനം വിലയിരുത്തിയ ശേഷവും സ്ഥാപനത്തിന്റെ പ്രത്യേക ആവശ്യകതകൾ പരിഗണിച്ചും കരാർ കാലാവധി നീട്ടാൻ സാധ്യതയുണ്ട്.
തസ്തികകളും ഒഴിവുകളും
വിവിധ വിഭാഗങ്ങളിലായി 25 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓരോ തസ്തികയ്ക്കും നിശ്ചയിച്ചിട്ടുള്ള യോഗ്യതകളും ശമ്പളവും താഴെ നൽകുന്നു:
- സീമാൻ ഗ്രേഡ് II (3 ഒഴിവ്): പത്താം ക്ലാസ് വിജയിച്ചിരിക്കണം. ഹാർബർ ക്രാഫ്റ്റ് റൂൾസ് അല്ലെങ്കിൽ ഐ.വി ആക്ട് പ്രകാരമുള്ള സ്രാങ്ക്/സെക്കൻഡ് ക്ലാസ് മാസ്റ്റർ/ഫസ്റ്റ് ക്ലാസ് മാസ്റ്റർ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഒപ്പം STCW റെഗുലേഷൻ II/4 പ്രകാരമുള്ള COP സർട്ടിഫിക്കറ്റും ആവശ്യമാണ്. സ്രാങ്ക് അല്ലെങ്കിൽ ഉയർന്ന റാങ്കിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. ശമ്പളം: 35,000 രൂപ.
- ജൂനിയർ സൂപ്പർവൈസർ – മറൈൻ ക്രെയിൻസ് (4 ഒഴിവ്): ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ പാസായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സാണ്. ഡ്രെഡ്ജർ മേഖലയിൽ പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ശമ്പളം: 35,000 രൂപ.
- സീമാൻ ഗ്രേഡ് III (1 ഒഴിവ്): പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഹാർബർ ക്രാഫ്റ്റ് റൂൾസ് അല്ലെങ്കിൽ ഐ.വി/എം.എസ് ആക്ട് പ്രകാരമുള്ള സ്രാങ്ക് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. രണ്ട് വർഷത്തെ പ്രവൃത്തിപരിചയമാണ് അടിസ്ഥാന യോഗ്യത. ശമ്പളം: 30,000 രൂപ.
- വിഞ്ച് ഓപ്പറേറ്റർ (4 ഒഴിവ്): പത്താം ക്ലാസ് വിജയം നിർബന്ധം. സ്രാങ്ക് അല്ലെങ്കിൽ അതിനു മുകളിലുള്ള യോഗ്യതയും ഫ്ലോട്ടിംഗ് ക്രാഫ്റ്റിൽ രണ്ട് വർഷത്തെ പരിചയവും ആവശ്യമാണ്. ശമ്പളം: 30,000 രൂപ.
- എഞ്ചിൻ ഫിറ്റർ (2 ഒഴിവ്): പത്താം ക്ലാസ് പാസായിരിക്കണം. STCW Reg.III/4 പ്രകാരമുള്ള എഞ്ചിൻ റൂം വാച്ച് കീപ്പിംഗ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം. മർച്ചന്റ് ഷിപ്പുകളിൽ ഫിറ്റർ ആയി ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണനയുണ്ട്. ശമ്പളം: 30,000 രൂപ.
- ജിപി ക്രൂ (9 ഒഴിവ്): പത്താം ക്ലാസ് യോഗ്യതയും നീന്തൽ പരീക്ഷ വിജയിച്ചിരിക്കണമെന്ന നിബന്ധനയുമുണ്ട്. ജിപി റേറ്റിംഗ് പ്രീ-സീ ട്രെയിനിംഗ് അല്ലെങ്കിൽ സമാനമായ യോഗ്യത ആവശ്യമാണ്. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം. ശമ്പളം: 29,000 രൂപ.
- കുക്ക് (1 ഒഴിവ്): പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. മാരിടൈം കാറ്ററിംഗ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പാചകത്തിൽ ഒരു വർഷത്തെ പരിചയം നിർബന്ധമാണ്. ശമ്പളം: 29,000 രൂപ.
- ഡെക്ക് ഹാൻഡ് (1 ഒഴിവ്): പത്താം ക്ലാസ് പാസായിരിക്കണം. ഡ്രെഡ്ജർ ജോലിയിൽ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ശമ്പളം: 27,500 രൂപ.
അപേക്ഷിക്കേണ്ട രീതി
അപേക്ഷകർ ഓൺലൈൻ വഴി മാത്രമേ അപേക്ഷകൾ സമർപ്പിക്കാവൂ. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2026 ജൂലൈ 15, വൈകിട്ട് 5 മണി ആണ്. അപേക്ഷിക്കുന്നതിന് മുൻപായി കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ ഔദ്യോഗിക വിജ്ഞാപനം ശ്രദ്ധാപൂർവ്വം വായിക്കുക. ഓരോ തസ്തികയ്ക്കും ആവശ്യമായ STCW സർട്ടിഫിക്കറ്റുകളും മറ്റ് അടിസ്ഥാന യോഗ്യതകളും ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം അപേക്ഷിക്കുക. ഡ്രെഡ്ജർ മേഖലയിൽ പ്രവർത്തിപരിചയമുള്ളവർക്ക് എല്ലാ തസ്തികകളിലും മുൻഗണന ലഭിക്കുമെന്നത് ശ്രദ്ധിക്കുക.
കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനത്തിന്റെ പൂർണ്ണരൂപത്തിനും കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അവസാന തീയതിക്ക് മുൻപ് തന്നെ അപേക്ഷ സമർപ്പിക്കാൻ ശ്രദ്ധിക്കുമല്ലോ.
നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ
ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s
