പരീക്ഷയില്ലാതെ ജോലി നേടാം; മാർക്കറ്റ് ഫെഡിൽ നിരവധി തസ്തികകളിൽ അവസരം

MARKETFED

📍 India

🎓 Qualification
💼 Job Type Onsite
📅 Last Date 10/07/2026 12:00 am

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് (MARKETFED) വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അക്കൗണ്ടന്റ് അസിസ്റ്റന്റ്/സ്റ്റോർ കീപ്പർ, യങ് പ്രൊഫഷണൽ–മാർക്കറ്റിംഗ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലായി ആകെ 5 ഒഴിവുകളാണുള്ളത്. ബിരുദധാരികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 10 ആണ്.

തസ്തികകൾ:

അക്കൗണ്ടന്റ് അസിസ്റ്റന്റ് / സ്റ്റോർ കീപ്പർ (1 ഒഴിവ്) ബി.കോം ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അക്കൗണ്ടിംഗ്, സ്റ്റോക്ക് മാനേജ്മെന്റ്, ടാലി എന്നിവയിൽ അറിവും പ്രവൃത്തി പരിചയവും അഭികാമ്യമാണ്. അക്കൗണ്ടുകൾ, വൗച്ചറുകൾ, സാമ്പത്തിക രേഖകൾ എന്നിവ പരിപാലിക്കുക, സ്റ്റോക്ക് രജിസ്റ്റർ സൂക്ഷിക്കുക എന്നിവയാണ് പ്രധാന ചുമതലകൾ.

യങ് പ്രൊഫഷണൽ – മാർക്കറ്റിംഗ് (3 ഒഴിവുകൾ) ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. എഫ്.എം.സി.ജി (FMCG) അല്ലെങ്കിൽ കാർഷിക ഉൽപ്പന്നങ്ങളുടെ മാർക്കറ്റിംഗ്/സെയിൽസ് രംഗത്ത് പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ആശയവിനിമയ ശേഷിയും ഫീൽഡ് മാർക്കറ്റിംഗ് കഴിവും അത്യാവശ്യമാണ്.

മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (1 ഒഴിവ്) ബി.ബി.എ ബിരുദധാരികൾക്ക് അപേക്ഷിക്കാം. എം.ബി.എ യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ട്. എഫ്.എം.സി.ജി അല്ലെങ്കിൽ കാർഷിക ഉൽപ്പന്ന മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്.

തെരഞ്ഞെടുപ്പ് പ്രക്രിയ: താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ പുതുക്കിയ സി.വി (CV) marketfedcbbo@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക. യോഗ്യതയും പരിചയസമ്പത്തും അടിസ്ഥാനമാക്കി ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുകയും തുടർന്ന് അഭിമുഖത്തിലൂടെ നിയമനം നടത്തുകയും ചെയ്യും.

നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ

ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s

error: Content is protected !!
Scroll to Top
Chat on WhatsApp 1