സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ 1,110 അപ്രന്റിസ് ഒഴിവുകൾ: പത്താം ക്ലാസ് മുതൽ യോ​ഗ്യത, പ്രവൃത്തിപരിചയം വേണ്ട

SAIL

📍 India

🎓 Qualification 10th Pass
💼 Job Type Onsite
📅 Last Date 26/08/2026 12:00 am

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (SAIL) കീഴിലുള്ള പ്രശസ്തമായ റൂർക്കേല സ്റ്റീൽ പ്ലാന്റിൽ (RSP) വൻ തൊഴിലവസരം. ട്രേഡ് അപ്രന്റിസ്, ഗ്രാജുവേറ്റ് അപ്രന്റിസ്, ടെക്‌നീഷ്യൻ അപ്രന്റിസ് വിഭാഗങ്ങളിലായി ആകെ 1,110 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തൊഴിൽപരിചയമില്ലാത്തവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം എന്നത് ഉദ്യോഗാർത്ഥികൾക്ക് വലിയ ആശ്വാസമാണ്. ഒരു വർഷത്തെ അപ്രന്റിസ് പരിശീലന കാലയളവിൽ പ്രതിമാസം സ്റ്റൈഫന്റും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

പത്താം ക്ലാസ് പൂർത്തിയാക്കിയവർ, ഐ.ടി.ഐ (ITI), വിവിധ വിഷയങ്ങളിൽ ഡിപ്ലോമ അല്ലെങ്കിൽ ബിരുദം (Degree) നേടിയവർക്കെല്ലാം യോഗ്യതയ്ക്കനുസരിച്ച് അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2026 ഓഗസ്റ്റ് 26 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ഒഴിവുകളുടെ വിശദാംശങ്ങൾ (വിഭാഗം തിരിച്ച്)

1. ട്രേഡ് അപ്രന്റിസ് ഒഴിവുകൾ (ITI)

വിവിധ ട്രേഡുകളിലായി സാങ്കേതിക നൈപുണ്യമുള്ളവർക്ക് മികച്ച അവസരങ്ങളാണ് റൂർക്കേല സ്റ്റീൽ പ്ലാന്റിലുള്ളത്:

  • ഇലക്ട്രീഷ്യൻ: 100
  • ഫിറ്റർ: 100
  • COPA (കംപ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിംഗ് അസിസ്റ്റന്റ്): 56
  • ഇലക്ട്രോണിക്സ് മെക്കാനിക്: 15 | ടർണർ: 15 | വെൽഡർ: 15
  • AOCP: 10 | ഡീസൽ മെക്കാനിക്: 10 | ടൂൾ ആൻഡ് ഡൈ മേക്കർ: 10
  • ഇൻസ്ട്രുമെന്റ് മെക്കാനിക്: 10 | LACP: 10 | മെഷിനിസ്റ്റ്: 10
  • മെക്കാനിക് മോട്ടോർ വെഹിക്കിൾ: 10 | റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ്: 10
  • ICTSM: 10 | സെൻട്രൽ എസി പ്ലാന്റ് മെക്കാനിക്: 10
  • ടെക്നീഷ്യൻ മെക്കാട്രോണിക്സ്: 10
  • മാനുഫാക്ചറിംഗ് പ്രോസസ് കൺട്രോൾ ആൻഡ് ഓട്ടോമേഷൻ: 10

2. ഗ്രാജുവേറ്റ് / ടെക്‌നീഷ്യൻ അപ്രന്റിസ് (എഞ്ചിനീയറിങ്)

എഞ്ചിനീയറിങ് മേഖലയിൽ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ളവർക്കായി വലിയ രീതിയിലുള്ള ഒഴിവുകൾ മാറ്റിവെച്ചിരിക്കുന്നു:

  • മെക്കാനിക്കൽ / മെക്കാട്രോണിക്സ്: 120
  • ഇലക്ട്രിക്കൽ: 105
  • സിവിൽ: 50
  • ഇൻഫർമേഷൻ ടെക്നോളജി (IT): 35
  • മെറ്റലർജി: 30 | ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ: 30
  • കംപ്യുട്ടർ സയൻസ്: 25
  • കെമിക്കൽ: 20 | ഓട്ടോമൊബൈൽ: 20 | ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ: 20
  • EEE: 15 | സെറാമിക് ടെക്നോളജി: 10
  • ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ: 10 | പ്രൊഡക്ഷൻ: 10

3. ജനറൽ ഡിഗ്രി, പാരാമെഡിക്കൽ & മറ്റ് ഡിപ്ലോമ ഒഴിവുകൾ

എഞ്ചിനീയറിങ് ഇതര ബിരുദധാരികൾക്കും മെഡിക്കൽ മേഖലയിൽ ഡിപ്ലോമയുള്ളവർക്കും മികച്ച പരിശീലന അവസരങ്ങളുണ്ട്:

  • ബി.എ (BA): 40 | ബി.എസ്.സി (B.Sc): 15
  • ബി.കോം (B.Com): 10 | ബി.സി.എ (BCA): 10 | ബി.ബി.എ (BBA): 10
  • ബി.എസ്.സി നഴ്സിംഗ് (B.Sc Nursing): 20
  • GNM (ഡിപ്ലോമ ഇൻ നഴ്സിംഗ്): 40
  • ഡിപ്ലോമ ഇൻ എക്സ്-റേ ടെക്നോളജി (DXT): 10
  • ഡാറ്റ എൻട്രി ഓപ്പറേറ്റർ (PGDCA): 10
  • ഡിപ്ലോമ ഇൻ ഫാർമസി (D.Pharma): 6 | DMLT (ലാബ് ടെക്നോളജി): 6
  • ഫ്രിസിയോതെറാപ്പി (DP): 4 | റേഡിയോളജിക്കൽ ടെക്നോളജി (DRT): 4
  • ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി (DOTT): 4

യോഗ്യതയും സ്റ്റൈപൻഡും

  • വിദ്യാഭ്യാസ യോഗ്യത: സർക്കാർ അംഗീകൃത സ്ഥാപനത്തിലോ സർവകലാശാലയിലോ നിന്ന് ബന്ധപ്പെട്ട ഐ.ടി.ഐ, എഞ്ചിനീയറിങ് ഡിപ്ലോമ, ബിരുദം, പാരാമെഡിക്കൽ ഡിപ്ലോമ എന്നിവയിൽ ഏതെങ്കിലും യോഗ്യത നേടിയിരിക്കണം.
  • പ്രവർത്തി പരിചയം: മുൻപരിചയം ഒരു നിർബന്ധിത യോഗ്യതയല്ല; തുടക്കക്കാർക്കും അപേക്ഷിക്കാം.
  • പ്രതിമാസ സ്റ്റൈപൻഡ്:
    • ഗ്രാജുവേറ്റ് അപ്രന്റിസ്: ₹12,300/-
    • ഡിപ്ലോമ അപ്രന്റിസ്: ₹10,900/-

അപേക്ഷിക്കേണ്ടവിധം

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ റൂർക്കേല സ്റ്റീൽ പ്ലാന്റിന്റെയോ SAIL career പോർട്ടലിന്റെയോ ഔദ്യോഗിക അറിയിപ്പ് പരിശോധിച്ച് അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളും ഐഡന്റിറ്റി രേഖകളും തയ്യാറാക്കി വെക്കുക.

SAIL അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപായി ശ്രദ്ധിക്കേണ്ട പ്രധാന നിബന്ധനകൾ താഴെ നൽകുന്നു:

  • 1. ഓൺലൈൻ രജിസ്ട്രേഷൻ: അപേക്ഷിക്കുന്നതിന് മുൻപായി കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പോർട്ടലുകളിൽ ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തിരിക്കണം:
    • ട്രേഡ് അപ്രന്റിസ് തസ്തികകൾക്ക്: https://apprenticeshipindia.org/ എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക.
    • ഗ്രാജുവേറ്റ് / ടെക്നീഷ്യൻ അപ്രന്റിസ് തസ്തികകൾക്ക്: NATS പോർട്ടൽ വഴി (https://nats.education.gov.in) രജിസ്റ്റർ ചെയ്യുക.
  • 2. ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പറും: ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് അടുത്ത ഒരു വർഷത്തേക്കെങ്കിലും നിലവിലുള്ളതും (Active) പ്രവർത്തനക്ഷമവുമായ ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പറും ഉണ്ടായിരിക്കണം. ഭാവിയിലെ എല്ലാ അറിയിപ്പുകളും ഇ-മെയിൽ വഴി മാത്രമായിരിക്കും നൽകുന്നത്.
  • 3. വിവരങ്ങളുടെ കൃത്യത & ബാങ്ക് അക്കൗണ്ട്: ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കി സമർപ്പിക്കുന്നതിന് മുൻപ് നൽകിയിരിക്കുന്ന വിവരങ്ങൾ എല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തുക. നൽകുന്ന ബാങ്ക് അക്കൗണ്ട് നമ്പർ KYC വെരിഫൈ ചെയ്തതും DBT (Direct Benefit Transfer) ഇനേബിൾ ചെയ്തതുമായിരിക്കണം.
  • 4. വിവരങ്ങളുടെ ഉത്തരവാദിത്തം: ഓൺലൈൻ രജിസ്ട്രേഷനിൽ നൽകുന്ന വിവരങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം ഉദ്യോഗാർത്ഥിക്ക് മാത്രമായിരിക്കും.
  • 5. അപേക്ഷയുടെ പ്രിന്റൗട്ട്: ഓൺലൈൻ രജിസ്ട്രേഷൻ/അപേക്ഷ വിജയകരമായി പൂർത്തിയാക്കിയ ശേഷം, ഭാവി ആവശ്യങ്ങൾക്കായി പൂരിപ്പിച്ച അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.

നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ

ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s

error: Content is protected !!
Scroll to Top
Chat on WhatsApp 1