പത്താംക്ലാസ് പാസ്സായോ? ആർമി ഓർഡിനൻസ് കോർപ്സിൽ 2615 ഒഴിവുകൾ

AOC

📍 India

🎓 Qualification 10th Pass
💼 Job Type Onsite
📅 Last Date 23/09/2026 12:00 am

ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആർമി ഓർഡിനൻസ് കോർപ്സിൽ (AOC) വൻ തൊഴിലവസരം. വിവിധ സിവിലിയൻ തസ്തികകളിലേക്ക് മൊത്തം 2,615 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലോജിസ്റ്റിക്സ് വിഭാഗമായ ആർമി ഓർഡിനൻസ് കോർപ്സിൽ ചേരാൻ പത്താം ക്ലാസ് പൂർത്തിയാക്കിയവർ മുതൽ ബിരുദധാരികൾ വരെയുള്ളവർക്ക് അവസരമുണ്ട്. ഇന്ത്യൻ ആർമി ഓർഡനൻസ് കോർപ്സ് (AOC) ഗ്രൂപ്പ് C സിവിൽ വിഭാഗത്തിൽ 2,615 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ട്രേഡ്സ്മാൻ മേറ്റ്, ഫയർമാൻ, ജൂനിയർ ഓഫീസ് അസിസ്റ്റന്റ് (JOA), മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (MTS), മെറ്റീരിയൽ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്

ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 23 വരെ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.

📌 തസ്തികകളും ഒഴിവുകളും യോഗ്യതകളും

ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ വിവിധ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ഓരോ തസ്തികയുടെയും ഒഴിവുകൾ, ആവശ്യമായ യോഗ്യത, ശമ്പള നിരക്ക്, പ്രായപരിധി എന്നിവ താഴെ നൽകുന്നു:

1. ട്രേഡ്‌സ്മാൻ മേറ്റ് (Tradesman Mate)

  • ആകെ ഒഴിവുകൾ: 1,799
  • വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് (SSLC) വിജയം.
  • ശമ്പളം: ₹18,000 – ₹56,900 (Pay Level-1)
  • പ്രായപരിധി: 18 – 25 വയസ്സ്.

2. ഫയർമാൻ (Fireman)

  • ആകെ ഒഴിവുകൾ: 520
  • വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് (SSLC) വിജയം.
  • ശമ്പളം: ₹19,900 – ₹63,200 (Pay Level-2)
  • പ്രായപരിധി: 18 – 25 വയസ്സ്.

3. ജൂനിയർ ഓഫീസ് അസിസ്റ്റന്റ് (JOA)

  • ആകെ ഒഴിവുകൾ: 104
  • വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു (+2 / Higher Secondary) വിജയം. കൂടാതെ കമ്പ്യൂട്ടറിൽ ഇംഗ്ലീഷ് ടൈപ്പിംഗ് (മിനിറ്റിൽ 35 വാക്കുകൾ) അല്ലെങ്കിൽ ഹിന്ദി ടൈപ്പിംഗ് (മിനിറ്റിൽ 30 വാക്കുകൾ) വേഗത ഉണ്ടായിരിക്കണം.
  • ശമ്പളം: ₹19,900 – ₹63,200 (Pay Level-2)
  • പ്രായപരിധി: 18 – 25 വയസ്സ്.

4. മൾട്ടി-ടാസ്കിങ് സ്റ്റാഫ് (MTS)

  • ആകെ ഒഴിവുകൾ: 142
  • വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് (SSLC) വിജയം.
  • ശമ്പളം: ₹18,000 – ₹56,900 (Pay Level-1)
  • പ്രായപരിധി: 18 – 25 വയസ്സ്.

5. മെറ്റീരിയൽ അസിസ്റ്റന്റ് (Material Assistant)

  • ആകെ ഒഴിവുകൾ: 50
  • വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലെ ബിരുദം (Bachelor’s Degree).
  • ശമ്പളം: ₹29,200 – ₹92,300 (Pay Level-5)
  • പ്രായപരിധി: 18 – 27 വയസ്സ്.

സംവരണ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ നിയമാനുസൃത ഇളവുകൾ ലഭിക്കുന്നതാണ്.

വിവരങ്ങൾവിശദാംശങ്ങൾ
സ്ഥാപനംആർമി ഓർഡനൻസ് കോർപ്സ് (AOC)
ആകെ ഒഴിവുകൾ2,615 (താൽക്കാലികം)
തസ്തികകൾട്രേഡ്സ്മാൻ മേറ്റ്, ഫയർമാൻ, JOA, MTS, മെറ്റീരിയൽ അസിസ്റ്റന്റ്
എംപ്ലോയ്മെന്റ് ന്യൂസ് വിജ്ഞാപനം2026 ഓഗസ്റ്റ് മൂന്നാം വാരം
അപേക്ഷ ആരംഭിക്കുന്ന തീയതി2026 ഓഗസ്റ്റ് 24
അവസാന തീയതി2026 സെപ്റ്റംബർ 23 (രാത്രി 11:59 വരെ)
അഡ്മിറ്റ് കാർഡ്2026 ഒക്ടോബർ (പ്രതീക്ഷിക്കുന്നത്)
എഴുത്തുപരീക്ഷ2026 നവംബർ (പ്രതീക്ഷിക്കുന്നത്)
തിരഞ്ഞെടുപ്പ് രീതിഎഴുത്തുപരീക്ഷ / ടൈപ്പിംഗ് ടെസ്റ്റ് സർട്ടിഫിക്കറ്റ് പരിശോധനമെഡിക്കൽ പരിശോധന
അപേക്ഷാ രീതിഓൺലൈൻ
ഔദ്യോഗിക വെബ്‌സൈറ്റ്aocrecruitment.gov.in

📊 തസ്തിക തിരിച്ചുളള ഒഴിവുകൾ

തസ്തികUREWSOBCSCSTആകെ ഒഴിവുകൾ
ട്രേഡ്സ്മാൻ മേറ്റ്7281834832701351,799
ഫയർമാൻ210521407840520
ജൂനിയർ ഓഫീസ് അസിസ്റ്റന്റ് (JOA)421028168104
മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (MTS)5814382111142
മെറ്റീരിയൽ അസിസ്റ്റന്റ്205148350
ആകെ1,0582647033931972,615

(വിവിധ സംവരണ വിഭാഗക്കാർക്ക് കേന്ദ്ര സർക്കാർ ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.)

🎯 തെരഞ്ഞെടുപ്പ് പ്രക്രിയ (Selection Process)

ട്രേഡ്സ്മാൻ മേറ്റ്, ഫയർമാൻ, ജൂനിയർ ഓഫീസ് അസിസ്റ്റന്റ് (JOA), മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (MTS), മെറ്റീരിയൽ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്ഏഴാം ശമ്പള കമ്മീഷൻ വ്യവസ്ഥകൾ അനുസരിച്ചുള്ള ശമ്പളവും മറ്റ് അലവൻസുകളും ലഭിക്കും. ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത് പ്രധാനമായും നാല് ഘട്ടങ്ങളിലൂടെയാണ്:

  1. എഴുത്തുപരീക്ഷ (Written Examination)
  2. കായികക്ഷമതാ പരിശോധന / ടൈപ്പിംഗ് ടെസ്റ്റ് (Physical Efficiency Test / Skill Test)
  3. രേഖാ പരിശോധന (Document Verification)
  4. മെഡിക്കൽ പരിശോധന (Medical Examination)

📝 എഴുത്തുപരീക്ഷയുടെ ഘടന (Exam Pattern)

  • സമയദൈർഘ്യം: 2 മണിക്കൂർ
  • ആകെ ചോദ്യങ്ങൾ: 100
  • ആകെ മാർക്ക്: 100
  • ചോദ്യങ്ങളുടെ രീതി: ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ (MCQ)

വിഷയങ്ങളും മാർക്ക് വിഭജനവും:

വിഷയംചോദ്യങ്ങളുടെ എണ്ണംആകെ മാർക്ക്
ജനറൽ ഇന്റലിജൻസ് & റീസണിംഗ് (General Intelligence & Reasoning)2525
ജനറൽ അവെയർനസ് (General Awareness)2525
ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ് (Numerical Aptitude)2525
ഇംഗ്ലീഷ് ലാംഗ്വേജ് & കോംപ്രിഹെൻഷൻ (English Language)2525
ആകെ (Total)100100

നെഗറ്റീവ് മാർക്കിംഗ്: തെറ്റായ ഓരോ ഉത്തരത്തിനും 0.25 മാർക്ക് വീതം കുറയ്ക്കുന്നതായിരിക്കും.

🏃‍♂️ പ്രാക്ടിക്കൽ & ഫിസിക്കൽ ടെസ്റ്റുകൾ

  • ട്രേഡ്‌സ്മാൻ മേറ്റ്, ഫയർമാൻ: ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് കായികക്ഷമതാ പരിശോധന (Physical Efficiency / Endurance Test) നിർബന്ധമാണ്.
  • ജൂനിയർ ഓഫീസ് അസിസ്റ്റന്റ് (JOA): ഈ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്കായി കമ്പ്യൂട്ടർ അധിഷ്ഠിത ടൈപ്പിംഗ് ടെസ്റ്റ് നടത്തുന്നതാണ്.

ഈ ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികളെ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കും തുടർന്ന് നടക്കുന്ന മെഡിക്കൽ പരിശോധനയ്ക്കും ശേഷം അന്തിമ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തും.

📅 പ്രധാന തീയതികൾ

  • അപേക്ഷ ആരംഭിക്കുന്ന തീയതി: ഓഗസ്റ്റ് 24
  • അപേക്ഷിക്കാനുള്ള അവസാന തീയതി: സെപ്റ്റംബർ 23

💻 അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആർമി ഓർഡിനൻസ് കോർപ്സിന്റെ ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി മാത്രം അപേക്ഷിക്കുക. പൂർണ്ണമായ വിജ്ഞാപനത്തിനും അപേക്ഷ സമർപ്പിക്കുന്നതിനുമായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക:

ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s

Passed 10th Standard? 2,615 Vacancies in the Army Ordnance Corps.

error: Content is protected !!
Scroll to Top
Chat on WhatsApp 1