റെയിൽവേയിൽ കരിയറും കളിയും ഒന്നിച്ച് കൊണ്ടുപോകാം: സ്പോർട്സ് ക്വാട്ടയിൽ 56 ഒഴിവുകൾ, ഉടൻ അപേക്ഷിക്കുക!
RAILWAY
📍 India

കായികരംഗത്ത് തിളങ്ങുന്ന മിടുക്കരായ ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ റെയിൽവേയിൽ സുവർണ്ണാവസരം. നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേയുടെ (NFR) കീഴിൽ സ്പോർട്സ് ക്വാട്ട വഴി വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. ആകെയുള്ള 56 ഒഴിവുകളിലേക്കാണ് യോഗ്യരായ കായിക താരങ്ങളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 24 ആണ്.
പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ
- സ്ഥാപനം: നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ (NFR)
- തസ്തിക: സ്പോർട്സ് ക്വാട്ട (ലെവൽ-1, ലെവൽ-2, ലെവൽ-3)
- ആകെ ഒഴിവുകൾ: 56
- അപേക്ഷാ രീതി: ഓൺലൈൻ
- അവസാന തീയതി: 2026 ഓഗസ്റ്റ് 24
ഒഴിവുകളും കായിക ഇനങ്ങളും
അമ്പെയ്ത്ത്, അത്ലറ്റിക്സ്, ബാസ്ക്കറ്റ്ബോൾ, ബാഡ്മിന്റൺ, ബോക്സിംഗ്, ക്രിക്കറ്റ്, ഫുട്ബോൾ, ഗോൾഫ്, കബഡി, പവർ ലിഫ്റ്റിംഗ്, ടേബിൾ ടെന്നീസ്, വോളിബോൾ, വെയ്റ്റ് ലിഫ്റ്റിംഗ് തുടങ്ങിയ വിവിധ പ്രധാന കായിക ഇനങ്ങളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
- Level-2 / Level-3 തസ്തികകൾ: 21 ഒഴിവുകൾ
- Level-1 തസ്തികകൾ: 35 ഒഴിവുകൾ
വിദ്യാഭ്യാസ യോഗ്യത
- Level-2 / Level-3: സർക്കാർ അംഗീകൃത ബോർഡിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഉള്ള പ്ലസ് ടൂ (+2) അല്ലെങ്കിൽ തത്തുല്യ യോഗ്യത.
- Level-1: പത്താം ക്ലാസ് (SSLC) / ഐ.ടി.ഐ (ITI) അല്ലെങ്കിൽ നാഷണൽ അപ്രൻ്റീഷിപ്പ് സർട്ടിഫിക്കറ്റ് (NAC).
പ്രായപരിധിയും കായിക യോഗ്യതയും
2027 ജനുവരി 1 പ്രകാരം അപേക്ഷകർക്ക് 18 വയത്തിനും 25 വയസിനും ഇടയിൽ പ്രായമുണ്ടായിരിക്കണം. സജീവ കായിക താരങ്ങൾക്കായിരിക്കണം മുൻഗണന. 2024 ഏപ്രിൽ 1 ന് ശേഷമുള്ള അംഗീകൃത മത്സരങ്ങളിൽ കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷത്തിനിടെ കൈവരിച്ച മികച്ച നേട്ടങ്ങൾ മാത്രമാണ് പരിഗണിക്കുന്നത്. അന്തർദേശീയ മത്സരങ്ങൾ, ദേശീയ ചാമ്പ്യൻഷിപ്പുകൾ, നാഷണൽ ഗെയിംസ്, ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പുകൾ തുടങ്ങിയവയിൽ ഉചിതമായ സ്ഥാനം നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.
തിരഞ്ഞെടുപ്പ് രീതി
ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത് 100 മാർക്കിന്റെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും:
- സ്പോർട്സ് ട്രയൽ: 40 മാർക്ക്
- കായിക നേട്ടങ്ങളുടെ വിലയിരുത്തൽ: 50 മാർക്ക്
- വിദ്യാഭ്യാസ യോഗ്യത: 10 മാർക്ക്
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവസാന തീയതിയായ ഓഗസ്റ്റ് 24-ന് മുൻപായി ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനത്തിന്റെ പൂർണ്ണരൂപത്തിനുമായി NFR-ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ
ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s
