ബാങ്ക് ഓഫ് ബറോഡയിൽ 5000 ഒഴിവ്; കേരളത്തിലും അവസരം

BANK OF BARODA

📍 Kerala

🎓 Qualification Graduate
💼 Job Type Onsite
📅 Last Date 08/06/2026 12:00 am

ബാങ്കിംഗ് മേഖലയിൽ കരിയർ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം. ബാങ്ക് ഓഫ് ബറോഡ അപ്രന്റിസ് ആക്ട് 1961 പ്രകാരം രാജ്യത്തുടനീളം 5000 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 8 ആണ്. കേരളത്തിൽ 111 ഒഴിവുകളുണ്ട്.

യോഗ്യതകൾ

  • വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുമുള്ള ബിരുദം (ഏതെങ്കിലും വിഷയം). ബിരുദം പൂർത്തിയാക്കിയിട്ട് 4 വർഷത്തിൽ കൂടുതലാകരുത്.
  • പ്രായപരിധി: 20 വയസ്സ് മുതൽ 28 വയസ്സ് വരെ. (സർക്കാർ നിബന്ധനകൾ പ്രകാരം സംവരണ വിഭാഗങ്ങൾക്ക് പ്രായത്തിൽ ഇളവ് ലഭിക്കും. NAPS രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് പരമാവധി പ്രായപരിധി 34 വയസാണ്).
  • ഭാഷാ പരിജ്ഞാനം: അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ (കേരളത്തിൽ മലയാളം) അറിഞ്ഞിരിക്കണം.

മറ്റ് നിബന്ധനകൾ

  • അപേക്ഷകർ NAPS (apprenticeshipindia.gov.in) അല്ലെങ്കിൽ NATS (nats.education.gov.in) പോർട്ടലുകളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തിരിക്കണം.
  • മുൻപ് ബാങ്ക് ഓഫ് ബറോഡയിലോ മറ്റ് സ്ഥാപനങ്ങളിലോ അപ്രന്റിസ്ഷിപ്പ് ചെയ്തവർക്കും, നിലവിൽ അപ്രന്റിസ് ട്രെയിനിങ് ചെയ്യുന്നവർക്കും അപേക്ഷിക്കാൻ അർഹതയില്ല.
  • ബിരുദം പൂർത്തിയാക്കിയ ശേഷം 1 വർഷമോ അതിൽ കൂടുതലോ ജോലി പരിചയം ഉള്ളവർ ഈ നിയമനത്തിന് അർഹരല്ല.

തെരഞ്ഞെടുപ്പ് പ്രക്രിയ

ബാങ്കിന്റെ മാനദണ്ഡങ്ങൾ പ്രകാരമുള്ള മെഡിക്കൽ പരിശോധനയ്ക്ക് പുറമെ താഴെ പറയുന്ന ഘട്ടങ്ങളിലൂടെയാണ് അന്തിമ തെരഞ്ഞെടുപ്പ് നടത്തുന്നത്:

  1. ഓൺലൈൻ പരീക്ഷ
  2. ഡോക്യുമെന്റ് വെരിഫിക്കേഷൻ
  3. പ്രാദേശിക ഭാഷാ പരീക്ഷ

കൂടുതൽ വിവരങ്ങൾക്കായി ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വിജ്ഞാപനം സന്ദർശിക്കുക. നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ

ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്തോളൂ https://whatsapp.com/channel/0029VbDOmz3DzgT83lMzu01s

Scroll to Top