ബാങ്ക് ഓഫ് ഇന്ത്യയിൽ വൻ നിയമനം; 779 ക്രെഡിറ്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാം!
BANK OF INDIA
📍 India

മുംബൈ: ബാങ്ക് ഓഫ് ഇന്ത്യ (BOI) ക്രെഡിറ്റ് ഓഫീസർ തസ്തികകളിലേക്ക് ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഗ്രേഡുകളിലായി ആകെ 779 ഒഴിവുകളാണുള്ളത്. ബാങ്കിംഗ് മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്കും പ്രവൃത്തിപരിചയമുള്ളവർക്കും ഇതൊരു സുവർണാവസരമാണ്.
തസ്തികയും ഒഴിവുകളും:
- ക്രെഡിറ്റ് ഓഫീസർ (MMGS-II): 677 ഒഴിവുകൾ
- ക്രെഡിറ്റ് ഓഫീസർ (MMGS-III): 61 ഒഴിവുകൾ
- ക്രെഡിറ്റ് ഓഫീസർ (SMGS-IV): 41 ഒഴിവുകൾ
യോഗ്യതയും പ്രവൃത്തിപരിചയവും: സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ജനറൽ/EWS വിഭാഗത്തിന് 60 ശതമാനവും, SC/ST/OBC/PwBD വിഭാഗത്തിന് 55 ശതമാനവും മാർക്ക് നിർബന്ധമാണ്. ബിരുദത്തിന് പുറമെ CA, CMA (ICWA), CS, അല്ലെങ്കിൽ CFA യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം.
ഓരോ തസ്തികയ്ക്കും നിശ്ചിത വർഷത്തെ പ്രവൃത്തിപരിചയം (Experience) അത്യാവശ്യമാണ്. ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകൾ, ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷനുകൾ അല്ലെങ്കിൽ NBFC എന്നിവയിൽ ക്രെഡിറ്റ് മേഖലയിലുള്ള പരിചയമാണ് പരിഗണിക്കുക.
അപേക്ഷാ രീതി: ഉദ്യോഗാർഥികൾക്ക് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷിക്കുന്നതിന് മുൻപായി വിജ്ഞാപനം പൂർണ്ണമായി വായിച്ചു മനസ്സിലാക്കുക.
നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ
ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s
