7-ാം ക്ലാസ് മുതൽ ബി.കോം വരെയുള്ളവർക്ക് അവസരം: സർക്കാർ സ്ഥാപനത്തിൽ ജോലി!

Barton Hill Engineering College

📍 Thiruvananthapuram

🎓 Qualification 10th Pass
💼 Job Type Onsite
📅 Last Date 27/06/2026 12:00 am

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിംഗ് കോളജിൽ വിവിധ നോൺ-ടീച്ചിങ് തസ്തികകളിൽ നിയമനം നടക്കുന്നു. ക്ലർക്ക് കം അക്കൗണ്ടന്റ്, ഓഫിസ് അറ്റൻഡന്റ്, വാച്ച്മാൻ തസ്തികകളിൽ കരാർ അടിസ്ഥാനത്തിലും, സ്വീപ്പർ കം സാനിറ്ററി വർക്കർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിലുമാണ് നിയമനം.

തസ്തികകൾ, ആവശ്യമായ യോഗ്യതകൾ, അഭിമുഖ തീയതികൾ എന്നിവ താഴെ നൽകുന്നു:

തസ്തികകളും യോഗ്യതകളും

1. ക്ലർക്ക് കം അക്കൗണ്ടന്റ്

  • യോഗ്യത: ബി.കോം (B.Com) & ടാലി (Tally).
  • മുൻഗണന: കമ്പ്യൂട്ടർ പരിജ്ഞാനം, ടൈപ്പിംഗ് സ്കിൽ, അക്കൗണ്ടിങ് പ്രവൃത്തിപരിചയം, ഡ്രൈവിങ് ലൈസൻസ് എന്നിവയുള്ളവർക്ക്.
  • പ്രായപരിധി: 09.06.2026-ൽ 45 വയസ്സ് കവിയരുത്.
  • തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയും അഭിമുഖവും (ജൂൺ 9).

2. ഓഫീസ് അറ്റൻഡന്റ്

  • യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത. (ഡിഗ്രി യോഗ്യതയുള്ളവർ അപേക്ഷിക്കേണ്ടതില്ല).
  • മുൻഗണന: പ്രവൃത്തിപരിചയവും ഡ്രൈവിങ് ലൈസൻസും ഉള്ളവർക്ക്.
  • പ്രായപരിധി: 10.06.2026-ൽ 18 – 45 വയസ്സ്.
  • തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയും അഭിമുഖവും (ജൂൺ 10).

3. വാച്ച്മാൻ

  • യോഗ്യത: ഏഴാം ക്ലാസ് ജയം. (പ്ലസ് ടു, ഡിപ്ലോമ തുടങ്ങിയ ഉയർന്ന യോഗ്യതയുള്ളവർ അപേക്ഷിക്കേണ്ടതില്ല).
  • മുൻഗണന: പ്രവൃത്തിപരിചയവും ഡ്രൈവിങ് ലൈസൻസും ഉള്ളവർക്ക്.
  • പ്രായപരിധി: 11.06.2026-ൽ 18 – 45 വയസ്സ്.
  • തിരഞ്ഞെടുപ്പ്: അഭിമുഖം മാത്രം (ജൂൺ 11).

4. സ്വീപ്പർ കം സാനിറ്ററി വർക്കർ

  • യോഗ്യത: മലയാളം എഴുതാനും വായിക്കാനും അറിയണം. ഇതേ മേഖലയിൽ പ്രവൃത്തിപരിചയം നിർബന്ധം. (പ്ലസ് ടു, ഡിപ്ലോമ തുടങ്ങിയ ഉയർന്ന യോഗ്യതയുള്ളവർ അപേക്ഷിക്കേണ്ടതില്ല).
  • പ്രായപരിധി: 11.06.2026-ൽ 18 – 45 വയസ്സ്.
  • തിരഞ്ഞെടുപ്പ്: അഭിമുഖം മാത്രം (ജൂൺ 11).

പരീക്ഷ/അഭിമുഖ സമയവിവരം

തസ്തികതീയതിതിരഞ്ഞെടുപ്പ് രീതി
ക്ലാർക്ക് കം അക്കൗണ്ടന്റ്ജൂൺ 09, 2026എഴുത്തുപരീക്ഷയും അഭിമുഖവും
ഓഫീസ് അറ്റൻഡന്റ്ജൂൺ 10, 2026എഴുത്തുപരീക്ഷയും അഭിമുഖവും
വാച്ച്മാൻജൂൺ 11, 2026അഭിമുഖം മാത്രം
സ്വീപ്പർ കം സാനിറ്ററി വർക്കർജൂൺ 11, 2026അഭിമുഖം മാത്രം

ശ്രദ്ധിക്കുക: താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അതത് തസ്തികകൾക്ക് നിശ്ചയിച്ചിട്ടുള്ള തീയതികളിൽ ആവശ്യമായ രേഖകൾ സഹിതം ബാർട്ടൺഹിൽ കോളജിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ

ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s

Scroll to Top