കൊച്ചിൻ ഷിപ്പ്‌യാർഡിൽ സ്ഥിരനിയമനം: ITI യോഗ്യത; 35 ഒഴിവുകൾ
COCHIN SHIPYARD
📍 India

കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ അനുബന്ധ സ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (UCSL), വിവിധ വർക്ക്‌മാൻ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. സ്ഥിരനിയമന അടിസ്ഥാനത്തിൽ നടത്തുന്ന ഈ റിക്രൂട്ട്‌മെന്റിലൂടെ പൈപ്പ് ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ, മെഷിനറി ഫിറ്റർ എന്നീ തസ്തികകളിലായി ആകെ 35 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്.
തൊഴിൽ തേടുന്ന സാങ്കേതിക വിദഗ്ധർക്ക് അതീവ പ്രാധാന്യമുള്ള ഈ അവസരത്തിലേക്ക് ജൂലൈ 17, 2026 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഒഴിവുകളുടെ വിശദാംശങ്ങൾ
ഓരോ തസ്തികയിലേക്കും ആവശ്യമായ യോഗ്യതകളും പ്രവൃത്തിപരിചയവും താഴെ പറയുന്നവയാണ്:
1. പൈപ്പ് ഫിറ്റർ (10 ഒഴിവുകൾ)
- യോഗ്യത: ഫിറ്റർ / പ്ലംബർ / സാനിറ്ററി ഫിറ്റർ ട്രേഡിൽ ഐടിഐ (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്) അല്ലെങ്കിൽ തത്തുല്യമായ എൻഎസ്‌ക്യുഎഫ് യോഗ്യത.
- പ്രവൃത്തിപരിചയം: യോഗ്യത നേടിയ ശേഷം ഷിപ്‌യാർഡ്, എഞ്ചിനീയറിങ് കമ്പനികൾ അല്ലെങ്കിൽ സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം.
- ബെൻഡിംഗ് മെഷീൻ, ഹൈഡ്രോളിക് പ്രസ്സ് എന്നിവയിലുള്ള പരിജ്ഞാനം, ഇൻസ്ട്രുമെന്റ് ഫിറ്റിങ്, ഹെവി ഡ്യൂട്ടി ക്രെയിനുകൾ, കംപ്രസറുകൾ എന്നിവയുടെ അറ്റകുറ്റപ്പണിയിൽ പരിചയം എന്നിവയുള്ളവർക്ക് മുൻഗണന.
2. വെൽഡർ (10 ഒഴിവുകൾ)
- യോഗ്യത: വെൽഡർ ട്രേഡിൽ ഐടിഐ (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്) അല്ലെങ്കിൽ തത്തുല്യമായ എൻഎസ്‌ക്യുഎഫ് യോഗ്യത.
- പ്രവൃത്തിപരിചയം: യോഗ്യതയ്ക്ക് ശേഷം 2 വർഷത്തെ പ്രവൃത്തിപരിചയം (ഷിപ്‌യാർഡ്, എഞ്ചിനീയറിങ് കമ്പനി, സർക്കാർ/സെമി-ഗവൺമെന്റ് സ്ഥാപനങ്ങൾ).
- മുൻഗണന: നിലവിലെ അല്ലെങ്കിൽ മുൻ സ്ഥാപനങ്ങളിൽ നിന്നുള്ള വെൽഡർ യോഗ്യതാ അംഗീകാരം (Welder Qualification Approval) ഉള്ളവർക്ക് മുൻഗണന ലഭിക്കും.
3. ഇലക്ട്രീഷ്യൻ (10 ഒഴിവുകൾ)
- യോഗ്യത: ഇലക്ട്രീഷ്യൻ / വയർമാൻ / ഇലക്ട്രോണിക് മെക്കാനിക്കൽ ട്രേഡിൽ ഐടിഐ (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്) അല്ലെങ്കിൽ തത്തുല്യമായ എൻഎസ്‌ക്യുഎഫ് യോഗ്യത.
- പ്രവൃത്തിപരിചയം: ഷിപ്പ് ബിൽഡിംഗ്/റിപ്പയർ, എഞ്ചിനീയറിങ് സ്ഥാപനങ്ങൾ അല്ലെങ്കിൽ വൈദ്യുതി ഉത്പാദന/വിതരണ മേഖലയിൽ 2 വർഷത്തെ പരിചയം.
- സബ്‌സ്റ്റേഷൻ പരിപാലനം, HT/LT സ്വിച്ച്‌ഗിയർ/ട്രാൻസ്‌ഫോർമർ ഇൻസ്റ്റലേഷൻ, ഇലക്ട്രിക്കൽ ലേഔട്ടുകൾ, SLD (Single Line Diagram) എന്നിവയിൽ അറിവ് ഉണ്ടായിരിക്കണം.
4. മെഷിനറി ഫിറ്റർ (5 ഒഴിവുകൾ)
- യോഗ്യത: ഫിറ്റർ / ഡീസൽ മെക്കാനിക് / മെഷിനിസ്റ്റ് / ഇൻസ്ട്രുമെന്റ് മെക്കാനിക് ട്രേഡിൽ ഐടിഐ (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്) അല്ലെങ്കിൽ തത്തുല്യമായ എൻഎസ്‌ക്യുഎഫ് യോഗ്യത.
- പ്രവൃത്തിപരിചയം: യോഗ്യതയ്ക്ക് ശേഷം ഷിപ്‌യാർഡ്/എഞ്ചിനീയറിങ് കമ്പനികളിൽ 2 വർഷത്തെ പ്രവൃത്തിപരിചയം.
- ലാത്ത്, മില്ലിങ് മെഷീൻ തുടങ്ങിയവയുടെ പ്രവർത്തനം, ഷാഫ്റ്റ് അലൈൻമെന്റ്, പമ്പുകൾ, ജനറേറ്ററുകൾ, എഞ്ചിനുകൾ എന്നിവയുടെ അറ്റകുറ്റപ്പണിയിലും പരിപാലനത്തിലും പ്രാവീണ്യം.
അപേക്ഷാ നടപടികൾ
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 17, 2026 ആണ്. ഈ തീയതിക്ക് ശേഷം വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ
ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s
