Cochin Shipyard Recruitment 2026 കൊച്ചിൻ ഷിപ്പ്‌യാർഡിൽ അവസരം! 227 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ പിജി വരെ യോഗ്യത
Cochin Shipyard
📍 Kerala

തൊഴിലന്വേഷകർക്കും യുവജനങ്ങൾക്കും മികച്ചൊരു അവസരവുമായി പ്രമുഖ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL). കേന്ദ്ര സർക്കാരിന്റെ ‘പ്രധാനമന്ത്രി ഇന്റേൺഷിപ്പ് സ്കീം’ (PMIS) പ്രകാരം 227 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവർ മുതൽ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്ക് വരെ ഈ സ്കീമിലേക്ക് അപേക്ഷിക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ബന്ധപ്പെട്ട ട്രേഡിൽ 9 മാസത്തെ സമഗ്രമായ പരിശീലനവും പ്രതിമാസ സ്റ്റൈപ്പന്റും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. രാജ്യത്തെ പ്രമുഖ കപ്പൽ നിർമ്മാണ ശാലയിൽ പ്രവർത്തി പരിചയം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇത് സുവർണ്ണാവസരമാണ്.
ഒഴിവുകളുടെ വിവരങ്ങളും യോഗ്യതയും
മൊത്തം 227 ഒഴിവുകളാണ് കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിലവിലുള്ളത്. വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ഒഴിവുകളുടെ തരംതിരിവ് താഴെ നൽകുന്നു:
1. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് (ആകെ 80 ഒഴിവുകൾ)
- പെയിന്റർ ഇന്റേൺ: 30 ഒഴിവുകൾ
- സ്കാഫോൾഡർ ഇന്റേൺ: 30 ഒഴിവുകൾ
- ഗ്രൈൻഡർ ഇന്റേൺ: 20 ഒഴിവുകൾ
2. ഐ.ടി.ഐ (ITI) യോഗ്യതയുള്ളവർക്ക് (ആകെ 92 ഒഴിവുകൾ)
- ഇലക്ട്രീഷ്യൻ: 10 ഒഴിവുകൾ
- ഫിറ്റർ: 10 ഒഴിവുകൾ
- ഷീറ്റ് മെറ്റൽ വർക്കർ: 10 ഒഴിവുകൾ
- വെൽഡർ: 9 ഒഴിവുകൾ
- മെഷീനിസ്റ്റ്: 8 ഒഴിവുകൾ
- ഷിപ്പ് റൈറ്റ് വുഡ് / കാർപെന്റർ: 6 ഒഴിവുകൾ
- പൈപ്പ് ഫിറ്റർ / പ്ലംബർ: 6 ഒഴിവുകൾ
- മെക്കാനിക് ഡീസൽ: 5 ഒഴിവുകൾ
- മറൈൻ ഫിറ്റർ: 5 ഒഴിവുകൾ
- ഇലക്ട്രോണിക് മെക്കാനിക്: 4 ഒഴിവുകൾ
- പെയിന്റർ (ജനറൽ / മറൈൻ): 4 ഒഴിവുകൾ
- മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്: 4 ഒഴിവുകൾ
- ഇൻസ്ട്രുമെന്റ് മെക്കാനിക്: 2 ഒഴിവുകൾ
- ഡ്രാഫ്റ്റ്‌സ്മാൻ (മെക്കാനിക്കൽ): 2 ഒഴിവുകൾ
- ഡ്രാഫ്റ്റ്‌സ്മാൻ (സിവിൽ): 2 ഒഴിവുകൾ
- മെക്കാനിക് മോട്ടോർ വെഹിക്കിൾ: 2 ഒഴിവുകൾ
- ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ: 2 ഒഴിവുകൾ
READ MORE: മംഗളൂരു റിഫൈനറിയിൽ എൻജിനീയറാകാം; പ്രതിമാസം ഒരു ലക്ഷം രൂപ വരെ ശമ്പളം
3. പ്ലസ് ടു / ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് (ആകെ 27 ഒഴിവുകൾ)
- വെയർഹൗസ് അസിസ്റ്റന്റ് ഇന്റേൺ: 27 ഒഴിവുകൾ
4. ഡിപ്ലോമ യോഗ്യതയുള്ളവർക്ക് (ആകെ 16 ഒഴിവുകൾ)
- മെക്കാനിക്കൽ എഞ്ചിനീയറിങ്: 2 ഒഴിവുകൾ
- സിവിൽ എഞ്ചിനീയറിങ്: 2 ഒഴിവുകൾ
- ഇലക്ട്രിക്കൽ എഞ്ചിനീയറിങ്: 2 ഒഴിവുകൾ
- ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്: 2 ഒഴിവുകൾ
- ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ്: 2 ഒഴിവുകൾ
- കാറ്ററിങ് / ഹോട്ടൽ മാനേജ്‌മെന്റ്: 2 ഒഴിവുകൾ
- ഫാർമസി: 2 ഒഴിവുകൾ
- നഴ്സിംഗ്: 2 ഒഴിവുകൾ
5. ബിരുദധാരികൾക്ക് (ആകെ 11 ഒഴിവുകൾ)
- ക്ലറിക്കൽ ഇന്റേൺ: 11 ഒഴിവുകൾ (BA, BSc, BCom, BBA, BCA തുടങ്ങിയ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. B.Tech, പെർഫോമിങ് ആർട്സ് എന്നീ ബിരുദമുള്ളവർക്ക് അർഹതയുണ്ടായിരിക്കില്ല).
6. ബിരുദാനന്തര ബിരുദധാരികൾക്ക് (ആകെ 1 ഒഴിവ്)
- ഹിന്ദി ഇന്റേൺ: 1 ഒഴിവ് (എം.എ ഹിന്ദി അല്ലെങ്കിൽ വിവർത്തനം ഒരു വിഷയമായി പഠിച്ച എം.എ ഹിന്ദി യോഗ്യത ഉണ്ടായിരിക്കണം).
പ്രായപരിധിയും വേതനവും
- പ്രായപരിധി: അപേക്ഷകർ 18 വയസ്സിനും 25 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
- സ്റ്റൈപ്പന്റ്: പരിശീലന കാലയളവിൽ ഉദ്യോഗാർഥികൾക്ക് പ്രതിമാസം ₹11,000 മുതൽ ₹13,000 വരെ സ്റ്റൈപ്പന്റും മറ്റ് നിയമാനുസൃത ആനുകൂല്യങ്ങളും ലഭിക്കും. 9 മാസത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇത് കരിയറിൽ വലിയൊരു മുതൽക്കൂട്ടാകും.
അപേക്ഷിക്കാൻ അർഹതയില്ലാത്തവർ ആരൊക്കെ?
ഈ സ്കീമിന്റെ സുതാര്യതയും യഥാർത്ഥത്തിൽ അവസരം അർഹിക്കുന്നവരിലേക്ക് എത്തിക്കാനും കേന്ദ്ര സർക്കാർ ചില മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. താഴെ പറയുന്ന വിഭാഗങ്ങളിൽ പെടുന്നവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കില്ല:
- IIT, IIM, NIT, IISc തുടങ്ങിയ പ്രമുഖ ദേശീയ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങിയവർ.
- CA, CMA, CS, MBBS, MBA, PhD തുടങ്ങിയ ഉന്നത പ്രൊഫഷണൽ യോഗ്യതയുള്ളവർ.
- നിലവിൽ കേന്ദ്ര/സംസ്ഥാന സർക്കാരുകളുടെ അപ്രന്റീസ്ഷിപ്പ് അല്ലെങ്കിൽ ഇന്റേൺഷിപ്പ് ചെയ്യുന്നവർ.
- മുൻപ് NATS (National Apprenticeship Training Scheme) അല്ലെങ്കിൽ NAPS (National Apprenticeship Promotion Scheme) വഴി പരിശീലനം പൂർത്തിയാക്കിയവർ.
- കുടുംബ വാർഷിക വരുമാനം 12 ലക്ഷം രൂപയ്ക്ക് മുകളിലുള്ളവർ.
- കുടുംബത്തിൽ ആരെങ്കിലും സ്ഥിരമായ സർക്കാർ ജോലിയുള്ളവരാണെങ്കിൽ.
തെരഞ്ഞെടുപ്പ് പ്രക്രിയ
ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത് സുതാര്യമായ ഘട്ടങ്ങളിലൂടെയാണ്:
- മെറിറ്റ് ഷോർട്ട്‌ലിസ്റ്റിംഗ്: അതത് ട്രേഡ്/ഡിസിപ്ലിനുകൾക്ക് നിശ്ചയിച്ചിട്ടുള്ള യോഗ്യതാ പരീക്ഷയിൽ നേടിയ മാർക്കിന്റെ ശതമാനത്തിന്റെ (Percentage of Marks) അടിസ്ഥാനത്തിലാണ് പ്രാഥമിക ഷോർട്ട്‌ലിസ്റ്റ് തയ്യാറാക്കുന്നത്.
- ടൈ ബ്രേക്കിംഗ്: രണ്ടോ അതിലധികമോ അപേക്ഷകർക്ക് ഒരേ ശതമാനം മാർക്ക് ലഭിക്കുന്ന സാഹചര്യത്തിൽ പ്രായത്തിൽ മുതിർന്നവർക്ക് മുൻഗണന നൽകി മെറിറ്റ് ലിസ്റ്റ് നിശ്ചയിക്കും.
- ഓഫർ ലെറ്റർ: ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് PMIS പോർട്ടൽ വഴി ഇന്റേൺഷിപ്പ് പരിശീലനത്തിനുള്ള ഓഫർ നൽകും.
- സർട്ടിഫിക്കറ്റ് പരിശോധന: ഓഫർ ലെറ്ററിൽ വ്യക്തമാക്കിയ തീയതിയിൽ ഉദ്യോഗാർഥികൾ ആവശ്യമായ രേഖകളും പ്രമാണങ്ങളുമായി നേരിട്ട് ഹാജരാകണം.
- മെഡിക്കൽ ഫിറ്റ്നസ്: സർട്ടിഫിക്കറ്റ് പരിശോധന വിജയകരമായി പൂർത്തിയാക്കുന്നവരെ മെഡിക്കൽ ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കും. തുടർന്നാണ് പരിശീലനത്തിനുള്ള അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുക.
എങ്ങനെ അപേക്ഷിക്കാം?
താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർഥികൾ പ്രധാനമന്ത്രി ഇന്റേൺഷിപ്പ് സ്കീമിന്റെ (PMIS) ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 30
വിജ്ഞാപനം:https://cochinshipyard.in/uploads/career.pdf
രജിസ്‌ട്രേഷൻ ലിങ്ക്: https://pminternship.mca.gov.in/login/
പ്രധാനമന്ത്രി ഇന്റേൺഷിപ്പ് സ്കീം:
https://pminternship.mca.gov.in/login/
ഷിപ്പ്‌യാർഡ് പോലൊരു പ്രമുഖ കേന്ദ്ര സ്ഥാപനത്തിൽ പ്രവൃത്തിപരിചയം നേടുന്നത് ഭാവി തൊഴിൽ മേഖലയിൽ മികച്ച അവസരങ്ങൾ തുറന്നു നൽകും. അവസാന തീയതിക്ക് കാത്തുനിൽക്കാതെ യോഗ്യരായ ഉദ്യോഗാർഥികൾ ഉടനടി അപേക്ഷ പൂർത്തിയാക്കുക.
📢 ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ
https://whatsapp.com/channel/0029VbDOmz3DzgT83lMzu01s
