ഡൽഹി സർക്കാരിൽ കംപ്യൂട്ടർ സയൻസ് അധ്യാപകരാകാം: 675 ഒഴിവുകൾ; അറിയേണ്ടതെല്ലാം
DSSSB
📍 Delhi

ഡൽഹി സർക്കാർ സർവീസിൽ കംപ്യൂട്ടർ സയൻസ് അധ്യാപകരാകാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സുവർണ്ണാവസരം. ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB) വിവിധ സർക്കാർ സ്കൂളുകളിലായി 675 കംപ്യൂട്ടർ സയൻസ് അധ്യാപക തസ്തികകളിലേക്കാണ് നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏത് സംസ്ഥാനത്തുള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. മുൻപരിചയം ആവശ്യമില്ലാത്തതുകൊണ്ട് തന്നെ പുതുതായി പഠനം പൂർത്തിയാക്കിയവർക്കും ഇതൊരു മികച്ച കരിയർ അവസരമാണ്.
ഒഴിവുകളുടെ വിശദാംശങ്ങൾ
ആകെ 675 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംവരണ വിഭാഗങ്ങൾക്കായി സീറ്റുകൾ വീതിച്ചുനൽകിയിട്ടുണ്ട്:
- ജനറൽ: 416 ഒഴിവുകൾ
- സാമ്പത്തിക പിന്നാക്കം (EWS): 116 ഒഴിവുകൾ
- പട്ടികജാതി (SC): 104 ഒഴിവുകൾ
- പട്ടിക വർഗ്ഗം (ST): 39 ഒഴിവുകൾ
വിദ്യാഭ്യാസ യോഗ്യത
കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി മേഖലയിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രധാന യോഗ്യതകൾ താഴെ പറയുന്നവയാണ്:
- ബിസിഎ (BCA) ബിരുദം.
- കംപ്യൂട്ടർ സയൻസ് പ്രധാന വിഷയമായി പഠിച്ച് നേടിയ ബിഎസ്‌സി (BSc) ബിരുദം.
- കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഐടി ബ്രാഞ്ചുകളിലുള്ള ബിടെക് (BTech) അല്ലെങ്കിൽ തത്തുല്യ യോഗ്യത.
പ്രായപരിധി
2026 ജൂലൈ 15 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. പൊതുവിഭാഗം ഉദ്യോഗാർത്ഥികൾക്ക് പരമാവധി 30 വയസ്സാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം പിന്നാക്ക, പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്:
- പിന്നാക്ക വിഭാഗം: 3 വർഷം
- പട്ടിക വിഭാഗം: 5 വർഷം
- ഭിന്നശേഷി വിഭാഗം: 10 വർഷം ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട പിന്നാക്കക്കാർക്ക് 13 വർഷവും, പട്ടിക വിഭാഗക്കാർക്ക് 15 വർഷവും ഇളവ് ലഭിക്കും. വിമുക്തഭടന്മാർക്കും ഡൽഹി സർവ്വീസിലെ താൽക്കാലിക ജീവനക്കാർക്കും ചട്ടപ്രകാരമുള്ള ആനുകൂല്യങ്ങൾ ഉണ്ടായിരിക്കും.
തിരഞ്ഞെടുപ്പ് രീതി
ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് ഓൺലൈൻ എഴുത്ത് പരീക്ഷയിലൂടെയാണ്. മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ അടങ്ങുന്ന പരീക്ഷയ്ക്ക് രണ്ട് മണിക്കൂർ സമയമാണ് അനുവദിച്ചിരിക്കുന്നത്. ആകെ 200 മാർക്കിന്റെ പരീക്ഷയിൽ രണ്ട് ഭാഗങ്ങളുണ്ട് (Part A & Part B).
- പാർട്ട് എ (100 മാർക്ക്): ജനറൽ അവയർനെസ്സ്, റീസണിങ്ങ് എബിലിറ്റി, അർത്തമാറ്റിക്സ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യം എന്നിവയിൽ നിന്ന് 20 വീതം ചോദ്യങ്ങൾ.
- പാർട്ട് ബി (100 മാർക്ക്): കംപ്യൂട്ടർ സയൻസ് വിഷയത്തിൽ നിന്നുള്ള 100 ചോദ്യങ്ങൾ.
ഓരോ തെറ്റുത്തരത്തിനും 0.25 മാർക്ക് വീതം നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. പാർട്ട് ബി-യിലെ മാർക്ക് അടിസ്ഥാനമാക്കിയാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത് എന്നത് ശ്രദ്ധിക്കുക.
ശമ്പളവും ആനുകൂല്യങ്ങളും
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 44,900 മുതൽ 1,42,000 രൂപ വരെയാണ് ശമ്പള സ്കെയിൽ. ഇതിനുപുറമെ, ഗ്രേഡ് പേ, ഡിഎ (DA), എച്ച്ആർഎ (HRA), സിസിഎ (CCA) തുടങ്ങിയ കേന്ദ്രസർക്കാർ നിരക്കിലുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. മികച്ച മെഡിക്കൽ സൗകര്യങ്ങളും കാലാനുസൃതമായ പ്രമോഷനുകളും ഈ ജോലി ഉറപ്പുനൽകുന്നു.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ജൂലൈ 15-നാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. അവസാന നിമിഷം വരെ കാത്തുനിൽക്കാതെ നേരത്തെ തന്നെ അപേക്ഷിക്കാൻ ശ്രദ്ധിക്കുക. അപേക്ഷാ ഫീസ് 100 രൂപയാണ്. എന്നാൽ, വനിതകൾ, പട്ടികജാതി/വർഗ്ഗം, ഭിന്നശേഷി വിഭാഗക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് ഫീസ് ബാധകമല്ല.
അപേക്ഷകൾ ഓൺലൈനായി https://dsssbonline.nic.in എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റുകളായ www.dsssb.delhi.gov.in, https://dsssb.delhi.gov.in/dsssb-vacancies എന്നിവ സന്ദർശിക്കുക.
നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ
ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s
