മൈക്രോബയോളജിസ്റ്റ്, ലബോറട്ടറി അസിസ്റ്റന്റ്; ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ തൊഴിൽ അവസരം
IAV
📍 India
🎓 Qualification
Graduate
💼 Job Type
Onsite
📅 Last Date
13/07/2026 5:00 pm

കേരള സർക്കാരിന്റെ കീഴിലുള്ള തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (IAV), വിവിധ താൽക്കാലിക തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വൈറോളജി, മൈക്രോബയോളജി, ലൈഫ് സയൻസസ്, കൊമേഴ്സ് എന്നീ മേഖലകളിൽ നിന്നുള്ളവർക്ക് മികച്ച അവസരമാണിത്. വിവിധ തസ്തികകളിലേക്കുള്ള യോഗ്യതയും മറ്റ് വിവരങ്ങളും താഴെ വിവരിക്കുന്നു.
1. ലബോറട്ടറി മാനേജർ കം മൈക്രോബയോളജിസ്റ്റ് (1 ഒഴിവ്)
- യോഗ്യത: മെഡിക്കൽ ലബോറട്ടറി ടെക്നോളജി (മൈക്രോബയോളജി), മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ബയോ കെമിസ്ട്രി, മൈക്രോ ബയോളജി, അല്ലെങ്കിൽ ക്ലിനിക്കൽ വൈറോളജി എന്നിവയിൽ കുറഞ്ഞത് 60% മാർക്കോടെയുള്ള റെഗുലർ ഫുൾ-ടൈം പോസ്റ്റ് ഗ്രാജുവേഷൻ.
- പ്രവൃത്തി പരിചയം: വൈറോളജി/മൈക്രോബയോളജി ഡയഗ്നോസ്റ്റിക്സ് മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം നിർബന്ധമാണ്.
- പ്രായപരിധി: 2026 ജൂലൈ 2-ന് 35 വയസ്സ് കവിയരുത്.
- ശമ്പളം: പ്രതിമാസം 32,000 രൂപ.
- കാലാവധി: ഒരു വർഷം (പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നീട്ടാൻ സാധ്യതയുണ്ട്).
- അപേക്ഷിക്കേണ്ട അവസാന തീയതി: 2026 ജൂലൈ 2, വൈകിട്ട് 5 മണി.
2. പ്രോജക്ട് അസോസിയേറ്റ് (2 ഒഴിവ്)
- യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ലൈഫ് സയൻസസ് വിഷയത്തിൽ മാസ്റ്റർ ബിരുദം.
- പ്രവൃത്തി പരിചയം: മോളിക്യുലർ ബയോളജി ടെക്നിക്കുകളിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. സെൽ കൾച്ചർ, വൈറോളജി, ആനിമൽ ഹാൻഡ്ലിംഗ്, വൈറൽ വെക്ടർസ് & ജീൻ തെറാപ്പി എന്നിവയിലെ പരിചയം മുൻഗണന നൽകും.
- പ്രായപരിധി: 2026 ജൂലൈ 11-ന് 35 വയസ്സ് കവിയരുത്.
- ശമ്പളം: NET/GATE യോഗ്യതയുള്ളവർക്ക് ₹31,000 + HRA, അല്ലാത്തവർക്ക് ₹25,000 + HRA.
- കാലാവധി: ഒരു വർഷം (പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നീട്ടാം).
- അപേക്ഷിക്കേണ്ട അവസാന തീയതി: 2026 ജൂലൈ 11, വൈകിട്ട് 5 മണി.
3. ലബോറട്ടറി അസിസ്റ്റന്റ് (1 ഒഴിവ്)
- യോഗ്യത: ബയോടെക്നോളജിയിൽ കുറഞ്ഞത് 60% മാർക്കോടെ ബിരുദാനന്തര ബിരുദം.
- പ്രാവീണ്യം: മോളിക്യുലർ ബയോളജി, വൈറോളജി സാങ്കേതിക വിദ്യകൾ, സെൽ കൾച്ചർ, ക്ലോണിംഗ്, മൈക്രോബയോളജി ടെക്നിക്കുകൾ എന്നിവയിൽ അറിവും പരിചയവും ഉണ്ടായിരിക്കണം.
- പ്രായപരിധി: 30 വയസ്സ്.
- ശമ്പളം: പ്രതിമാസം 20,000 രൂപ.
- കാലാവധി: തുടക്കത്തിൽ 6 മാസം. പിന്നീട് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നീട്ടാം.
- അപേക്ഷിക്കേണ്ട അവസാന തീയതി: 2026 ജൂലൈ 13, വൈകിട്ട് 5 മണി.
4. ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയിനി (3 ഒഴിവ്)
- യോഗ്യത: കൊമേഴ്സ് വിഷയത്തിൽ കുറഞ്ഞത് 50% മാർക്കോടെ ബിരുദം. (അവസാന വർഷ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ അർഹതയില്ല).
- പ്രായപരിധി: 2026 ജൂലൈ 2-ന് 30 വയസ്സ് കവിയരുത്.
- സ്റ്റൈപ്പൻഡ്: പ്രതിമാസം 15,000 രൂപ.
- കാലാവധി: ഒരു വർഷം.
- അപേക്ഷിക്കേണ്ട അവസാന തീയതി: 2026 ജൂലൈ 2, വൈകിട്ട് 5 മണി.
- ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് വിജ്ഞാപനം പൂർണ്ണമായി വായിക്കുക.
നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ
ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s
