നേവിയിൽ അഗ്നിവീറാകാൻ സുവർണാവസരം: ഡിപ്ലോമക്കാർക്ക് ഇപ്പോൾ അപേക്ഷിക്കാം!

INDIAN NAVY

📍 India

🎓 Qualification
💼 Job Type Onsite
📅 Last Date 29/06/2026 12:00 am

ഇന്ത്യൻ നാവികസേനയിൽ (Indian Navy) ചേർന്ന് രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്ന, എൻജിനീയറിങ് ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി ഇതാ ഒരു മികച്ച അവസരം! അഗ്നിവീർ പദ്ധതിയിലേക്ക് അവിവാഹിതരായ പുരുഷന്മാരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. 2027 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ആരംഭിക്കുന്ന രണ്ട് ബാച്ചുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇപ്പോൾ നടക്കുന്നത്.

🎓 അപേക്ഷിക്കാനുള്ള യോഗ്യത

എസ്എസ്എൽസി അഥവാ തത്തുല്യ പരീക്ഷയിൽ കുറഞ്ഞത് 50% മാർക്ക് ഉള്ളവർക്കും, തുടർന്ന് അംഗീകൃത എഐസിടിഇ (AICTE) സ്ഥാപനങ്ങളിൽ നിന്ന് നിശ്ചിത ശാഖകളിൽ മൂന്ന് വർഷ എൻജിനീയറിങ് ഡിപ്ലോമ കരസ്ഥമാക്കിയവർക്കും അപേക്ഷിക്കാം (ഡിപ്ലോമയ്ക്കും കുറഞ്ഞത് 50% മാർക്ക് നിർബന്ധമാണ്).

അപേക്ഷിക്കാവുന്ന ഡിപ്ലോമ ശാഖകൾ: മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ, പ്രൊഡക്ഷൻ, ഇൻസ്ട്രുമെന്റേഷൻ, ഇൻഡസ്ട്രിയൽ, മെക്കാട്രോണിക്സ്, മറൈൻ എൻജിനീയറിങ്, റഫ്രിജറേഷൻ & എസി, പവർ പ്ലാന്റ്, മാനുഫാക്ചറിങ് ടെക്നോളജി, മെറ്റലർജി, കമ്മ്യൂണിക്കേഷൻ തുടങ്ങിയ ഒട്ടുമിക്ക എൻജിനീയറിങ് വിഭാഗങ്ങളും ഇതിൽ ഉൾപ്പെടുന്നു.

📝 തിരഞ്ഞെടുപ്പ് രീതി (Selection Process)

തിരഞ്ഞെടുപ്പ് പ്രധാനമായും ഐഎൻഇടി (INET – Information Navy Entrance Test) 2026 പരീക്ഷയെ അടിസ്ഥാനമാക്കിയാണ്.

  • പരീക്ഷാ രീതി: ഓഗസ്റ്റിൽ നടക്കുന്ന കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണിത്.
  • ഘടന: ആകെ 100 ചോദ്യങ്ങൾ (ഒരു മണിക്കൂർ സമയം). ഇംഗ്ലീഷ് & ജനറൽ അവയർനെസ്സ്, സയൻസ്, മാത്തമാറ്റിക്സ്, ഡിപ്ലോമ വിഷയം എന്നീ നാല് വിഭാഗങ്ങളിൽ നിന്ന് 25 വീതം ചോദ്യങ്ങൾ വീതം ഉണ്ടാകും.
  • നെഗറ്റീവ് മാർക്കിങ്: ഓരോ തെറ്റുത്തരത്തിനും 0.25 മാർക്ക് വീതം കുറയ്ക്കുന്നതാണ്.
  • തുടർനടപടികൾ: എഴുത്തുപരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് ശാരീരിക ക്ഷമതാ പരീക്ഷ (PFT), മെഡിക്കൽ പരിശോധന എന്നിവയുണ്ടായിരിക്കും.

⏳ പ്രായപരിധി (Age Limit)

  • ജനുവരി ബാച്ച്: 01-10-2004 നും 31-05-2009 നും ഇടയിൽ ജനിച്ചവർ.
  • ഫെബ്രുവരി ബാച്ച്: 01-05-2005 നും 31-10-2009 നും ഇടയിൽ ജനിച്ചവർ.

💰 ശമ്പളവും ആനുകൂല്യങ്ങളും

നാല് വർഷത്തെ സേവന കാലയളവിൽ മികച്ച പ്രതിമാസ ശമ്പള പാക്കേജാണ് ലഭിക്കുന്നത്:

  • ഒന്നാം വർഷം: 30,000 രൂപ
  • രണ്ടാം വർഷം: 33,000 രൂപ
  • മൂന്നാം വർഷം: 36,500 രൂപ
  • നാലാം വർഷം: 40,000 രൂപ

ഇതിലെ 30% തുക അഗ്നിവീർ കോർപ്പസ് ഫണ്ടിലേക്ക് മാറ്റിവെക്കും. സേവന കാലാവധി പൂർത്തിയാകുമ്പോൾ പലിശ സഹിതം ഏകദേശം 10.04 ലക്ഷം രൂപ സേവാ നിധി പാക്കേജായി ലഭിക്കും. കൂടാതെ, 48 ലക്ഷം രൂപയുടെ നോൺ-കോൺട്രിബ്യൂട്ടറി ലൈഫ് ഇൻഷുറൻസ് പരിരക്ഷയും ലഭ്യമാണ്.

💡 ശ്രദ്ധിക്കുക

  • അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂൺ 29.
  • അപേക്ഷാ ഫീസ്: 550 രൂപയും ജിഎസ്ടിയും.
  • സേവന കാലയളവിൽ വിവാഹം അനുവദനീയമല്ല.
  • അപേക്ഷ നൽകുന്നതിന് മുൻപ് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് വിജ്ഞാപനം കൃത്യമായി വായിക്കുക.

നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ

ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s

error: Content is protected !!
Scroll to Top
Chat on WhatsApp 1