Indian Overseas Bank Recruitment 2026: ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ലോക്കൽ ബാങ്ക് ഓഫീസറാകാം; ബിരുദധാരികൾക്ക് നേരിട്ട് നിയമനം
📍 India

രാജ്യത്തെ മുൻനിര പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ലോക്കൽ ബാങ്ക് ഓഫീസറുടെ 250 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ് പ്രധാന സവിശേഷത. തമിഴ്നാട്ടിൽ 100, കർണാടകയിൽ 50, മഹാരാഷ്ട്രയിൽ 50, ഗുജറാത്തിൽ 50 എന്നിങ്ങനെയാണ് ഒഴിവുകൾ. ഇതിൽ 94 ഒഴിവുകൾ ജനറൽ വിഭാഗത്തിനും, 80 എണ്ണം പിന്നാക്ക വിഭാഗത്തിനും, 36 എണ്ണം പട്ടികജാതിക്കും, 22 എണ്ണം സാമ്പത്തിക പിന്നാക്ക വിഭാഗത്തിനും, 18 എണ്ണം പട്ടികവർഗ്ഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. 12 വർഷത്തെ സേവനത്തിനു ശേഷമോ അല്ലെങ്കിൽ അതിനു മുൻപോ പ്രമോഷൻ ലഭിച്ചാൽ സ്വന്തം സംസ്ഥാനത്തേക്ക് സ്ഥലംമാറ്റം നേടാം.
അപേക്ഷാ യോഗ്യതയും പ്രായപരിധിയും അംഗീകൃത സർവകലാശാലാ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ സംസാരിക്കാനും എഴുതാനും വായിക്കാനുമുള്ള കഴിവ് ഉണ്ടായിരിക്കണം. 01-08-2026 തീയതി കണക്കാക്കി അപേക്ഷകരുടെ പ്രായം 20 നും 30 വയസ്സിനും ഇടയിലായിരിക്കണം. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട് (പിന്നാക്ക വിഭാഗത്തിന് 3 വർഷം, പട്ടികവിഭാഗക്കാർക്ക് 5 വർഷം, ഭിന്നശേഷിക്കാർക്ക് 10 വർഷം). വിമുക്ത ഭടന്മാർക്കും ഇളവ് ലഭ്യമാണ്. എന്നാൽ പ്രായപരിധി ഇളവുകൾ ചേർത്ത് 50 വയസ്സ് കവിയരുത്.
തിരഞ്ഞെടുപ്പ് രീതിയും എഴുത്തുപരീക്ഷയും ഓൺലൈൻ എഴുത്തുപരീക്ഷ, പ്രാദേശിക ഭാഷാ പ്രൊഫിഷ്യൻസി ടെസ്റ്റ്, വ്യക്തിഗത ഇന്റർവ്യൂ എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഒബ്ജക്റ്റീവ് മാതൃകയിലുള്ള എഴുത്തുപരീക്ഷയ്ക്ക് 3 മണിക്കൂർ ദൈർഘ്യവും ആകെ 200 മാർക്കുമുണ്ട്. റീസണിങ് ആൻഡ് കംപ്യൂട്ടർ ആപ്റ്റിറ്റ്യൂഡ്, ഡാറ്റ അനാലിസിസ് ആൻഡ് ഇന്റർപ്രറ്റേഷൻ, ഇംഗ്ലീഷ് നോളഡ്ജ്, ജനറൽ/ഇക്കോണമി/ബാങ്കിംഗ് അവേർനസ്സ് എന്നിവയിൽ നിന്നാണ് ചോദ്യങ്ങൾ. ഓരോ തെറ്റുത്തരത്തിനും 0.25 മാർക്ക് നെഗറ്റീവ് അടയാളപ്പെടുത്തും. യോഗ്യത നേടാൻ ജനറൽ വിഭാഗത്തിന് 35% മാർക്കും സംവരണ വിഭാഗത്തിന് 30% മാർക്കും വേണം. അതാത് പ്രാദേശിക ഭാഷ 10, 12 ക്ലാസുകളിൽ പഠിക്കാത്തവർക്ക് ലാംഗ്വേജ് ടെസ്റ്റ് ഉണ്ടാകും.
ഇന്റർവ്യൂവും ശമ്പള സ്കെയിലും 100 മാർക്കിന്റെ ഇന്റർവ്യൂവിൽ ജനറൽ വിഭാഗക്കാർക്ക് 50% മാർക്കും സംവരണ വിഭാഗക്കാർക്ക് 45% മാർക്കും ലഭിക്കണം. എഴുത്തുപരീക്ഷയിലെയും ഇന്റർവ്യൂവിലെയും മാർക്കുകൾ 80:20 എന്ന അനുപാതത്തിൽ കണക്കാക്കിയാണ് ഫൈനൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്. പ്രാരംഭ ശമ്പള സ്കെയിൽ 48,480 – 85,920 രൂപയാണ്. ഡി.എ, എച്ച്.ആർ.എ എന്നിവ ഉൾപ്പെടെ മാസം 95,000 രൂപയോളം തുടക്കത്തിൽ ലഭിക്കും. പ്രൊബേഷൻ കാലയളവ് 2 വർഷമാണ്.
അപേക്ഷിക്കേണ്ട വിധം കേരളത്തിൽ കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. അപേക്ഷാ ഫീസ് 850 രൂപയും പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 175 രൂപയുമാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾ www.iob.bank.in വെബ്സൈറ്റിലെ ‘Career’ പേജിൽ പ്രവേശിച്ച് ഓഗസ്റ്റ് 24-ന് മുൻപായി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ
📢 ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ
https://whatsapp.com/channel/0029VbDOmz3DzgT83lMzu01s
Indian Overseas Bank Recruitment 2026: Become a Local Bank Officer at Indian Overseas Bank; Direct recruitment for graduates.
